Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിപക്ഷത്തിന്റെ ചുവടുവെപ്പ് വീണ്ടും, മുംബൈയില്‍ ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ യോഗത്തിനെത്തും

മുംബൈ: പ്രതിപക്ഷം ബിജെപി വിരുദ്ധ മുന്നണി നീക്കം ശക്തമാക്കുന്നു. ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ യോഗം ഒരിക്കല്‍ കൂടി മുംബൈയില്‍ ചേരുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് വ്യക്തമാക്കി. രാജ്യത്തെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് ഈ യോഗം. അതേസമയം ആരൊക്കെ പങ്കെടുക്കുമെന്ന കാര്യം തീരുമാനിച്ചിട്ടില്ല. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ബിജെപി അധികാരത്തില്‍ ഇല്ലാത്ത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് നേരത്തെ കത്തയച്ചിരുന്നു. രാജ്യത്തെ ഇപ്പോഴത്തെ സാഹചര്യം ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്ന് മമത അറിയിച്ചിരുന്നു. അതേസമയം കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി എതിരാളികളെ വേട്ടയാടുന്നത് സംസ്ഥാനങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇതായിരിക്കും ചര്‍ച്ചയില്‍ വരിക.

എന്‍സിപി അധ്യക്ഷന്‍ ശരത് പവാറും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇവരും കൂടിയാണ് മുംബൈയില്‍ അത്തരമൊരു യോഗം നടത്താമെന്ന് തീരുമാനിച്ചത്. അതേസമയം നിരവധി വിഷയങ്ങള്‍ പ്രതിപക്ഷത്തിന് മുന്നിലുണ്ടെന്ന് റാവത്ത് പറഞ്ഞു. പ്രധാനമായും തൊഴിലില്ലായ്മ, വിലക്കയറ്റം, എന്നിവയാണ് ഉള്ളത്. അതിനൊപ്പം കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതും, രാജ്യത്തെ മതേതര സാഹചര്യം തകര്‍ത്ത്, വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കായി ശ്രമങ്ങള്‍ നടക്കുന്നതും പ്രതിപക്ഷ യോഗത്തിന്റെ ഭാഗമാകുമെന്ന് റാവത്ത് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ പങ്കെടുക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.

കഴിഞ്ഞ രാജ്യത്തുണ്ടായ വിദ്വേഷ പ്രസംഗത്തിലും, വര്‍ഗീയ സംഘര്‍ഷത്തിലും 13 പ്രതിപക്ഷ പാര്‍ട്ടികള്‍ വലിയ ആശങ്കയറിയിച്ചിരുന്നു. എല്ലാവരോടും സമാധാനവും സൗഹാര്‍ദവും പാലിക്കാനും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. സോണിയാ ഗാന്ധി, മമത ബാനര്‍ജി, എംകെ സ്റ്റാലിന്‍, ഹേമന്ദ് സോറന്‍, എന്നിവര്‍ അടക്കമുള്ള നേതാക്കള്‍ സംയുക്ത പ്രസ്താവനയാണ് ഇറക്കിയത്. ഭക്ഷണം, വസ്ത്രം, വിശ്വാസം, ഉത്സവം, ഭാഷ എന്നിവയെ സമൂഹത്തെ വിഭജിക്കാനായി കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുകയാണെന്നും, അതില്‍ ആശങ്കയുണ്ടെന്നും ഇവര്‍ അറിയിച്ചു. രാമ നവമിയും, ഹനുമാന്‍ ജയന്തിയുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷങ്ങള്‍ രാഷ്ട്രീയമായി സ്‌പോണ്‍സര്‍ ചെയ്യപ്പെട്ടവയാണെന്ന് സഞ്ജയ് റാവത്ത് ആരോപിച്ചു.

വോട്ടര്‍മാരെ ഭിന്നിപ്പിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു സംഭവം നടക്കുന്നത്. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തിരഞ്ഞെടുപ്പ് നടക്കാനുള്ള സംസ്ഥാനങ്ങളാണ് അവ. എംഎന്‍എസ് അധ്യക്ഷന്‍ രാജ് താക്കറെയെ ഹിന്ദു ഒവൈസി എന്നാണ് റാവത്ത് വിശേഷിപ്പിച്ചത്. മുസ്ലീം പള്ളികളില്‍ നിന്ന് ലൗഡ് സ്പീക്കറുകള്‍ നീക്കം ചെയ്യണമെന്ന് നിര്‍ബന്ധം പിടിക്കുകയാണ് രാജ് താക്കറെ. ഹനുമാന്‍ ജയന്തിയുടെ സമാധാനം തകര്‍ക്കാനായി ഒരു ഹിന്ദു ഒവൈസി ശ്രമിക്കുന്നുണ്ട്. മഹാരാഷ്ട്രയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. എന്നാല്‍ ജനങ്ങള്‍ സമാധാനം പാലിക്കുകയും, പോലീസ് ശക്തമായി നില്‍ക്കുകയും ചെയ്തതോടെ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും റാവത്ത് പറഞ്ഞു.

രാജ് താക്കറെയെ നേരെ ഹിന്ദു ജനനായക് എന്നെല്ലാം വിശേഷിപ്പിച്ചത് ശിവസേനയെ ചൊടിപ്പിച്ചിരിക്കുകയാണ്. ചില ഉച്ചഭാഷിണികളില്‍ നിന്ന് തന്നെ ആരാണ് ഹിന്ദു ഒവൈസി എന്ന് വ്യക്തമാണെന്ന് റാവത്ത് പറഞ്ഞു. മുസ്ലീം പള്ളികളിലെ ലൗഡ് സ്പീക്കറുകളെ കുറിച്ചുള്ള കാര്യം സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. എന്നാല്‍ സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കി, ബിജെപിയെ കൊണ്ട് രാഷ്ട്രപതി ഭരണം കൊണ്ടുവരാനാണ് നീക്കങ്ങള്‍ നടക്കുന്നത്. ബിജെപി യുപി തിരഞ്ഞെടുപ്പില്‍ അസാദുദ്ദീന്‍ ഒവൈസിയെ ഉപയോഗിച്ച് നേട്ടമുണ്ടാക്കി. അതുപോലെ മഹാരാഷ്ട്രയില്‍ ഹിന്ദു ഒവൈസി ഉപയോഗിച്ച് നേട്ടമുണ്ടാക്കാനാണ് ശ്രമമെന്നും റാവത്ത് ആരോപിച്ചു.

അതേസമയം നട്ടെല്ലില്ലാത്തവരുടെ ആരോപണങ്ങള്‍ക്ക് താന്‍ മറുപടി നല്‍കില്ലെന്നായിരുന്നു രാജ് താക്കറെയുടെ മറുപടി. സമാധാനവും സാഹോദര്യവും എല്ലാം നിലനിര്‍ത്തികൊണ്ടായിരുന്നു മുമ്പ് രാജ്യത്ത് രാമനവമിയും ഹനുമാന്‍ ജയന്തിയുമെല്ലാം ആഘോഷിച്ചിരുന്നത്. എന്നാല്‍ ഇന്ന് രാഷ്ട്രീയത്തിന് വേണ്ടി ഇതെല്ലാം ഉപയോഗിക്കപ്പെടുകയാണ്. വര്‍ഗീയ ചേരിതിരുവ് ഉണ്ടാക്കപ്പെടുകയാണ്. രാമനെയും ഹനുമാനെയും ഉപയോഗിച്ച് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ രാജ്യത്തെ ഐക്യത്തെ തകര്‍ക്കുകയാണെന്നും റാവത്ത് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+