ഷിന്‍ഡെയുടെ വിമത നീക്കം വെറുതെയല്ല, മുഖ്യമന്ത്രിയായി കാണണമെന്ന് മണ്ഡലത്തിലെ വോട്ടര്‍മാര്‍
മുംബൈ: ഏക്‌നാഥ് ഷിന്‍ഡെയുടെ വിമത നീക്കത്തിന് വന്‍ പിന്തുണയുമായി അദ്ദേഹത്തിന്റെ മണ്ഡലത്തിലുള്ള വോട്ടര്‍മാര്‍. ഉദ്ധവ് താക്കറെ കരുതിയത് പോലെ താനെ മേഖലയിലൊന്നും അദ്ദേഹത്തിന് സ്വാധീനം ചെലുത്താന്‍ കഴിഞ്ഞില്ലെന്ന് വ്യക്തമാണ്. അതേസമയം ജനകീയ നേതാവാണെന്ന് അടിയവരയിടുന്നതാണ് ഷിന്‍ഡെയ്ക്ക് കിട്ടുന്ന പിന്തുണ.
പുതിയ ശിവസേന വരും? പ്രഖ്യാപിക്കാന്‍ ഷിന്‍ഡെ, പുറത്തിറങ്ങി നടത്തില്ലെന്ന് ഉദ്ധവ് പക്ഷം
പക്ഷേ കൂടുതല്‍ ദിവസങ്ങള്‍ അസമില്‍ കഴിഞ്ഞാല്‍ ആ ഇമേജ് മാറുമെന്ന കണക്ക് കൂട്ടലിലാണ് ശിവസേന പ്രവര്‍ത്തകര്‍. ഇതിനോടകം ഇവര്‍ക്ക് ആരാണ് സ്‌പോണ്‍സര്‍ ചെയ്യുന്നതെന്ന ചോദ്യമുയര്‍ന്ന് കഴിഞ്ഞു. അസം പ്രളയത്തില്‍ മുങ്ങിയപ്പോള്‍ ഇവരുടെ ചെലവുകള്‍ സര്‍ക്കാരാണോ വഹിക്കുന്നതെന്നും ആളുകള്‍ ചോദിക്കുന്നുണ്ട്. വിശദമായ വിവരങ്ങളിലേക്ക്...

സതാരയിലെ ദാരെ ഗ്രാമം വലിയ ആവേശത്തിലാണ്. ഏക്‌നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയാവാന്‍ പോകുന്നുവെന്നാണ് ഇവിടെയുള്ളവര്‍ പറയുന്നത്. ഇത് ഷിന്‍ഡെയുടെ ജന്മദേശമാണ്. ഷിന്‍ഡെയുടെ വിമത നീക്കത്തിന് മതിയായ കാരണമുണ്ടാവുമെന്നും, അത് ശരിയായിരിക്കുമെന്നും ഗ്രാമവാസികള്‍ പറയുന്നു. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന നേതാവാണ് അദ്ദേഹമെന്ന് വോട്ടര്‍മാര്‍ പറയുന്നു. മുമ്പ് പ്രതിസന്ധി സമയത്ത് അദ്ദേഹമെടുത്ത പല തീരുമാനങ്ങളും പിന്നീട് ശരിയായി തന്നെ വന്നിരുന്നുവെന്നും ഷിന്‍ഡെ പറഞ്ഞു.

എണ്‍പതോളം കുടുംബങ്ങള്‍ ഇവിടെയുണ്ട്. എന്ത് വന്നാലും ഷിന്‍ഡെയ്‌ക്കൊപ്പം തങ്ങളുണ്ടെന്ന് ഇവര്‍ പറയുന്നു. മുഖ്യമന്ത്രിയായി കാണണമെന്ന് ഇവര്‍ പരസ്യമായി പറയുന്നു. ഷിന്‍ഡെയുടെ ജനകീയതാണ് ഇത് തെളിയിക്കുന്നത്. താനെ-പാല്‍ഗഡ് മേഖലയിലെ അതിശക്തനായ നേതാവായി അദ്ദേഹം സ്ഥാനമുറപ്പിച്ച് കഴിഞ്ഞതാണ്. ജനങ്ങളുടെ താല്‍പര്യത്തിന് അനുസരിച്ച് വിഷയങ്ങളില്‍ ഇടപെടുന്ന നേതാവെന്ന പ്രതിച്ഛായ ഷിന്‍ഡെയ്ക്കുണ്ട്. അത് ഉദ്ധവിന്റെ മുകളില്‍ വരും. വിമത നീക്കത്തില്‍ ഷിന്‍ഡെയെ സഹായിക്കുന്നതും ഈ ഇമേജാണ്.

