Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാവികാസ് അഗാഡിയില്‍ തര്‍ക്കം മുറുകുന്നു, ശരത് പവാര്‍ പിന്നില്‍ നിന്ന് കുത്തുന്നവനെന്ന് ശിവസേന

മുംബൈ: മഹാരാഷ്ട്രയിലെ സഖ്യത്തില്‍ വീണ്ടും പ്രശ്‌നങ്ങള്‍. എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിനെ പിന്നില്‍ നിന്ന് കുത്തുന്നവനെന്നാണ് ശിവസേന നേതാവ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇരുവരും തമ്മിലുള്ള ബന്ധം ഇതോടെ വഷളായിരിക്കുകയാണ്. നേരത്തെ കോണ്‍ഗ്രസും എന്‍സിപിയും ഇതേ പോലെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. കോണ്‍ഗ്രസ് നഷ്ടപ്രതാപത്തില്‍ ജീവിക്കുന്ന ജമീന്ദാര്‍മാരാണെന്നായിരുന്നു പവാറിന്റെ വിമര്‍ശനം. ഇത് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നാനാ പടോലെ മഹാരാഷ്ട്രയില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത് ശിവസേനയെയും എന്‍സിപിയെയും ചൊടിപ്പിച്ചിരുന്നു.

1

ഇതിന് പിന്നാലെയാണ് പവാറിനെതിരെ ശിവസേന നേതാവ് ആനന്ദ് ഗീതെ രംഗത്തെത്തിയത്. പവാര്‍ കോണ്‍ഗ്രസിനെ പിന്നില്‍ നിന്ന് കുത്തിയാണ് എന്‍സിപിയുണ്ടാക്കിയക്കിയത്. അങ്ങനെ ഒരു നേതാവ് ഒരിക്കലും ശിവസേന നേതാക്കളുടെ ഗുരുവാകേണ്ടെന്നും അദ്ദേഹം തുറന്നടിച്ചു. മഹാരാഷ്ട്രയില്‍ മഹാവികാസ് അഗാഡി സര്‍ക്കാര്‍ വെറും അഡ്ജസ്റ്റ്‌മെന്റ് മാത്രമാണെന്നും അദ്ദേഹം പറയുന്നു. സഖ്യത്തില്‍ മൂന്ന് കക്ഷികളും തമ്മിലുള്ള അഭിപ്രായ വ്യത്യാസം ശക്തമാക്കുകയാണ്. എന്നാല്‍ പവാര്‍ 2024ലേക്കുള്ള സഖ്യത്തെ മുന്നില്‍ നിന്ന് നയിക്കണമെന്നാണ് ശിവസേന ആവശ്യപ്പെടുന്നത്. പവാറും ഉദ്ധവും തമ്മില്‍ വളരെ അടുത്ത ബന്ധവുമുണ്ട്.

ഉദ്ധവ് രാഷ്ട്രീയ ഗുരുവായി കണ്ട് ഉപദേശം തേടുന്നത് പവാറില്‍ നിന്നാണ്. എന്നാല്‍ ശിവസേനയിലെ പല നേതാക്കള്‍ക്കും ഇതിനോട് താല്‍പര്യമില്ല. ബിജെപിയിലേക്ക് മടങ്ങി പോകണമെന്ന ആവശ്യം ശിവസേനയില്‍ ശക്തമായി വരുന്നുണ്ട്. എന്നാല്‍ ശിവസേന ഇനിയൊരിക്കലും ബിജെപിയുമായി ചേരില്ലെന്ന സൂചനയാണ് ഉദ്ധവ് നല്‍കുന്നത്. ശിവസേനയുടെ വളര്‍ച്ചയ്ക്ക് തന്നെ ബിജെപി ഭീഷണിയായി വരുന്നുണ്ട്. മുഖ്യമന്ത്രി പദം അവര്‍ തരാതിരുന്നതും അതിന്റെ ഭാഗമായിട്ടാണെന്ന് ഉദ്ധവ് നേതാക്കളെ അറിയിച്ചിട്ടുണ്ട്. ബീഹാറില്‍ നിതീഷ് കുമാറിനുണ്ടായ അനുഭവവും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. കോണ്‍ഗ്രസും എന്‍സിപിയും തങ്ങളെ വെല്ലുവിളിക്കില്ലെന്നും ശിവസേനയ്ക്ക് ബോധ്യമുണ്ട്.

