Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാഷ്ട്രയില്‍ കടുത്ത ലോക്ഡൗണിലേക്ക്, കൊവിഡ് കേസുകള്‍ കുതിക്കുന്നു, മുംബൈയില്‍ മാത്രം 12000

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകളില്‍ റെക്കോര്‍ഡ് വര്‍ധന. ഗുരുതരമായ അവസ്ഥയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. ഞായറാഴ്ച്ച മാത്രം 40414 കൊവിഡ് കേസുകളാണ് മഹാരാഷ്ട്രയില്‍ രേഖപ്പെടുത്തിയത്. മഹാരാഷ്ട്രയില്‍ വീണ്ടും കര്‍ശനമായ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ പോവുകയാണ്. അതിന് തയ്യാറാവാന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. മുംബൈയില്‍ മാത്രം 12000ത്തില്‍ അധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാര്‍ച്ചിന് ശേഷം ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണ് ഞായറാഴ്ച്ച റെക്കോര്‍ഡ് ചെയ്തത്. യാത്രാ നിയന്ത്രണങ്ങളും രാത്രി കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയിരിക്കുകയാണ് സര്‍ക്കാര്‍.

1

രാജ്യത്തെ മൊത്തം കേസുകളുടെ മൂന്നില്‍ രണ്ട് ഭാഗവും മഹാരാഷ്ട്രയിലാണ്. മുംബൈ ജനസാന്ദ്രത കൂടിയ മേഖലയാണ്. കേസുകളില്‍ അധികവും ഇവിടെ തന്നെയാണ്. കൊവിഡ് ടാസ്‌ക് ഫോഴ്‌സ് യോഗത്തില്‍ ലോക്ഡൗണ്‍ കടുത്ത നിയന്ത്രണങ്ങളോടെ കൊണ്ടുവരണമെന്ന് അഭിപ്രായമുയര്‍ന്നുവെന്ന് ഉദ്ധവ് താക്കറെയുടെ ഓഫീസ് പറഞ്ഞു. രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനാണ് സാധ്യത. ഘട്ടം ഘട്ടമായി നടപ്പാക്കാനാണ് ആവശ്യം. സംസ്ഥാനത്ത് മെഡിക്കല്‍ ഉപകരണങ്ങളുടെ വലിയ ക്ഷാമമാണ് കൊവിഡ് കേസ് വര്‍ധനവോടെ വന്നിരിക്കുന്നത്.

ആശുപത്രിയിലെ കിടക്കകള്‍, ഓക്‌സിജന്‍ വിതരണം, വെന്റിലേറ്ററുകള്‍ എന്നിവയ്ക്ക് വലിയ ക്ഷാമമുണ്ട്. കൊവിഡ് കേസുകള്‍ കൂടുന്നതിന് അനുസരിച്ച് ഇനിയും കിടക്കകള്‍ അടക്കം ക്ഷാമമുണ്ടാവും. ആശുപത്രികളിലെ സൗകര്യങ്ങള്‍ മുഖ്യമന്ത്രി വിലയിരുത്തിയിട്ടുണ്ട്. ലോക്ഡൗണ്‍ നടപ്പാക്കും മുമ്പ് മഹാരാഷ്ട്രയിലെ സമ്പദ് വ്യവസ്ഥയെ ബാധിക്കാത്ത തരത്തില്‍ അത് നടപ്പാക്കാനായി പ്ലാന്‍ തയ്യാറാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുംബൈയില്‍ ഇതുവരെ 11653 കേസുകളാണ് ഉള്ളത്. ഞായറാഴ്ച്ച മാത്രം 6933 കേസുകള്‍ രേഖപ്പെടുത്തി.

Recommended Video

cmsvideo
    Urgent call to WHO from greet vanden bossche

    മുംബൈയിലെ മെട്രോപൊളിറ്റന്‍ മേഖലയില്‍ 1217 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കല്യാണ്‍ ദോബിവലി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 1081 കേസുകളും പൂനെ സിറ്റിയും പിമ്പ്രി ചിഞ്ച് വാദിലും 4625, 2131 എന്നിങ്ങനെ കൊവിഡ് കേസുകള്‍ രേഖപ്പെടുത്തി. പൂനെയിലെ മറ്റിടങ്ങളിലെല്ലാം ചേര്‍ന്ന് 1568 കേസുകളാണ് രേഖപ്പെടുത്തിയത്. നാസിക് നഗരത്തില്‍ 2403 പുതിയ കേസുകളാണ് രേഖപ്പെടുത്തിയത്. എല്ലാവരോടും കര്‍ശനമായി കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+