കരണം നോക്കി പൊട്ടിക്കാനും ഭയമില്ല, പിന്നെ നിങ്ങള്‍ എഴുന്നേറ്റ് നടക്കില്ല, ബിജെപിയെ ഞെട്ടിച്ച് ഉദ്ധവ്
മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയുടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വിശ്വരൂപം കണ്ട് ഞെട്ടിയിരിക്കുകയാണ് ബിജെപി. കഴിഞ്ഞ ദിവസം ശിവസേന ഭവന്‍ ഇടിച്ച് തകര്‍ക്കുമെന്ന് ബിജെപി എംഎല്‍എ പ്രസാദ് ലാഡ് ഭീഷണി മുഴക്കിയിരുന്നു. ഇതിന് അതേ ഭാഷയിലാണ് ഉദ്ധവ് മറുപടി നല്‍കിയത്. സല്‍മാന്‍ ചിത്രം ദബംഗിലെ ഡയലോഗ് കടമെടുത്തായിരുന്നു ഉദ്ധവ് തുടങ്ങി. കരണ് അടി വാങ്ങാന്‍ ഭയമില്ലെന്ന് ഉദ്ധവ് പറഞ്ഞു. പക്ഷേ ഞങ്ങളെ തല്ലുമെന്ന് ആരും ഭീഷണിപ്പെടുത്തേണ്ട. തിരിച്ചൊന്ന് ഞങ്ങളും തരും. അതോടെ അടികിട്ടിയവന് എഴുന്നേറ്റ് നടക്കാന്‍ പോലുമാവില്ലെന്ന് ഉദ്ധവ് പറഞ്ഞു.

സുമിത്രയുടെ ശത്രു വേദിക ഇത്രയും സുന്ദരിയായിരുന്നോ? താരത്തിന്റെ ചിത്രം വൈറൽ
അതേസമയം ഉദ്ധവിന്റെ മുന്നറിയിപ്പില്‍ ഞെട്ടിയിരിക്കുകയാണ് ബിജെപി. കഴിഞ്ഞ ദിവസം പ്രസാദ് ലാഡ് ആവശ്യമെങ്കില്‍ മുംബൈയിലെ ശിവേസന ഭവന്‍ ഇടിച്ച് പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ അദ്ദേഹം മാപ്പുപറഞ്ഞിരുന്നു. എന്നാല്‍ പ്രസാദ് ലാഡിന്റെ മാപ്പ് സ്വീകരിക്കാന്‍ തയ്യാറല്ലെന്ന് സഞ്ജയ് റാവത്ത് പരസ്യമായി പറഞ്ഞിരുന്നു. ലാഡിനെ പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫട്‌നാവിസും തള്ളിപ്പറഞ്ഞിരുന്നു. ബിജെപി തകര്‍ക്കല്‍ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നില്ലെന്നായിരുന്നു ഫട്‌നാവിസിന്റെ മറുപടി. ഇതിനിടെയാണ് ഉദ്ധവ് തന്നെ മുന്നറിയിപ്പുമായി എത്തിയത്.
മഹാവികാസ് അഗാഡി എന്നത് ട്രിപ്പിള്‍ സീറ്റ് സര്‍ക്കാരാണ്. മൂന്ന് പാര്‍ട്ടികളും നല്ല രീതിയിലാണ് സര്‍ക്കാരിനെ നയിക്കുന്നത്. ചാവല്‍ വികസന പദ്ധതിയെ കുറിച്ചും ഉദ്ധവ് സംസാരിച്ചു. മറാത്തി സംസ്‌കാരം സംരക്ഷിക്കേണ്ടതുണ്ട്. പുതിയ. കെട്ടിടങ്ങളില്‍ അത്തരം കാര്യങ്ങളുണ്ട്. പുരാതനമായ പഴയ കെട്ടിടങ്ങളിലെല്ലാം പഴയ ഓര്‍മകളുണ്ട്. അവയൊക്കെ നിലനിര്‍ത്തി കൊണ്ടാവും നിര്‍മാണമുണ്ടാവുകയെന്നും ഉദ്ധവ് പറഞ്ഞു. അതേസമയം എന്‍സിപി അധ്യക്ഷന്‍ ശരത് പവാറും ഉദ്ധവ് പങ്കെടുത്ത ചടങ്ങിനെത്തിയിരുന്നു. പുരാതന ഗൃഹങ്ങള്‍ പുനര്‍നിര്‍മിക്കുമ്പോള്‍ മറാത്തികള്‍ അവിടെ തന്നെ താമസിക്കണമെന്നും പവാര്‍ അഭ്യര്‍ത്ഥിച്ചു.
അതേസമയം ഉദ്ധവിനെ സംസ്ഥാനത്തെ പ്രളയം കൈകാര്യം ചെയ്ത രീതിയില്‍ പവാര്‍ അഭിനന്ദിച്ചു. കൊവിഡ് അടക്കം വന്നിട്ടും അതിനെ നേരിടാന്‍ ഉദ്ധവിന് സാധിച്ചു. പ്രകൃതി ദുരന്തങ്ങള്‍ ധാരാളം വന്നിട്ടും മഹാരാഷ്ട്ര സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങളെ മറന്നിട്ടില്ലെന്നും, അത് തുടര്‍ന്ന് കൊണ്ടിരിക്കുകയാണെന്നും റവന്യൂ മന്ത്രി ബാലാസാഹേബ് തോററ്റ് പറഞ്ഞു. ശിവസേനയുടെ കോട്ടയയായ മാഹിമിലെ പരിപാടിക്കിടെയായിരുന്നു ലാഡിന്റെ വിവാദ പരാമര്‍ശം. മാഹിമില്‍ ഞാന്‍ വരുമ്പോഴെല്ലാം വന്‍ പോലീസ് സന്നാഹമുണ്ടാവും. ശിവസേന ഭവന്‍ താന്‍ തകര്‍ക്കുമോ എന്ന ഭയമാണ് ശിവസേനയ്ക്കുള്ളത്. സമയമാകുമ്പോള്‍ ഞങ്ങള്‍ അത് തകര്‍ക്കുമെന്നായിരുന്നു പ്രസ്താവന.












Click it and Unblock the Notifications