Get Updates
Get notified of breaking news, exclusive insights, and must-see stories!

സുശാന്ത് മരിക്കും മുമ്പ് ആ വിവരങ്ങള്‍ തിരഞ്ഞു.... 3 കാര്യങ്ങള്‍, വെളിപ്പെടുത്തി മുംബൈ പോലീസ്

മുംബൈ: സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി മുംബൈ പോലീസ്. സുശാന്ത് മരിക്കും മുമ്പ് മൂന്ന് കാര്യങ്ങള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞിരുന്നു എന്നാണ് വെളിപ്പെടുത്തല്‍. വേദനയില്ലാതെ മരിക്കുന്നതിനെ കുറിച്ചാണ് നടന്‍ തിരഞ്ഞതില്‍ ഉള്ളത്. സ്വന്തം പേരും സുശാന്ത് തിരഞ്ഞിരുന്നു. സ്‌കീസോഫ്രീനിയ, ബൈപ്പോളാര്‍ ഡിസോര്‍ഡര്‍ എന്നിവയെ കുറിച്ചും സുശാന്ത് ഗൂഗിളില്‍ തിരഞ്ഞിരുന്നു. സുശാന്തിന്റെ മൊബൈല്‍ ഫോണില്‍ നിന്നും ലാപ്പ്‌ടോപ്പില്‍ നിന്നുമാണ് ഈ വിവരങ്ങള്‍ ലഭിച്ചതെന്നും മുംബൈ പോലീസ് കമ്മീഷണര്‍ പറഞ്ഞു.

1

Recommended Video

cmsvideo
    Sushant Singh Rajput Searched Himself On Google Before Committing Suicide | Oneindia Malayalam

    സുശാന്ത് വൈകാരികമായി വളരെ അസ്വസ്ഥനായിരുന്നു. ഇത് മുന്‍ മാനേജര്‍ ദിഷ സലിയന്റെ മരണം കാരണമായിരുന്നു. അഞ്ചോ ആറോ ഡോക്ടര്‍മാരെ വരെ സുശാന്ത് കണ്ടിട്ടുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ താനുമായി ബന്ധപ്പെടുത്തി ദിഷയുടെ വാര്‍ത്തകള്‍ പ്രചരിച്ചത് സുശാന്തിനെ അസ്വസ്ഥനാക്കിയിരുന്നു. ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ ദിഷയെ സുശാന്ത് കണ്ടിരുന്നുള്ളൂ. സ്വന്തം അഭിഭാഷകനോട് ദിഷ ആരാണെന്ന് വരെ സുശാന്ത് ചോദിച്ചിരുന്നുവെന്ന് കമ്മീഷണര്‍ പരം ബീര്‍ സിംഗ് പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വരുന്ന കാര്യങ്ങളെ കുറിച്ച് സുശാന്ത് വളരെ ബോധവാനായിരുന്നുവെന്ന് സിംഗ് വ്യക്തമാക്കി.

    അതേസമയം സുശാന്തിന്റെ മരണത്തിന് രാഷ്ട്രീയ നേതാവിന് ബന്ധമുണ്ടെന്ന വാദങ്ങളെയും മുംബൈ പോലീസ് തള്ളി. അത്തരത്തില്‍ യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്ന് പരം ബീര്‍ സിംഗ് പറഞ്ഞു. സുശാന്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. 14.5 കോടി രൂപയാണ് സുശാന്തിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. നാല് കോടി രൂപയുടെ ഫിക്‌സഡ് ഡെപ്പോസിറ്റും ഉണ്ടായിരുന്നു. 2.8 കോടി രൂപ ജിഎസ്ടി ഇനത്തില്‍ നല്‍കിയതാണ് ഏറ്റവും വലിയ ട്രാന്‍സ്ഫര്‍. കേസില്‍ ഇതുവരെ 40 പേരുടെ മൊഴികളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. റിയയെ കുറിച്ചുള്ള കാര്യങ്ങളും പോലീസ് പരാമര്‍ശിച്ചിട്ടുണ്ട്.

    ജൂണ്‍ എട്ടിനാണ് കാമുകിയായ റിയ ചക്രവര്‍ത്തി സുശാന്തിന്റെ വീട്ടില്‍ നിന്ന് പോകുന്നത്. റിയക്കും വിഷാദ രോഗമുണ്ടെന്ന് പോലീസ് വ്യക്തമാക്കി. അവരുടെ മനോനില സാധാരണ നിലയില്‍ ആയിരുന്നില്ലെന്നും കമ്മീഷമര്‍ പറഞ്ഞു. രണ്ട് തവണ റിയയുടെ മൊഴി രേഖപ്പെടുത്തി. ഇവരുടെ ബന്ധത്തില്‍ വിള്ളലുണ്ടായിരുന്നതായി കണ്ടെത്തി. ഇരുവരും തമ്മില്‍ എങ്ങനെയാണ് കണ്ടുമുട്ടിയതെന്നും, വിഷാദ രോഗത്തെ കുറിച്ചും റിയ വെളിപ്പെടുത്തി. സുശാന്തും റിയയും തമ്മിലുള്ള യൂറോപ്പ്യന്‍ ടൂറും വിശദമായി പരിശോധിച്ചു. സുശാന്തിന്റെ കുടുംബവുമായി റിയക്ക് പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നുവെന്നും കമ്മീഷണര്‍ പരം ബീര്‍ സിംഗ് പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+