മഹാരാഷ്ട്രയില്‍ മെയ് 31 വരെ ലോക്ഡൗണ്‍ നീട്ടി, 12 ജില്ലകളില്‍ കേസുകള്‍ കുറയുന്നു, വാക്‌സിനേഷനില്‍ ആശങ്ക
മുംബൈ: മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ മെയ് 31 വരെ നീട്ടി. ലോക്ഡൗണ്‍ ഫലം കണ്ട് തുടങ്ങിയ സാഹചര്യത്തിലാണ് ഈ നീക്കം. കഴിഞ്ഞ ദിവസം 46781 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 816 മരണങ്ങളും രേഖപ്പെടുത്തി. കടുത്ത നിയന്ത്രണങ്ങളുമായി മുന്നോട്ട് പോകാനാണ് മന്ത്രിസഭയും തീരുമാനിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകള്‍ 15 ശതമാനം കപ്പാസിറ്റിയില്‍ പ്രവര്‍ത്തിപ്പിക്കാനാണ് നിര്‍ദേശം. വിവാഹത്തിന് 25 പേര്‍ വരെ മാത്രമേ പങ്കെടുക്കാന്‍ പാടൂ. വാഹനങ്ങളില്‍ 50 ശതമാനം പേര്‍ മാത്രമേ ഉണ്ടാവാന്‍ പാടൂ.

മഹാരാഷ്ട്രയിലെ 12 ജില്ലകളില്‍ പുതിയ കേസുകള്‍ വരുന്നതില്‍ വലിയ കുറവ് വന്നിട്ടുണ്ട്. എന്നാല്‍ പല ജില്ലകളിലും ഇനിയും കുറയാനുണ്ട്. 12 ജില്ലകള്‍ എന്നാല്‍ മൂന്നിലൊന്ന് ഭാഗമേ ആയിട്ടുള്ളൂ. ബാക്കിയുള്ള ഇടങ്ങളില്‍ നിയന്ത്രണങ്ങള്‍ ആവശ്യമാണ്. ചിലയിടത്ത് ഇപ്പോഴും കേസുകള്‍ വര്‍ധിക്കുന്നുണ്ട്. ലോക്ഡൗണ്‍ പിന്‍വലിച്ചാല്‍ കേസുകളുടെ എണ്ണം ഇനിയും കൂടുമെന്ന് മന്ത്രിമാര്‍ പറയുന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം ആക്ടീവ് കേസുകളുള്ളത്.
മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ കൊണ്ടുവന്നിട്ടും കേസുകള്‍ 50000ത്തിന് മുകളില്‍ പോകുന്നുണ്ടായിരുന്നു. അതൊരു ആശങ്കയാണ്. എന്നാല്‍ ചിലയിടത്ത് കുറയുന്നത് പ്രതീക്ഷയാണ്. 24 ജില്ലകളില്‍ ഇനിയും ശ്രദ്ധിക്കാനുണ്ടെന്ന് ആരോഗ്യ മന്ത്രി രാജേഷ് ടോപെ പറഞ്ഞു. അതേസമയം പതിനെട്ടിന് വയസ്സ് മുതല്‍ 45 വയസ്സ് വരെയുള്ളവരുടെ വാക്‌സിനേഷന്‍ മഹാരാഷ്ട്രയില്‍ മുടങ്ങിയിരിക്കുകയാണ്. വാക്‌സിനുകളുടെ ദൗര്‍ലഭ്യം കാരണമാണ് നിര്‍ത്തിവെച്ചത്. സര്‍ക്കാര്‍ വാങ്ങിയ എല്ലാ ഡോസുകളും ഇപ്പോള്‍ 45ന് മുകളില്‍ പ്രായമുള്ളവര്‍ക്കായിട്ടാണ് നല്‍കുന്നത്.
Recommended Video
ഓലയുമായി ചേര്‍ന്ന് കര്‍ണാടകയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍-ചിത്രങ്ങള്‍ കാണാം
സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഒന്നരക്കോടി കൊവിഷീല്‍ഡ് വാക്‌സിനുകള്‍ മെയ് ഇരുപത് മുതല്‍ മാത്രമേ നല്‍കൂ എന്ന് അറിയിച്ചതായി മഹാരാഷ്ട്ര സര്‍ക്കാര്‍ പറഞ്ഞു. കേന്ദ്രത്തില്‍ നിന്നും വാക്‌സിനുകള്‍ വേണ്ട വിധത്തില്‍ ലഭിക്കുന്നില്ല. അതുകൊണ്ടാണ് നിലവിലുള്ള വാക്‌സിനുള്ള മുഴുവന്‍ മുന്‍ഗണനാ വിഭാഗത്തിന് നല്‍കാന്‍ തീരുമാനിച്ചത്. അതുകൊണ്ട് കുറച്ച് കാലത്തേക്ക് യുവജനങ്ങള്‍ക്കുള്ള വാക്‌സിനേഷന്‍ വൈകും. അതേസമയം സംസ്ഥാനങ്ങള്‍ക്ക് മതിയായ അളവില്‍ വാക്‌സിനുകള്‍ നല്‍കാന്‍ കേന്ദ്രം തയ്യാറാവുന്നില്ലെന്ന് നേരത്ത മഹാരാഷ്ട്ര ആരോഗ്യ തുറന്നടിച്ചിരുന്നു.
കിടിലന്‍ ലുക്കില്‍ ആരതി വെങ്കിടേഷ്, പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications