മഹാരാഷ്ട്ര വീണ്ടുമൊരു തരംഗത്തിലേക്ക്? കേസുകള്‍ പെരുകുന്നു; വിദഗ്ധരുടെ മുന്നറിയിപ്പ് ഇങ്ങനെ
മുംബൈ: മഹാരാഷ്ട്രയില്‍ ഒരിടവേളയ്ക്ക് ശേഷം കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്. മുംബൈ അടക്കമുള്ള നഗരങ്ങളിലാണ് വന്‍ തോതില്‍ കേസുകള്‍ വര്‍ധിക്കുന്നത്. ജനങ്ങളിലാകെ ഭയം പടര്‍ന്നിരിക്കുകയാണ്. വീണ്ടുമൊരു കൊവിഡ് തരംഗത്തിന് സംസ്ഥാനം സാക്ഷ്യം വഹിക്കുമോ എന്നാണ് ജനങ്ങളുടെ പേടി. വെള്ളിയാഴ്ച്ച മഹാരാഷ്ട്രയില്‍ 425 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ആക്ടീവ് കേസുകള്‍ സംസ്ഥാനത്ത് 3090 ആയി ഉയര്‍ന്നിരിക്കുകയാണ്. മുംബൈയില്‍ മാത്രം 177 കേസാണ് വെള്ളിയാഴ്ച്ച രേഖപ്പെടുത്തിയത്. മുംബൈ നഗരത്തില്‍ ആക്ടീവ് കേസുകള്‍ 937 ആയി ഉയര്‍ന്നിരിക്കുകയാണ്.അതേസമയം മുംബൈയില്‍ കേസുകള്‍ ഒരുപാട് വര്‍ധിക്കുന്നുണ്ടെങ്കിലും, അതിന് അനുപാതമായി കൊവിഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടിയിട്ടില്ല. മാര്‍ച്ച് 31 വരെ 1299 ടെസ്റ്റുകളാണ് നടത്തിയിട്ടുള്ളത്.

മുംബൈയില്‍ ടിപിആര്‍ 13.6 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്. ഇത് ബ്രിഹാണ്‍ മുംബൈ അധികൃതര്‍ കേസുകളുടെ എണ്ണത്തെ ഗൗരവമായി കാണുന്നില്ലെന്നാണ് തെളിയിക്കുന്നത്. അത് മാത്രമല്ല, ജനങ്ങളുടെ ഭാഗത്ത് നിന്നും ടെസ്റ്റുകളുടെ കാര്യത്തില്‍ നല്ല പ്രതികരണമില്ല. വളരെ സൂക്ഷിച്ചാണ് ആളുകള്‍ ടെസ്റ്റിന് വരുന്നത്. ജനങ്ങള്‍ ഇതിനെ ഗൗരവത്തോടെ കണ്ടിട്ടേയില്ല. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരാണെങ്കില്‍ ടെസ്റ്റ് ചെയ്ത് നോക്കേണ്ടെന്നാണ് പലരുടെയും നിലപാട്.
ജെനോം ടെസ്റ്റിംഗില്‍ ഫോക്കസ് ചെയ്യണമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന നിര്‍ദേശം. ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ എണ്ണം കൂട്ടണമെന്നും നിര്‍ദേശമുണ്ട്. കൂടുതല്‍ കിടക്കകള്‍ നഗരത്തില്‍ അനുവദിക്കണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ആശുപത്രികളില്‍ അടിയന്തര സാഹചര്യം ഉണ്ടാവാമെന്നാണ് മുന്നറിയിപ്പ്. മാസ്‌കുകള്‍ പൊതു ഇടങ്ങളില്‍ നിര്‍ര്‍ബന്ധമായി ഉപയോഗിക്കണമെന്നാണ് ഫോര്‍ട്ടിസ് ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റായ ഡോ വൈശാലി സോലാവോ പറഞ്ഞു.
തമിഴ് രുചിയാണ് രുചി, എന്നാ ഒരു ടേസ്റ്റാണെന്നേ: എത്ര കഴിച്ചാലും കൊതി തീരില്ല, ഒന്ന് ട്രൈ ചെയ്ത നോക്കൂ
മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത് ആശങ്കപ്പെടുത്തുന്നതാണ്. എന്നാല്‍ ഭയപ്പെടേണ്ടതില്ലെന്നും രഹേജ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് ഡോ സഞ്ജിത്ത് ശശിധരന്‍ പറഞ്ഞു. പുതിയ കേസുകളില്‍ ഭൂരിഭാഗവും ചെറിയ രോഗലക്ഷണങ്ങള്‍ മാത്രം കാണുന്നവയാണ്. അതുകൊണ്ടാണ് ഭയപ്പെടേണ്ട കാര്യമില്ലെന്ന് പയുന്നത്. ഇത്തരം കേസുകളില്‍ ആശുപത്രിയില്‍ അഡ്മിറ്റ് പോലും ചെയ്യേണ്ടതായി വരാറില്ല. മരണനിരക്ക് മുതിര്‍ന്നവര്‍ക്ക് കൊവിഡ് ബാധിച്ചാല്‍ മാത്രം സംഭവിക്കുന്നതാണ്.
ജെനോം സ്വീക്വന്‍സിംഗ് നടത്തിയാല്‍ പുതിയ വേരിയന്റുകളെ കണ്ടെത്താന്‍ സാധിക്കും. അതിലൂടെ മുന്‍കരുതലുകള്‍ നേരത്തെ എടുക്കാനും സാധിക്കും. വിമാനത്താവളങ്ങളിലെ റാന്‍ഡം സാമ്പ്‌ളിംഗ് വര്‍ധിപ്പിക്കാനും ഇവര്‍ ആവശ്യപ്പെടുന്നു. വാക്‌സിനേഷന്‍ ഡ്രൈവ് വര്‍ധിപ്പിക്കണമെന്ന് ഡോ സഞ്ജിത്ത് ശശിധരന്‍ പറഞ്ഞു. വാക്‌സിനേഷനിലൂടെ ആരോഗ്യ മേഖലയിലുള്ള പ്രതിസന്ധികളെയും മറികടക്കാന്‍ സാധിക്കും.












Click it and Unblock the Notifications