ദില്ലിയിലേക്ക് ആരും വിളിച്ച് വരുത്തിയിട്ടില്ലെന്ന് സമീര്‍ വാംഖഡെ, ബോളിവുഡ് ടാര്‍ഗറ്റല്ലെന്ന് ഭാര്യ
ദില്ലി: ആരോപണങ്ങളുടെ നടുക്ക് നില്‍ക്കുകയാണ് എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഖഡെ. എന്നാല്‍ എല്ലാ ആരോപണങ്ങളും അദ്ദേഹം തള്ളുന്നു. തന്നെ ദില്ലിയിലേക്ക് ആരും വിളിപ്പിച്ചതല്ലെന്ന് സമീര്‍ പറയുന്നു. എന്‍സിബിയുടെ ഡയറക്ടര്‍ ജനറലുമായി അദ്ദേഹത്തിന് അദ്ദേഹത്തിന് കൂടിക്കാഴ്ച്ചയുണ്ട്. 25 കോടിയുടെ പണം തട്ടിപ്പ് ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ വാംഖഡെയുടെ വിശദീകരണത്തിനാണ് വിളിച്ച് വരുത്തിയതെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ദില്ലിയില്‍ തനിക്ക് ചില കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്. അതിനായിട്ടാണ് വന്നത്. തന്നെയാരും വിളിച്ച് വരുത്തിയിട്ടില്ല. നിങ്ങള്‍ പറയുന്നതില്‍ നിന്ന് വ്യത്യസ്തമായൊരു കാര്യത്തിനാണ് ഞാന്‍ വന്നതെന്നും സമീര്‍ വാംഖഡെ പറഞ്ഞു.

തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ എല്ലാം അടിസ്ഥാനരഹിതമാണ്. കോടതിയുടെ പരിഗണനയിലുള്ള കാര്യമായതിനാല്‍ പ്രതികരണത്തിനില്ല. ശരിയായ മറുപടി ഇക്കാര്യത്തില്‍ നല്‍കുമെന്നും സമീര്‍ പറഞ്ഞു. അതേസമയം എന്‍സിബി കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കേസില്‍ നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ സമീര്‍ ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ സാക്ഷിയുടെ വെളിപ്പെടുത്തലില്‍ നിയമനടപടികള്‍ നിന്ന് സംരക്ഷണം നല്‍കാന്‍ കോടതി വിസമ്മതിച്ചു. സാക്ഷികളുടെ സത്യവാങ്മൂലം വാങ്ങാതിരിക്കാനും പരിശോധിക്കാതിരിക്കാനും സാധിക്കില്ലെന്നും കോടതി പറഞ്ഞു.
രോഗിയായ അമ്മയെ പോലും ചിലര്‍ ടാര്‍ഗറ്റ് ചെയ്യുകയാണെന്ന് വാംഖഡെ പറയുന്നു. തനിക്കെതിരെ അന്വേഷണം നടത്തട്ടെ. അതിലൂടെ നിരപരാധിത്വം തെളിയിക്കാന്‍ തയ്യാറാണെന്നും സമീര്‍ പറഞ്ഞു. എന്‍സിബി ആസ്ഥാനത്തെ റിവ്യൂ മീറ്റിംഗിനാണ് സമീര്‍ എത്തിയതെന്നാണ് സൂചന. ഇതിനിടെ സമീര്‍ വാംഖഡെയുടെ ഭാര്യ ക്രാന്തി റെഡ്കര്‍ അദ്ദേഹത്തെ പിന്തുണച്ച് രംഗത്ത് വന്നു. സമീര്‍ മയക്കുമരുന്ന് കേസിലൂടെ ബോളിവുഡിനെയല്ല ടാര്‍ഗറ്റ് ചെയ്യുന്നതെന്നും ക്രാന്തി പറഞ്ഞു. എല്ലാ മാസവും ഗോവയില്‍ പോയി അവിടെ റെയ്ഡുകള്‍ നടത്താറുണ്ട്. അവിടെ സെലിബ്രിറ്റികള്‍ ഇല്ലല്ലോ. കടുത്ത ക്രിമിനലുകളുമായിട്ടാണ് സമീര്‍ പോരാടുന്നതെന്നും ക്രാന്തി പറഞ്ഞു.
ധാവണി അഴകില്‍ റിതു മന്ത്ര; ഏറ്റവും പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ഒരു വ്യക്തിക്കെതിരെ ഒരു കേസില്‍ മാത്രമാണ് ഇവര്‍ ആരോപണം ഉന്നയിക്കുന്നത്. സമീറിനെതിരെ പണം തട്ടിയ കേസ് ആര്യനുമായി ബന്ധപ്പെട്ട് മാത്രമാണ് ഉണ്ടായിരിക്കുന്നത്. 15 വര്‍ഷ കരിയറില്‍ സമീറിനെതിരെ ഇത്തരമൊരു ആരോപണം ആദ്യമായിട്ടാണ് ഉയരുന്നത്. പണം തട്ടിയെന്ന കേസില്‍ വിജിലന്‍സ് അന്വേഷണം വേണ്ടന്ന് സമീര്‍ പറഞ്ഞിട്ടില്ല. എവിടെ നിന്നാണ് സമീര്‍ പണം വാങ്ങിയതെന്ന് ഇവര്‍ പറയുന്നത്. ഫോണ്‍ ചാറ്റുകള്‍ ഉണ്ടോ? എട്ടോ കോടിയെന്ന് പറയുന്നു. 18 കോടിയും 25 കോടിയും പറഞ്ഞ് കേള്‍ക്കുന്നു. സാക്ഷി പറയുന്ന കാര്യമെല്ലാം കള്ളമാണെന്നും ക്രാന്തി പറഞ്ഞു. സത്യസന്ധനായ ഓഫീസറെ അപമാനിക്കുള്ള ശ്രമമാണിത്. നവാബ് മാലിക് പറയും പോലെ ഒരിക്കലും ദുബായ് സന്ദര്‍ശിച്ചിട്ടില്ല. സമീര്‍ വാംഖഡെയെന്നും ഭാര്യ പറഞ്ഞു.












Click it and Unblock the Notifications