Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയെ തല്ലുമെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ, വിവാദം, തിരുത്തുമായി പാര്‍ട്ടി

ദില്ലി: കോണ്‍ഗ്രസ് നേതാവ് നാനാ പടോലെയുടെ പരാമര്‍ശം വലിയ രാഷ്ട്രീയ വിവാദത്തില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തല്ലുമെന്നുള്ള പരാമര്‍ശമാണ് വലിയ വിവാദമായിരിക്കുന്നത്. മഹാരാഷ്ട്ര കോണ്‍ഗ്രസിന്റെ അധ്യക്ഷന്‍ കൂടിയാണ് പടോലെ. അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ അടങ്ങുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഞാന്‍ മോദിയെ തല്ലും, വേണ്ടി വന്നാല്‍ അപമാനിക്കുകയും ചെയ്യുമെന്നാണ് പടോലെയുടെ പരാമര്‍ശം. ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാല ഈ വീഡിയോ ക്ലിപ്പ് ഷെയര്‍ ചെയ്തിരിക്കുകയാണ്. അതോടെ വിവാദം ഒന്ന് കൂടി കൊഴുത്തിരിക്കുകയാണ്. നേരത്തെ പഞ്ചാബിലുണ്ടായ സുരക്ഷാ വീഴ്ച്ച ചൂണ്ടിക്കാണിച്ചായിരുന്നു പൂനാവാല ഈ ട്വീറ്റ് ഷെയര്‍ ചെയ്തത്.

1

അതേസമയം സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട് നാനാ പടോലെ. താന്‍ മറാത്തിയില്‍ പറഞ്ഞ കാര്യങ്ങളിലുള്ള വ്യക്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയല്ല. ഇവിടെയുള്ള ഒരു ഗുണ്ടയെ കുറിച്ചാണ് പറഞ്ഞത്. ഇയാള്‍ക്കും മോദിക്കും ഒരേ പേരാണ് ഉള്ളതെന്നും പടോലെ പറഞ്ഞു. എന്നാല്‍ ബിജെപി വിഷയത്തില്‍ രൂക്ഷമായ പ്രതികരണമാണ് നടത്തിയിരിക്കുന്നത്. പഞ്ചാബില്‍ പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച്ചയില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് എല്ലാവര്‍ക്കും വ്യക്തമായില്ലേ എന്ന് പടോലെ ചോദിക്കുന്നു. നേരത്തെ കര്‍ഷകര്‍ വഴി തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് ഇരുപത് മിനുട്ടോളമാണ് പ്രധാനമന്ത്രി ഫ്‌ളൈ ഓവറില്‍ കുടുങ്ങിയത്.

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനം പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വന്‍ വീഴ്ച്ച വരുത്തിയെന്നായിരുന്നു നേരത്തെ ബിജെപി ഈ വിഷയത്തില്‍ പ്രതികരിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം വരെ സുരക്ഷാ വീഴ്ച്ചയില്‍ പ്രഖ്യാപിച്ചിരുന്നു. അതേസമയം പ്രധാനമന്ത്രിയെ കുറിച്ച് പറഞ്ഞില്ലെന്ന് ഔദ്യോഗികമായി തന്നെ വിശദീകരിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. നാനാ പടോലെയുടെ മണ്ഡലത്തിലെ ജനങ്ങള്‍ ഒരു ഗുണ്ടയെ കുറിച്ച് നിരന്തരം പരാതി പറയുന്നുണ്ട്. അയാളുടെ പേരും മോദിയെന്നാണ്. പടോലെ പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹത്തെ കുറിച്ചാണ്. ബഹുമാനപ്പെട്ട പ്രധാനമന്ത്രിയെ അല്ല അദ്ദേഹം ഉദ്ദേശിച്ചതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

ഗോപന്‍ റാവ് മോദി എന്ന ഗുണ്ട പടോലെയുടെ മണ്ഡലത്തിലുണ്ട്. ഇത് ബിജെപി തെറ്റിദ്ധരിച്ചുവെന്ന് കോണ്‍ഗ്രസ് പറയുന്നു. മുപ്പത് വര്‍ഷത്തോളമായി ഞാന്‍ രാഷ്ട്രീയത്തിലുണ്ട്. അഞ്ച് വര്‍ഷം കൊണ്ട് ഒരു തലമുറ വേണ്ട എല്ലാ കാര്യങ്ങളും ഒരു രാഷ്ട്രീയക്കാരന്‍ നല്‍കും. സ്‌കൂളുകളും കോളേജുകളും നിര്‍മിക്കുന്നത് അടക്കം ഇതില്‍ വരും. ഇതിലൂടെ രണ്ട് തലമുറകള്‍ക്കാണ് ഗുണം ലഭിക്കും. എനിക്ക് സ്വന്തമാക്കി സ്‌കൂളില്ല. ആരില്‍ നിന്നും ഞാന്‍ കരാര്‍ വാങ്ങിയിട്ടുമില്ല. അതുകൊണ്ട് ആര് സഹായം ചോദിച്ച് വന്നാലും നല്‍കും. ഇതെല്ലാം കൊണ്ട് എനിക്ക് മോദിയെ അടിക്കാം, അപമാനിക്കാം എന്നായിരുന്നു വീഡിയോ ക്ലിപ്പില്‍ പടോലെ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+