തടവുകാര്‍ക്ക് മധുരം വാങ്ങി നല്‍കി, നൃത്തം ചെയ്തു: റിയ ചക്രവര്‍ത്തിയെ കുറിച്ച് വെളിപ്പെടുത്തല്‍
മുംബൈ: നടി റിയ ചക്രവര്‍ത്തിയുടെ ജയല്‍ വാസത്തെ കുറിച്ച് വെളിപ്പെടുത്തലുമായി മനുഷ്യാവകാശ പ്രവര്‍ത്തകയായ സുധ ഭരദ്വാജ്. റിയ ഒരിക്കല്‍ പോലും ജയിലില്‍ താന്‍ സെലിബ്രിറ്റിയാണെന്ന തരത്തില്‍ പെരുമാറിയിട്ടില്ലെന്ന് ഇവര്‍ പറയുന്നു. താന്‍ ജയിലില്‍ ആയിരുന്നപ്പോഴാണ് റിയയെ കണ്ടതെന്നും ഇവര്‍ പറയുന്നു. റിയക്ക് അങ്ങനെ ഞാന്‍ വലിയവളാണെന്ന ഭാവമുണ്ടായിരുന്നില്ല.
എല്ലാ തടവുകാരോടും നല്ല രീതിയിലാണ് അവര്‍ ഇടപെട്ടത്. അത് മാത്രമല്ല, ജയിലിലെ അവസാന ദിനത്തില്‍ റിയ ചക്രവര്‍ത്തി തടവുകാരുടെ മുന്നില്‍ നൃത്തം ചെയ്തിരുന്നുവെന്നും സുധ ഭരദ്വാജ് വെളിപ്പെടുത്തി.

റിയ ചക്രവര്‍ത്തി ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തെ തുടര്‍ന്നാണ് ചോദ്യം ചെയ്യുന്നതും അറസ്റ്റിലാവുന്നതും. ഇവര്‍ മയക്കുമരുന്ന് കൈവശം വെച്ച കേസായിരുന്നു. ബൈക്കുള ജയിലിലായിരുന്നു ഇവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയുടെ സമയത്ത്. 28 ദിവസങ്ങളാണ് റിയ ജയിലില്‍ കഴിഞ്ഞത്. അതേസമയം സുധാ ഭരദ്വാജ് മൂന്ന് വര്‍ഷത്തെ തടവ് കഴിഞ്ഞ് 2021 ഡിസംബറിലാണ് ജയില്‍ മോചിതയാകുന്നത്. മൂന്ന് വര്‍ഷമാണ് സുധ തടവ് ശിക്ഷ അനുഭവിച്ചത്. ഭീമ കൊറേഗാവ് കേസിലായിരുന്നു അറസ്റ്റ്.

റിയ ചക്രവര്‍ത്തിക്ക് നേരിടേണ്ടി വന്നത് മാധ്യമ വിചാരണയാണെന്നും സുധ പറയുന്നു.മാധ്യമങ്ങളില്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങള്‍ വന്നിരുന്നു. പല വിവരങ്ങളും മാധ്യമങ്ങളിലൂടെയാണ് വന്നത്. റിയ കുറ്റക്കാരിയാണെന്ന തോന്നല്‍ ഇതിലൂടെയാണ് വന്നത്. കേസില്‍ റിയ ചക്രവര്‍ത്തിയെ ബലിയാടാക്കിയതാണെന്നും സുധ പറയുന്നു. ഇക്കാര്യം ഞങ്ങള്‍ ജയിലില്‍ സംസാരിക്കുന്നത്. അക്കാര്യത്തില്‍ ഞങ്ങള്‍ക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു.

ചര്‍മം നല്ല സോഫ്റ്റായി ഇരിക്കുന്നത് ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്; പക്ഷേ പാല്‍ ഇനി കഴിക്കരുത്
അതുകൊണ്ട് തന്നെ മെയിന്‍ ബാരക്കിലേക്ക് റിയയെ കൊണ്ടുവരാതിരുന്നപ്പോള്‍ സന്തോഷം തോന്നി. പ്രത്യേക സെല്ലിലാണ് റിയ ചക്രവര്‍ത്തിയെ താമസിപ്പിച്ചിരുന്നതെന്നും സുധ ഭരദ്വാജ് പറഞ്ഞു. പ്രത്യേക സെല്ലില്‍ റിയയെ താമസിപ്പിക്കാന്‍ കാരണം സഹതടവുകാര്‍ ടിവി ഓണാക്കുന്നത് കൊണ്ടാണ്. അതില്‍ നടക്കുന്നത് കണ്ടാല്‍ റിയയുടെ മാനസികാരോഗ്യത്തെ ബാധിക്കും. ഒറ്റയ്ക്കുള്ള സെല്ലില്‍ ആവുമ്പോള്‍ ഈ പ്രശ്‌നങ്ങള്‍ ഇല്ല. നിങ്ങളുടെ കേസിനെ കുറിച്ച് എപ്പോഴും കേള്‍ക്കുന്നത് റിയയെ ശരിക്കും പരിഭ്രാന്തിയിലാക്കുമെന്നും സുധ പറഞ്ഞു.

റിയ ഇത്തരമൊരു അവസ്ഥയിലേക്ക് എറിയപ്പെട്ടതാണ്. എന്നാല്‍ അവള്‍ ചെറുപ്പമായത് കൊണ്ട് അതിനെ ഗൗരവത്തോടെ കണ്ടില്ല. ആളുകളുമായി നല്ല രീതിയിലാണ് അവര്‍ ഇടപെട്ടത്. കുട്ടികളുമായി സൗഹൃദമുണ്ടായിരുന്നു. ആദ്യ ദിനം തന്നെ റിയയെ കാണാന്‍ വലിയ തിരക്കായിരുന്നുവെന്നും സുധ പറഞ്ഞു. ജയിലില്‍ നിന്ന് പോകുന്നതിന് മുമ്പ് അവരുടെ കൈയ്യില്‍ കുറച്ച് പണമുണ്ടായിരുന്നു. ആ പണം ഉപയോഗിച്ച് എല്ലാവര്‍ക്കും നടി മധുരം വാങ്ങി നല്‍കി.

ജയിലില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ എല്ലാവരും വന്ന് അവര്‍ക്ക് നന്ദി പറയുന്നുണ്ടായിരുന്നു. ഒരു ഡാന്‍സ് വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അതിന് പോലും റിയ ഇല്ലെന്ന് പറഞ്ഞില്ല. നടി സഹതടവുകാര്‍ക്കൊപ്പം നൃത്തം ചെയ്തുവെന്നും സുധ ഭരദ്വാജ് വെളിപ്പെടുത്തി. ജയിലില്‍ കിടക്കുന്നവരെല്ലാം മോശക്കാരാണെന്ന് എല്ലാവരും കരുതുന്നു. പക്ഷേ ഇവര്‍ എല്ലാം വിചാരണ നേരിടുന്നവരാണ്. കുറ്റക്കാരാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്നും സുധ ഭരദ്വാജ് വ്യക്തമാക്കി.












Click it and Unblock the Notifications