കൊയ്‌ന നദിയുടെ തീരത്താണ് ദാരെ ഗ്രാമമുള്ളത്. ഇവര്‍ ഷിന്‍ഡെ എല്ലാ അര്‍ത്ഥത്തിലും പിന്തുണയ്ക്കുന്നത്. വായ്-മഹാബലേശ്വര്‍ മണ്ഡലത്തിലാണ് ഈ ഗ്രാമമുള്ളത്. ഷിന്‍ഡെ സാബിനോളം പോന്ന ഒരു വ്യക്തി വേറെയില്ലെന്ന് ഇവിടെയുള്ളവര്‍ പറയുന്നു. ഓരോ വീടുകളില്‍ ഷിന്‍ഡെയുടെ കൈമുദ്ര പതിഞ്ഞിട്ടുണ്ട്. സഹായം ചോദിച്ച് വരുന്നവരെയും പാവപ്പെട്ടവരെയും ഒരിക്കലും ഷിന്‍ഡെ കൈവിടാറില്ല. അദ്ദേഹത്തിനൊപ്പം ഞങ്ങള്‍ എന്നുമുണ്ടാവുമെന്ന് രൂപേഷ് ഷിന്‍ഡെ എന്നയാള്‍ പറഞ്ഞു.

എപ്പോഴും ഈ ഗ്രാമത്തില്‍ സന്ദര്‍ശനത്തിനായി ഷിന്‍ഡെ വരാറുണ്ടെന്ന് രൂപേഷ് പറയുന്നു. ഒരു മാസം മുമ്പാണ് അദ്ദേഹം അവസാനമായി വന്നതെന്നും രൂപേഷ് പറഞ്ഞു. ഷിന്‍ഡെ എന്ത് തീരുമാനമെടുത്താലും അത് ശരിയായിരിക്കും. അതാണ് ഞങ്ങളുടെ അനുഭവമെന്ന് ശിവസേന നേതാവായ ഗണേഷ് ഉഡേക്കര്‍ പറയുന്നു. അദ്ദേഹം ഇവിടെ നടത്തിയിട്ടുള്ള വികസനവും, ജനങ്ങള്‍ക്കായി നല്‍കിയിട്ടുള്ള സംഭാവനകളും അത്ര വലുതാണ്. ആ സ്‌നേഹമാണ് ഈ കിട്ടുന്നത്. ഒരു ഗ്രാമം ഒന്നടങ്കം അദ്ദേഹത്തിനൊപ്പമാണ്. തീരുമാനം അദ്ദേഹം എടുക്കട്ടെയെന്നും ഉഡേക്കര്‍ പറഞ്ഞു.

കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തോളം ഷിന്‍ഡെ ജനങ്ങള്‍ക്കൊപ്പം നിന്ന് അവരെ സഹായിക്കുകയാണെന്ന് ഗ്രാമവാസിയായ സമ്പത്ത് ഷിന്‍ഡെ പറയുന്നു. നല്ല സമയമോ മോശം സമയമോ ആകട്ടെ, അദ്ദേഹം എപ്പോഴും ജനങ്ങള്‍ക്കൊപ്പമായിരിക്കും. അവരുടെ പ്രശ്‌നങ്ങള്‍ അങ്ങോട്ട് ചെന്ന് മനസ്സിലാക്കും. അതെല്ലാം പരിഹരിക്കും. അടുത്ത മുഖ്യമന്ത്രിയായി ഷിന്‍ഡെയെ കാണണമെന്നാണ് ഓരോ വ്യക്തിയും ആഗ്രഹിക്കുന്നത്. അടുത്ത തവണ ഗ്രാമ സന്ദര്‍ശനത്തിനായി വരുമ്പോഴേക്ക് അത് സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സമ്പത്ത് ഷിന്‍ഡെ പറഞ്ഞു. ഷിന്‍ഡെയുടെ മുഖമുള്ള ടീ ഷര്‍ട്ട് ധരിച്ച് വരെ ആള്‍ക്കാര്‍ അവിടെ നില്‍ക്കുന്നുണ്ട്.

അതേസമയം തങ്ങളുടേത് പ്രത്യേക ശിവസേന വിഭാഗമല്ലെന്ന് ഷിന്‍ഡെ പറഞ്ഞു. പുതിയൊരു ഗ്രൂപ്പിന് താല്‍പര്യമില്ല. ഞങ്ങളിപ്പോഴും ബാലാസാഹേബിന്റെ ശിവസൈനികരാണ്. പ്രത്യേക വിഭാഗമാകാനുള്ള തീരുമാനമെടുത്തിട്ടില്ലെന്നും ഷിന്‍ഡെ പറഞ്ഞു. നേരത്തെ വിമത എംഎല്‍എ ദീപക് കേസര്‍ക്കറാണ് പുതിയ വിഭാഗം രൂപീകരിച്ചെന്ന് പറഞ്ഞത്. ഇത്തരമൊരു വിഭാഗത്തിന് നിയമപരമായ അംഗീകാരമുണ്ടോ എന്നാണ് ചോദ്യം. ഇവര്‍ മഹാരാഷ്ട്രയില്‍ എത്താതെ നീക്കങ്ങളൊന്നും വിജയിക്കില്ലെന്ന് ഉറപ്പാണ്. എന്നാല്‍ മടങ്ങിവരവ് വൈകിയേക്കും.












Click it and Unblock the Notifications