Get Updates
Get notified of breaking news, exclusive insights, and must-see stories!

സുശാന്തിന്റെ കാമുകിക്ക് കുരുക്ക് മുറുകുന്നു, റിയക്കും കുടുംബത്തിനുമെതിരെ കള്ളപണം വെളുപ്പിക്കല്‍ കേസ്

മുംബൈ: സുശാന്ത് സിംഗ് രജ്പുത്തിന്റെ കാമുകി റിയ ചക്രവര്‍ത്തിക്കെതിരെ കുരുക്ക് മുറുകുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റിയക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ കേസെടുത്തു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കള്ളപണം വെളുപ്പിക്കല്‍ കേസാണിത്. ബീഹാര്‍ പോലീസിന്റെ എഫ്‌ഐആറിലെ ഭാഗങ്ങള്‍ ഉപയോഗിച്ചാണ് കേസ് എടുത്തിരിക്കുന്നത്. സുശാന്തിനെതിരെ റിയ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് സംശയിക്കുന്നത്. അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ നിന്ന് പണം കാണാതായതായി കുടുംബവും ആരോപിച്ചിരുന്നു.

1

സുശാന്തിന്റെ പിതാവ് കെകെ സിംഗ് കഴിഞ്ഞ ദിവസമാണ് റിയക്കെതിരെ ബീഹാര്‍ പോലീസില്‍ പരാതി നല്‍കിയത്. സുശാന്തിന്റെ അക്കൗണ്ടില്‍ നിന്ന് 15 കോടിയോളം രൂപ റിയ ചക്രവര്‍ത്തി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ട്. സ്വന്തം കരിയര്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് റിയ തന്റെ മകനെ ഉപേക്ഷിച്ചതെന്നും പിതാവ് പറയുന്നു. സുശാന്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ദുരുപയോഗിച്ചതും അദ്ദേഹത്തിന്റെ വരുമാനത്തെ കള്ളപണം വെളുപ്പിക്കാനും അനധികൃത സ്വത്ത് സമ്പാദനത്തിനായും ഉപയോഗിച്ചെന്നാണ് പരിശോധിക്കുന്നത്.

അതേസമയം തനിക്കെതിരെയുള്ള പ്രചാരണങ്ങള്‍ക്കെതിരെ വീഡിയോയുമായി റിയ രംഗത്തെത്തി. തനിക്ക് നീതി ലഭ്യമാക്കണമെന്ന് അവര്‍ പറഞ്ഞു. തന്നെ കുറിച്ച് മാധ്യമങ്ങള്‍ ഭീകരമായ കാര്യങ്ങളാണ് വരുന്നതെന്നും റിയ പറഞ്ഞു. ദൈവത്തിലും നിയമവ്യവസ്ഥയിലും എനിക്ക് വലിയ വിശ്വാസമുണ്ട്. താന്‍ ഇതിനൊന്നും മറുപടി പറയുന്നില്ല. എന്റെ അഭിഭാഷകര്‍ അത്തരം പ്രസ്താവനകള്‍ നടത്തരുതെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അതുകൊണ്ട് മാത്രമാണ് വിട്ടുനില്‍ക്കുന്നതെന്നും അവര്‍ പറഞ്ഞു. സത്യം വിജയിക്കട്ടെയെന്നും അവര്‍ പറഞ്ഞു.

റിയ സുശാന്തിനെ വഞ്ചിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും, അതാണ് അദ്ദേഹത്തിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് സുശാന്തിന്റെ കുടുംബം ആരോപിക്കുന്നത്. സുശാന്തിന്റെ പിതാവിന്റെ പരാതിയില്‍ ബീഹാര്‍ പോലീസ് നേരത്തെ മുംബൈയിലെത്തി അന്വേഷണം ആരംഭിച്ചിരുന്നു. നേരത്തെ സുശാന്തിന്റെ മുന്‍ കാമുകി അങ്കിത ലോഖണ്ഡെ റിയക്കെതിരെ രംഗത്തെത്തിയിരുന്നു. സുശാന്തിന് സുഖമില്ലെന്ന് അറിഞ്ഞിട്ടും എന്തുകൊണ്ടാണ് അവര്‍ അദ്ദേഹത്തെ വിട്ടുപോയതെന്നും അങ്കിത ചോദിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+