കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞങ്ങള്‍ കോണ്‍ഗ്രസായിരുന്നു.... ഇപ്പോള്‍ ബിജെപിയായി, അമിത് ഷായ്ക്ക് നന്ദി പറഞ്ഞ് കങ്കണയുടെ അമ്മ!!

Google Oneindia Malayalam News

മുംബൈ: കോണ്‍ഗ്രസില്‍ നിന്ന് തന്റെ വിശ്വാസ്യത ബിജെപിയിലേക്ക് മാറിയെന്ന് കങ്കണ റനൗത്തിന്റെ അമ്മ ആശ റനൗത്ത്. വര്‍ഷങ്ങളായി തന്റെ കുടുംബം കോണ്‍ഗ്രസുമായി ചേര്‍ന്നായിരുന്നു പ്രവര്‍ത്തിച്ചത്. എന്നാല്‍ ഇപ്പോള്‍ അമിത് ഷായാണ് ഞങ്ങളുടെ രക്ഷകനായത്. അദ്ദേഹത്തോട് ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു. മുംബൈ സന്ദര്‍ശനത്തിന് അമിത് ഷാ സുരക്ഷ ഒരുക്കിയതില്‍ നന്ദിയുണ്ടെന്നും ആശ റനൗത്ത് പറഞ്ഞു. രാജ്യത്തിന്റെ എല്ലാ അനുഗ്രഹവും കങ്കണയ്‌ക്കൊപ്പമുണ്ടെന്ന് ആശ പറഞ്ഞു.

1

എന്റെ മകള്‍ സത്യത്തിന് വേണ്ടി നിലകൊണ്ടതില്‍ എനിക്ക് അഭിമാനമുണ്ട്. ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഞാന്‍ നന്ദി പറയുന്നു. ബിജെപിയുമായി ഞങ്ങള്‍ക്ക് ബന്ധമൊന്നുമുണ്ടായിരുന്നില്ല. ഞങ്ങള്‍ കോണ്‍ഗ്രസ് കുടുംബമായിരുന്നു. എന്റെ ഭര്‍ത്താവിന്റെ മുത്തച്ഛന്‍ കോണ്‍ഗ്രസിലെ അംഗമായിരുന്നു. ബിജെപിക്ക് വരെ ഞങ്ങള്‍ കോണ്‍ഗ്രസില്‍ നിന്നുള്ളവരാണെന്ന് തുടക്കം മുതല്‍ അറിയാമായിരുന്നു. എന്നിട്ടും അവര്‍ ഞങ്ങളെ പിന്തുണച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും തന്റെ നന്ദി അറിയിക്കുന്നു. എന്റെ മകള്‍ക്ക് സുരക്ഷ നല്‍കിയിരുന്നില്ലെങ്കില്‍ മുംബൈയില്‍ എന്ത് സംഭവിക്കുമെന്ന് അറിയില്ലായിരുന്നുവെന്നും ആശാദേവി പറഞ്ഞു.

ഞങ്ങള്‍ ഇപ്പോള്‍ മോദിജിക്കൊപ്പമാണെന്നും കങ്കണയുടെ അമ്മ പറഞ്ഞു. പ്രശ്‌നങ്ങളെ അമ്മ നേരിട്ട വഴി കണ്ട് താന്‍ അമ്പരന്നെന്നും കങ്കണ കുറിച്ചു. എന്റെ ഓഫീസ് അവര്‍ തകര്‍ത്തപ്പോള്‍ അമ്മയുടെ മുന്നറിയിപ്പാണ് എനിക്ക് ഓര്‍മ വന്നത്. ഇതൊക്കെ സംഭവിക്കുമെന്ന് നിന്നോട് ഞാന്‍ പറഞ്ഞതല്ലേ എന്നാണ് അമ്മ പറയുക. അതിന് ശേഷം ഞാന്‍ അമ്മയുടെ ഫോണ്‍ എടുത്തിട്ടില്ല. എന്നാല്‍ ഇത്തരമൊരു വിഷയത്തില്‍ അവര്‍ പ്രതികരിച്ചതില്‍ എനിക്ക് അമ്പരപ്പുണ്ട്. അമ്മയില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്നും കങ്കണ പറഞ്ഞു.

Recommended Video

cmsvideo
BMC Carries Out Demolition At Kangana Ranaut's Bandra Office | Oneindia Malayalam

അതേസമയം കങ്കണയുമായുള്ള പോരാട്ടത്തില്‍ നിന്ന് ശിവസേനയും മഹാരാഷ്ട്ര സര്‍ക്കാരും പിന്നോക്കം പോവുകയാണ്. ബിജെപി എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് കങ്കണയെ പിന്തുണയ്ക്കുന്നുണ്ട്. മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി വിവാദത്തില്‍ അതൃപ്തി പ്രകടിപ്പിച്ച്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ അഡൈ്വസര്‍ അജോയ് മേത്തയെ ഗവര്‍ണര്‍ വിളിച്ച് വരുത്തി അതൃപ്തി അറിയിച്ചിരുന്നു. കങ്കണ വിഷയം അടഞ്ഞ അധ്യായമാണെന്ന് സഞ്ജയ് റാവത്ത് കുറിച്ചു. മറ്റ് കാര്യങ്ങള്‍ ശിവസേനയ്ക്ക് നോക്കാനുണ്ടെന്നും റാവത്ത് പറഞ്ഞു. ശിവസേന തിരഞ്ഞെടുപ്പ് വിധി അട്ടിമറിച്ചാണ് സര്‍ക്കാര്‍ ഉണ്ടാക്കിയതെന്നും കങ്കണ പറഞ്ഞു.

പോര്‍ക്കളത്തില്‍ ഇറങ്ങി പവാര്‍... കങ്കണയെ നേരിടുമോ? ഉദ്ധവിനെ കണ്ടു, ഇനി അതിനെല്ലാം മറുപടി കൊടുക്കണം!പോര്‍ക്കളത്തില്‍ ഇറങ്ങി പവാര്‍... കങ്കണയെ നേരിടുമോ? ഉദ്ധവിനെ കണ്ടു, ഇനി അതിനെല്ലാം മറുപടി കൊടുക്കണം!

English summary
kangana ranaut's mother says we are now with modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X