ബിജെപി പല തവണയായി ശിവസേനയെ കൂടെ കൂട്ടാന്‍ ശ്രമിക്കുന്നുണ്ട്. രണ്ട് പാര്‍ട്ടികളും സ്വാഭാവിക സഖ്യമാണെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. നേരത്തെ ബിജെപി നേതാവിനെ മുന്നില്‍ നിര്‍ത്തി ഇത് തന്റെ പഴയ സുഹൃത്താണെന്നും, ഞങ്ങള്‍ വീണ്ടും ഒരുമിക്കുകയാണെങ്കില്‍ ഭാവിയിലെ സുഹൃത്തുക്കള്‍ എന്ന് പറയാമെന്നും ഉദ്ധവ് പറഞ്ഞിരുന്നു. ഇത് ശിവസേന സഖ്യം മാറുകയാണോ എന്ന അഭ്യൂഹം ശക്തമാക്കിയിരുന്നു. എന്നാല്‍ നാരായണ്‍ റാണെയുടെ അറസ്റ്റ് അടക്കമുള്ള വിഷയങ്ങളിലൂടെ ബിജെപിയുമായി കൂടുതല്‍ അകന്നിരിക്കുകയാണ് ശിവസേന. റാണെ ഉള്ള കാലത്തോളം ബിജെപിയിലേക്ക് പോകാന്‍ ശിവസേനയ്ക്ക് താല്‍പര്യവുമില്ല.

അതേസമയം ആനന്ദ് ഗീഥെയുടെ പരാമര്‍ശം ഇതിനോടകം വിവാദമായിട്ടുണ്ട്. മഹാരാഷ്ട്രയില്‍ മഹാവികാസ് അഗാഡി സഖ്യം വന്നത് തന്നെ പവാറിന്റെ മികവിലായിരുന്നു ശരത് പവാര്‍ ഒരിക്കലും നമ്മുടെ നേതാവാകില്ല. കാരണം ഈ സര്‍ക്കാര്‍ വെറുമൊരു അഡ്ജസ്റ്റ്‌മെന്റാണ്. പവാര്‍ ആളുകള്‍ എത്ര വേണമെങ്കില്‍ അഭിനന്ദിക്കട്ടെ. എന്നാല്‍ നമ്മുടെ ഗുരു എന്നും ബാലാസാഹേബ് താക്കറെയായിരിക്കും. ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്ന കാലത്തോളം മുന്നോട്ട് പോകും. നമ്മള്‍ പിരിഞ്ഞാല്‍, എല്ലാവരും ശിവസേനയില്‍ തന്നെ എത്തും. കാരണം അത് നമുക്ക് വീടാണ്. പാര്‍ട്ടിക്കൊപ്പം നില്‍ക്കാനാണ് നമ്മള്‍ പഠിച്ചതെന്നും ഗീതെ പറഞ്ഞു.

Recommended Video

cmsvideo
    What are the Chances of Priyanka Gandhi becoming the Chief Minister Of Uttar Pradesh?

    റായ്ഗഡില്‍ നിന്നുള്ള മുന്‍ എംപിയാണ് ആനന്ദ് ഗീതെ. ശിവസേനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ കുറിച്ച് തനിക്ക് പരാതികളൊന്നുമില്ല. ഈ സര്‍ക്കാര്‍ വിജയിക്കണമെന്നാണ് എന്റെയും ആഗ്രഹം. ശരത് പവാര്‍ കോണ്‍ഗ്രസിനെ പിന്നില്‍ നിന്ന് കുത്തിയാണ് എന്‍സിപിയുണ്ടാക്കിയത്. എന്‍സിപിയും കോണ്‍ഗ്രസും ഒന്നായില്ലെങ്കില്‍, കോണ്‍ഗ്രസ് നയങ്ങളുമായി ചേരാന്‍ ശിവസേന തയ്യാറാവരുത്. കോണ്‍ഗ്രസും എന്‍സിപിയും ഒരിക്കലും നല്ല ബന്ധത്തില്‍ അല്ലെന്നും ഗീതെ പറഞ്ഞു. അതേസമയം 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍സിപിയുടെ സുനില്‍ തത്കാരെയോട് പരാജയപ്പെട്ടിരുന്നു ഗീതെ. അദ്ദേഹത്തിന്റെ മകള്‍ അദിതി സര്‍ക്കാരില്‍ ഇപ്പോള്‍ മന്ത്രിയാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+