കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് എന്റെ രാജ്യമാണ് എവിടെ വേണമെങ്കിലും പോകും, ശിവസേനയല്ല മഹാരാഷ്ട്ര, തുറന്നടിച്ച് കങ്കണ!!

Google Oneindia Malayalam News

മുംബൈ: സഞ്ജയ് റാവത്തും കങ്കണ റനൗത്തും തമ്മിലുള്ള പോര് കടുക്കുന്നു. തനിക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന് റാവത്തിന് മറുപടിയുമായി കങ്കണ രംഗത്തെത്തി. എനിക്ക് പറയാനുള്ളത് പറയാനുള്ള അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. എന്റെ രാജ്യത്ത് എവിടെ വേണമെങ്കിലും പോകാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടെന്നും കങ്കണ തുറന്നടിച്ചു. കങ്കണയുടെ വിശ്വാസ വഞ്ചന നാണക്കേടാണെന്ന് കഴിഞ്ഞ ദിവസം റാവത്ത് പറഞ്ഞിരുന്നു. മുംബൈ പോലീസിനെ വിമര്‍ശിച്ചത് കൊണ്ട് മുംബൈയില്‍ അവര്‍ക്ക് താമസിക്കാന്‍ അര്‍ഹതയില്ലെന്നും റാവത്ത് തുറന്നടിച്ചിരുന്നു.

1

നിങ്ങള്‍ ഒരു ജനപ്രതിനിധിയും മന്ത്രിയുമാണ്. ഈ രാജ്യത്ത് ഓരോ മണിക്കൂറിലും എത്ര പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെടുന്നുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാമായിരിക്കും. അവര്‍ ജോലി സ്ഥലത്ത് എങ്ങനെയാണ് അപമാനിക്കപ്പെടുന്നതെന്നും, ഭര്‍ത്താക്കന്‍മാര്‍ അവരെ എങ്ങനെയാണ് മര്‍ദിക്കുന്നതെന്നും അറിയാമായിരിക്കും. ആരാണ് ഇതിന് കാരണക്കാര്‍? നിങ്ങളെ പോലുള്ളവരുടെ മനോനിലയാണ് സ്ത്രീകള്‍ക്ക് ഇത്തരമൊരു ഗതിയുണ്ടാക്കുന്നത്. ഈ രാജ്യത്തെ സ്ത്രീകള്‍ നിങ്ങളോട് ഒരിക്കലും പൊറിക്കില്ല. കാരണം സ്ത്രീകളെ ദ്രോഹിക്കുന്നവരെയാണ് നിങ്ങള്‍ ശക്തരാക്കി വളര്‍ത്തിയതെന്നും കങ്കണ പറഞ്ഞു.

ആമിര്‍ ഖാന്‍ ഈ രാജ്യത്ത് താമസിക്കുന്നതില്‍ ഭയമുണ്ടെന്ന് പറഞ്ഞപ്പോള്‍, ആരും അദ്ദേഹത്തെ ഹറാംകോര്‍ എന്ന് വിളിച്ചില്ല. നസറുദ്ദീന്‍ ഷാ പറഞ്ഞപ്പോഴും ആരും അദ്ദേഹത്തെ അവഹേളിച്ചില്ല. ഞാന്‍ സാധാരണ മുംബൈ പോലീസിനെ പ്രശംസിക്കാറുള്ളതാണ്. എന്റെ മുമ്പുള്ള അഭിമുഖങ്ങള്‍ പരിശോധിക്കാവുന്നതാണ്. ഇന്ന് അവര്‍ പാല്‍ഗര്‍ ആള്‍ക്കൂട്ട കൊലയിലോ സുശാന്തിന്റെ മരണത്തിലോ ഒന്നും ചെയ്യാന്‍ തയ്യാറാവുന്നില്ല. അതിനെയാണ് ഞാന്‍ എതിര്‍ത്തത്. അത് എന്റെ അഭിപ്രായ സ്വാതന്ത്ര്യമാണെന്നും കങ്കണ പറഞ്ഞു.

ഞാന്‍ നിങ്ങളെയോ മുംബൈ പോലീസിനെയോ വിമര്‍ശിച്ചാല്‍ മഹാരാഷ്ട്രയെ വിമര്‍ശിക്കലാവില്ല. നിങ്ങളല്ല മഹാരാഷ്ട്ര എന്ന് ഓര്‍ക്കണം. ശിവസേനയുടെ ആളുകള്‍ എന്നെ ഭീഷണിപ്പെടുത്തുകയാണ്. എന്നാല്‍ ഞാന്‍ സെപ്റ്റംബര്‍ ഒന്നിന് മുംബൈയിലെത്തും. എന്റെ കൈകാലുകള്‍ തല്ലിയൊടിക്കുമെന്നും കൊലപ്പെടുത്തുമെന്നൊക്കെയാണ് പറയുന്നു. ഈ രാജ്യം പടുത്തുയര്‍ത്തിയത് രക്തം ചിന്തുന്നവരുടെ രക്തം കൊണ്ടാണ്. ഈ രാജ്യത്തിനായി ഞാനും എന്റെ രക്തം നല്‍കാന്‍ ഒരുക്കമാണെന്നും കങ്കണ പറഞ്ഞു.

English summary
kangana ranaut says shiv sena aren't maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X