പ്രമുഖ നടന്‍ പ്രദീപ് പട്‌വര്‍ധന്‍ അന്തരിച്ചു; മരണ കാരണം ഇതാണ്, അനുശോചിച്ച് മുഖ്യമന്ത്രി
മുംബൈ: പ്രമുഖ മറാത്തി നടന്‍ പ്രദദീപ് പട്‌വര്‍ധന്‍ അന്തരിച്ചു. അദ്ദേഹത്തിന് 64 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അതേസമയം പ്രദീപിന്റെ വിയോഗ വാര്‍ത്ത മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ സ്ഥിരീകരിച്ചു. പ്രദീപിന്റെ വിയോഗത്തില്‍ ഷിന്‍ഡെ അനുശോചനം അറിയിച്ചു.

Recommended Video
മഹാരാഷ്ട്രയിലെ നിത്യ ഹരിത നായകനായിരുന്നു പ്രദീപ് പട്‌വര്‍ധന്‍, അതിഗംഭീരമായ അഭിനയ സിദ്ധി കൊണ്ട് അദ്ദേഹം ജനങ്ങളുടെ മനസ്സ് കീഴടക്കിയിരുന്നു. വളരെ ദാരുണമായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. മറാത്തി സിനിമയ്ക്ക് ഒരു മഹാനായ കലാകാരനെയാണ് നഷ്ടമായതെന്നും ഷിന്‍ഡെ കുറിച്ചു.
മറാത്തി നാടകം മോറുച്ചി മാവ്ഷിയിലൂടെയാണ് പ്രദീപ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. പ്രഹ്ലാദ് കേശവ് ആത്രെയാണ് ഈ നാടകം രചിച്ചത്. ബ്രാണ്ടന്‍ തോമസ് രചിച്ച ചാര്‍ളീസ് ആന്‍ഡ് എന്ന നാടകമാണ് ഇതിന് പ്രചോദനമായത്. മൂന്ന് കോളേജ് സുഹൃത്തുക്കളെ ചുറ്റിപ്പറ്റിയാണ് ഈ കഥ നടക്കുന്നത്. നാടകത്തില്‍ ഭയ്യ എന്ന കഥാപാത്രമാണ് പ്രദീപ് അവതരിപ്പിച്ചത്.
ഇത്ര സ്റ്റൈലിഷായി ആരെങ്കിലുമുണ്ടോ? കളര്‍ഫുള്ളായി കല്യാണിയുടെ കൂള്‍ ലുക്ക്, വൈറലായി പുതിയ ചിത്രങ്ങള്‍
ഗോവിന്ദയുടെ ആന്റി നമ്പര്‍ എന്ന ചിത്രവുമായി ഇതിന് സമാനതകളുണ്ട്. നിരവധി മറാത്തി-ഹിന്ദി ചിത്രങ്ങളില്‍ പ്രദീപ് അഭിനയിച്ചിട്ടുണ്ട്. അനുരാഗ് കശ്യപിന്റെ ബോംബെ വെല്‍വെറ്റ് എന്ന ചിത്രത്തിലും താരമുണ്ടായിരുന്നു. ഈ ചിത്രത്തില്‍ രണ്‍ബീര്‍ കപൂറും അനുഷ്‌ക ശര്‍മയുമായിരുന്നു പ്രധാന റോളില്‍.












Click it and Unblock the Notifications