റിയ വെളിപ്പെടുത്തിയത് സാറയുടെയും രാകുലിന്റെയും പേരുകള്‍, ഉറപ്പിച്ച് എന്‍സിബി, വിളിപ്പിച്ചിട്ടില്ല!!
മുംബൈ: റിയ ചക്രവര്‍ത്തി സാറാ അലി ഖാന്റെയും രാകുല്‍ പ്രീത് സിംഗിന്റെയും പേരുകള്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ. ഡിസൈനര്‍ സിമിയോണ്‍ കമ്പട്ടയുടെ പേരും ഒപ്പമുണ്ടെന്നും എന്‍സിബി അറിയിച്ചു. നേരത്തെ സാറയുടെയും രാകുല്‍ പ്രീതിന്റെയും പേരുകള്‍ ഇല്ല എന്നായിരുന്നു എന്‍സിബി അറിയിച്ചിരുന്നത്. ബോളിവുഡിലെ ഈ പ്രമുഖ നടിമാരുടെ പേരുകള്‍ അന്വേഷണ പരിധിയില്‍ ഉണ്ടെന്ന് എന്‍സിബി ഡെപ്യൂട്ടി ഡയറക്ടര്‍ കെപിഎസ് മല്‍ഹോത്ര പറഞ്ഞു. എന്നാല്‍ ബോളിവുഡ് താരങ്ങളുടെ പട്ടിക തയ്യാറാക്കി സംശയമുള്ളവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്ന വാദത്തെ മല്‍ഹോത്ര തള്ളി.

കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ എന്‍സിബി തയ്യാറായിട്ടില്ല. പക്ഷേ പുറത്തുവിട്ട മൂന്ന് പേരുകള്‍ ബോളിവുഡിലെ വമ്പന്മാരാണ്. സാറ അലി ഖാന് ബോളിവുഡിലെ സൂപ്പര്‍ താരം സെയ്ഫ് അലി ഖാന്റെ മകളാണ്. സുശാന്ത് സിംഗ് രജ്പുത്തിനൊപ്പം കേദാര്‍നാഥ് എന്ന ചിത്രത്തിലും സാറ അഭിനയിച്ചിരുന്നു. നേരത്തെ സുശാന്തിന്റെ സുഹൃത്തും മുന്‍ മാനേജറുമായ രോഹിണി അയ്യര്‍, സിനിമാ സംവിധായകന് മുകേഷ് ചബ്ര എന്നിവരുടെ പേരുകളും ഇതിലുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. സുശാന്തിന്റെ അവസാന ചിത്രം ദില്‍ ബേച്ഛാര സംവിധാനം ചെയ്തത് മുകേഷ് ചബ്രയാണ്. ഇവരെല്ലാം മയക്കുമരുന്ന് ഉപയോഗിച്ചെന്നായിരുന്നു. കണ്ടെത്തല്‍.
ബോളിവുഡിലെ വമ്പന്മാരിലേക്ക് കേസ് എത്തുന്നുവെന്നാണ് വ്യക്തമാകുന്നത്. രാകുല്‍ പ്രീത് സിംഗ് ദക്ഷിണേന്ത്യയിലും ബോളിവുഡിലും ഒരുപോലെ അറിയപ്പെടുന്ന നടിയാണ്. അതേസമയം നടിമാരെയൊന്നും ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടില്ലെന്നാണ് എന്‍സിബി വ്യക്തമാക്കുന്നത്. എന്നാല്‍ വരും ദിവസങ്ങളില്‍ ഇവരോട് ചോദ്യം ചെയ്യലിനായി ഹാജരാവാന്‍ ആവശ്യപ്പെടും. സുശാന്തിന്റെ പാവന ഡാം ഹോമിലുള്ള ഫാം ഹൗസില്‍ നടന്ന പാര്‍ട്ടിയെ കുറിച്ചാണ് എന്‍സിബി അന്വേഷിക്കുന്നത്. സുശാന്തിനൊപ്പം റിയ ചക്രവര്‍ത്തി ഇവിടെ നടന്ന പാര്‍ട്ടികളില്‍ പല തവണ എത്തിയിട്ടുണ്ട്.
അതേസമയം സാറ അലി ഖാന്റെ പേരുകള്‍ അഞ്ച് തവണയോളം ഇവിടെ പാര്‍ട്ടികളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്നിട്ടുണ്ട്. സുശാന്തിനൊപ്പം ശ്രദ്ധ കപൂറും ഇവിടെ എത്തിയിരുന്നു. സുശാന്തിന്റെ സ്റ്റാഫ് ദീപേഷ് സാവന്ത്, സാമുവല്‍ മിറാന്‍ഡ, ഷൗവിക് ചക്രവര്‍ത്തി, സെയ്ദ് വിലാത്ര എന്നിവര്‍ നിരവധി തവണ ഈ ഫാംഹൗസ് സന്ദര്‍ശിച്ചിട്ടുണ്ട്. ഈ പാര്‍ട്ടികള്‍ അധികവും മദ്യപാനത്തിന് വേണ്ടിയുള്ളതായിരുന്നു എന്നാണ് പ്രാഥമികമായുള്ള കണ്ടെത്തല്‍. കഞ്ചാവും വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പാര്‍ട്ടികളില്‍ പങ്കെടുത്തവരെ കുറിച്ച് അന്വേഷിക്കുന്നത്. ഇവരെ ചോദ്യം ചെയ്യുന്നതും ഇതേ കാരണത്താലാണ്. എന്നാല്‍ ഇവര്‍ മയക്കുമരുന്ന് ഉപയോഗിച്ചോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
Recommended Video
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications