Get Updates
Get notified of breaking news, exclusive insights, and must-see stories!

നോറയ്ക്ക് ജാക്വിലിനോട് അസൂയ, എന്റെ മനസ്സ് മാറ്റി; സുകേഷിന്റെ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തല്‍

jacqueline fernandez

മുംബൈ: ബോളിവുഡ് നടിയും ഡാന്‍സറുമായ നോറ ഫത്തേഹിക്കെതിരെ തട്ടിപ്പുവീരന്‍ സുകേഷ് ചന്ദ്രശേഖറിന്റെ ഞെട്ടിച്ച വെളിപ്പെടുത്തല്‍. നോറ തന്നെ ഒരുപാട് ശല്യം ചെയ്തുവെന്ന് സുകേഷ് പറഞ്ഞു. താന്‍ അവരെ അവഗണിച്ചിട്ടും തന്നെ ഒരുപാടവര്‍ ശല്യം ചെയ്തുവെന്നാണ് സുകേഷ് പറയുന്നത്.

സുകേഷിന്റെ അഭിഭാഷകന്‍ പുറത്തുവിട്ട കത്തിലാണ് ഇക്കാര്യം പറയുന്നത്. ദില്ലി പോലീസിന്റെ സാമ്പത്തിക തട്ടിപ്പുകള്‍ കൈകാര്യം ചെയ്യുന്ന വിംഗ് പുതിയ കുറ്റപത്രം കേസില്‍ സമര്‍പ്പിച്ചിട്ടുണ്ട്. പിങ്കി ഇറാനിയെയും കേസില്‍ പ്രതിയാക്കിയിട്ടുണ്ട്. കേസില്‍ ഇപ്പോള്‍ സാക്ഷിയായി മാറിയ നടി പറയുന്നതെല്ലാം പച്ചക്കള്ളമാണെന്നും സുകേഷ് പറഞ്ഞു.

നിയമനടപടികളെ അവര്‍ അട്ടിമറിച്ചിരിക്കുകയാണെന്നും സുകേഷ് കുറ്റപ്പെടുത്തി. ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെതിരെ നോറ ഫത്തേഹി നടത്തിയ പരാമര്‍ശങ്ങള്‍ എല്ലാ യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത വളച്ചൊടിച്ച കാര്യങ്ങളാണ്.

നോറ അധികാര ദുര്‍വിനിയോഗം നടത്തിയിരിക്കുകയാണ്. പോലീസിനെ നുണകള്‍ പറഞ്ഞ് കൊണ്ട് തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ് നോറയെന്നും സുകേഷ് ആരോപിച്ചു. നോറ ഈ കേസില്‍ വ്യത്യസ്തമായ മൊഴികളാണ് ഇഡിക്കും, ഇക്കണോമിക് വിംഗിനും നല്‍കിയത്.

കോഫിക്ക് ഇത്രയും ഗുണങ്ങളോ; ഇതൊന്നും ആര്‍ക്കുമറിയാത്തത്, ഒന്ന് പരീക്ഷിച്ച് നോക്കൂ

ജാക്വിലിന്‍ ഫെര്‍ണാണ്ടസിനോട് നോറയ്ക്ക് കടുത്ത അസൂയയാണ് ഉള്ളത്. തന്നെ ജാക്വിലിനെതിരാക്കി മാറ്റിയെടുത്തത് ബ്രെയിന്‍വാഷ് ചെയ്താണെന്നും സുകേഷ് പറഞ്ഞു.

ഇത്തരങ്ങള്‍ നോറ ഫത്തേഹി സ്ഥിരമായി ചെയ്യാറുള്ളതാണ്. ജാക്വിലിനുമായി ഞാന്‍ ബ്രേക്കപ്പാവണമെന്ന് നോറ ആഗ്രഹിച്ചിരുന്നു. പകരം നോറയെ താന്‍ കാമുകിയായി സ്വീകരിക്കണമെന്നുമായിരുന്നു ആഗ്രഹം.

നോറ തന്നെ ദിവസവും പത്ത് തവണയെങ്കിലും വിളിക്കാറുണ്ടായിരുന്നുവെന്നും സുകേഷ് വെളിപ്പെടുത്തി. ഞാന്‍ ഫോണെടുത്തില്ലെങ്കില്‍ അവള്‍ തുടര്‍ച്ചയായി വിളിക്കുമെന്നും സുകേഷ് പറഞ്ഞു. തന്റെ കൈയ്യില്‍ നിന്ന് കാര്‍ വാങ്ങാന്‍ ആഗ്രഹമില്ലെന്ന് നോറ പറഞ്ഞത് കള്ളമാണ്.

നോറ എന്നെ ആദ്യമായി കണ്ടുമുട്ടുമ്പോള്‍ അവള്‍ക്ക് വിലപ്പിടിപ്പുള്ള കാര്‍ ഇല്ലായിരുന്നുവെന്നും സുകേഷ് ചന്ദ്രശേഖര്‍ പറഞ്ഞു.

ഞങ്ങള്‍ ഒരുമിച്ചാണ് നോറയ്ക്ക് വേണ്ടി ആഢംബര കാര്‍ വാങ്ങിയത്. അതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ഇഡിയുടെ കൈവശമുണ്ട്. നോറയ്ക്ക് വിദേശ പൗരത്വമാണ് ഉള്ളത്. അതുകൊണ്ട് നോറയുടെ സുഹൃത്ത് ബോബിയുടെ പേരിലാണ് ആ കാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.

തനിക്ക് വിലയേറിയ ബാഗുകളുടെയും ആഭരണങ്ങളുടെയും ചിത്രങ്ങള്‍ നോറ അയച്ച് തരാറുണ്ടായിരുന്നു. അത് ഞാന്‍ നോറയ്ക്ക് സമ്മാനമായി നല്‍കിയിട്ടുണ്ട്. അവള്‍ അത് ഉപയോഗിച്ചിട്ടുമുണ്ടെന്നും സുകേഷ് വ്യക്തമാക്കി.

ജാക്വിലിന്‍ തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ഈ വിഷയങ്ങളെല്ലാം അവളെ ബാധിക്കാന്‍ സാധ്യതയുണ്ട്. അവള്‍ക്ക് സന്തോഷമുള്ളതെല്ലാം ചെയ്യട്ടെയെന്നും സുകേഷ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+