Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാക്വിലിന്‍ കാമുകി, നോറ ഫത്തേഹിക്ക് ബിഎംഡബ്ല്യു കാര്‍ നല്‍കി, 200 കോടി തട്ടിപ്പില്‍ വെളിപ്പെടുത്തല്‍

മുംബൈ: 200 കോടിയുടെ തട്ടിപ്പ് കേസില്‍ സുകേഷ് ചന്ദ്രശേഖരന്റെ നിര്‍ണായക വെളിപ്പെടുത്തല്‍ ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസും നോറ ഫത്തേഹിയുമൊക്കെ ഉള്‍പ്പെട്ടിട്ടുണ്ടെന്ന സൂചനയാണ് കേസില്‍ ലഭിക്കുന്നത്. താന്‍ നോറയ്ക്ക് ആഢംബര കാര്‍ നല്‍കിയെന്നാണ് സുകേഷ് പറയുന്നത്. ഒരു കോടിയില്‍ അധികം രൂപ വില വരുന്ന ബിഎംഡബ്ല്യു കാറാണ് നല്‍കിയതെന്നാണ് ഇയാള്‍ പറയുന്നത്. സുകേഷുമായി പ്രൊഫഷണലി ഉള്ള ബന്ധം മാത്രമാണ് ഉള്ളതെന്നാണ് നോറ പറഞ്ഞിരിക്കുന്നത്. ഇത് തെറ്റാണെന്ന് സുകേഷ് തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. നോറ ഫത്തേഹി സുകേഷില്‍ നിന്ന് കാര്‍ വാങ്ങിയതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

1

മാധ്യമങ്ങള്‍ക്ക് മുന്നിലായിരുന്നു സുകേഷ് ഇക്കാര്യങ്ങള്‍ സംസാരിച്ചത്. എന്തുകൊണ്ടാണ് നിങ്ങള്‍ ഇക്കാര്യങ്ങള്‍ നോറയോട് ചോദിക്കാത്തതെന്നും സുകേഷ് ചോദിച്ചു. മുംബൈയിലെ ഷോറൂമില്‍ നിന്ന് നോറ ബിഎംഡബ്ല്യു കാര്‍ സ്വീകരിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. ഈ കാര്‍ സുകേഷ് സമ്മാനമായി നല്‍കിയതാണ്. സുകേഷിന്റെ ഭാര്യ ലീന മരിയ പോള്‍ വഴിയാണ് കാര്‍ നല്‍കിയത്. ഒക്ടോബര്‍ 14ന് നടിയുടെ മൊഴി ഇഡി രേഖപ്പെടുത്തിയിരുന്നു. ഒരു ബിസിനസുകാരന്റെ കൈയ്യില്‍ നിന്ന് തട്ടിയെടുത്ത പണം ഉപയോഗിച്ചാണ് നോറയ്ക്ക് ഇത്രയും വിലപിടിപ്പുള്ള കാര്‍ നല്‍കിയതെന്നാണ് വിവരം. ഇത് ഒരുപക്ഷേ നടിക്ക് കുരുക്കായേക്കും.

തന്നെ സുകേഷിന്റെ ഭാര്യ ലീന മരിയ പോള്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ചെന്നൈയിലേക്ക് ക്ഷണിച്ചെന്നാണ് നോറ ഇഡിക്ക് മൊഴി നല്‍കിയിരിക്കുന്നത്. താന്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലോ തട്ടിപ്പിന്റെയോ ഭാഗമല്ല, എന്നാല്‍ ഇത്തരമൊരു കേസില്‍ ഇരയും സാക്ഷിയുമാണ്. അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും നോറ നേരത്തെ പറഞ്ഞിരുന്നു. സുകേഷുമായി വ്യക്തിപരമായ ബന്ധമില്ലെന്നാണ് നോറ മൊഴി നല്‍കിയത്. അതേസമയം ഞെട്ടിക്കുന്ന മറ്റൊരു കാര്യം കൂടി സുകേഷിന്റെ അഭിഭാഷകന്‍ വെളിപ്പെടുത്തി. സുകേഷും നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസും പരസ്പരം പ്രണയത്തിലായിരുന്നുവെന്നാണ് സുകേഷിന്റെ അഭിഭാഷകന്‍ ആനന്ദ് മാലിക് അവകാശപ്പെടുന്നത്.

ജാക്വിലിനും സുകേഷും പരസ്പരം ഇഷ്ടത്തിലായിരുന്നുവെന്നും, ഇത് അദ്ദേഹം തന്നെയാണ് പറഞ്ഞതെന്നും മാലിക് പറയുന്നു. നോറ ഫത്തേഹി കേസിലെ ഇരയാണെന്ന് പറയുന്നു. എന്നാല്‍ അവര്‍ ബിഎംഡബ്ല്യു കാര്‍ സുകേഷില്‍ നിന്ന് വാങ്ങിയിട്ടുണ്ടെന്നും മാലിക് പറഞ്ഞു. ഈ കേസില്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയവരാണ് ഇവര്‍ രണ്ട് പേര്‍. അതുകൊണ്ടാണ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. തട്ടിപ്പിലൂടെ നേടിയ പണം ഉപയോഗിച്ച് വില കൂടിയ സമ്മാനങ്ങള്‍ നോറ ഫത്തേഹിക്കും ജാക്വിലിനും നല്‍കിയതായിട്ടാണ് റിപ്പോര്‍ട്ട്. ബിസിനസുകാരന്റെ ഭാര്യയില്‍ നിന്ന് 200 കോടി തട്ടിയെടുത്തുവെന്നാണ് കേസ്. ദില്ലി ജയിലിലായിരുന്നപ്പോഴായിരുന്നു ഈ സംഭവം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+