Get Updates
Get notified of breaking news, exclusive insights, and must-see stories!

സുശാന്തിന്റെ പണം ധൂര്‍ത്തടിച്ചു, ഫ്‌ളാറ്റില്‍ പാര്‍ട്ടി, റിയ ചക്രവർത്തിക്ക് വില്ലന്‍ പരിവേഷം!!

മുംബൈ: സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തില്‍ കാമുകി റിയ ചക്രവര്‍ത്തിക്ക് വില്ലന്‍ പരിവേഷം. നടിയെ കുറിച്ച് വന്‍ വെളിപ്പെടുത്തലാണ് സുശാന്തിന്റെ മുന്‍ ബോഡിഗാര്‍ഡ് നടത്തിയത്. സുശാന്തിന്റെ ജീവിതം തന്നെ മാറ്റിയത് റിയയുടെ വരവാണെന്ന് ഇയാള്‍ പറയുന്നു. സുശാന്ത് ധൈര്യശാലിയായിരുന്നു. അതുകൊണ്ട് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് പറയാന്‍ സാധിക്കും. എന്നാല്‍ അദ്ദേഹത്തിന് ഉറക്കുറവുണ്ടായിരുന്നു. താന്‍ കാണുന്ന സമയത്തെല്ലാം സുശാന്ത് അസ്വസ്ഥാനായിരുന്നുവെന്നും ബോഡിഗാര്‍ഡ് വെളിപ്പെടുത്തി.

1

സുശാന്തിനെ നേരിട്ട് കാണാനോ മിണ്ടാനോ ഉള്ള അധികാരം ഞങ്ങള്‍ക്കില്ലായിരുന്നു. സുശാന്തിന് അസ്വസ്ഥതകളുള്ള സമയത്ത് പോലും റിയ അച്ഛനെയും സഹോദരനെയും സുഹൃത്തുക്കളെയും കൊണ്ടുവന്ന് അപ്പാര്‍ട്ട്‌മെന്റില്‍ പാര്‍ട്ടി നടത്താറുണ്ടായിരുന്നു. ഇതിനായി സുശാന്തിന്റെ പണമാണ് ഉപയോഗിച്ചത്. ആ സമയത്തൊക്കെ ഉറക്കമില്ലാതെ കഷ്ടപ്പെടുകയായിരുന്നു സുശാന്ത്. മുമ്പൊക്കെ റിയ ഓട്ടോയിലായിരുന്നു വന്നിരുന്നത്. അവരുടെ ജീവിതം പെട്ടെന്നാണ് മാറിയതെന്നും ഇയാള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഒരു ഫാം ഹൗസില്‍ വെച്ചാണ് റിയയെ ആദ്യമായി കാണുന്നത്. മരുന്നുകള്‍ ഓവര്‍ ഡോസ് കഴിച്ചോ എന്നറിയില്ലായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് ഉറക്കമില്ലായ് കൂടുതലായി ഉണ്ടായിരുന്നുവെന്ന് ഇയാള്‍ വ്യക്തമാക്കി.

യൂറോപ്പ് ട്രിപ്പ് മുമ്പൊരിക്കല്‍ കഴിഞ്ഞ് വന്നപ്പോള്‍ തീര്‍ത്തും അവശനായിരുന്നു അദ്ദേഹം. ഒരിക്കലും അങ്ങനെ സംഭവിക്കാറില്ലായിരുന്നു. അപ്പാര്‍ട്‌മെന്റിലെ മുഴുവന്‍ ജോലിക്കാരെയും റിയ വന്നതിന് ശേഷമാണ് മാറ്റിയത്. സുശാന്തിന്റെ സഹോദരി പ്രിയങ്ക ആദ്യം വരാറുണ്ടായിരുന്നു. എന്നാല്‍ റിയക്ക് ഇത് ഇഷ്ടല്ല. പിന്നീട് സുശാന്തിന്റെ കുടുംബാംഗങ്ങള്‍ ആരും വരാറില്ലായിരുന്നു. റിയ എന്തൊക്കെ ധൂര്‍ത്തി കഴിഞ്ഞ വര്‍ഷം നടത്തി എന്നത് സുശാന്തിന് മാത്രമാണ് അറിയുക. ഒരിക്കലും പണം ധൂര്‍ത്തടിക്കുന്നയാളല്ല സുശാന്ത്. ഭക്ഷണവും വസ്ത്രവും എല്ലാം സാധാരണ തോതിലായിരുന്നു. സാധാരണക്കാരനെ പോലെയാണ് അദ്ദേഹം ജീവിച്ചിരുന്നതെന്നും ബോഡിഗാര്‍ഡ് പറഞ്ഞു.

റിയ നല്‍കുന്ന മരുന്നുകളുടെ കാര്യത്തിലും സംശയമുണ്ട്. അവര്‍ പറയുന്ന മരുന്നുകല്‍ വാങ്ങാന്‍ പോയപ്പോള്‍ അവിടെയുള്ളവര്‍ എന്നെ തുറിച്ച് നോക്കിയിരുന്നു. സുശാന്തിന്റെ വ്യക്തിജീവിതത്തില്‍ ഇടപെടുന്നതിന് ബുദ്ധിമുട്ടുണ്ടായിരുന്നു. പരസ്പരം പലപ്പോഴും സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല. റിയയും മഹേഷ് ഭട്ടുമായി പരിചയമുണ്ട്. റിയയെ അദ്ദേഹത്തിന്റെ ഓഫീസിന് മുന്നില്‍ ഇറക്കിവിട്ടിട്ടുണ്ടെന്നും ഇയാള്‍ പറഞ്ഞു. സുശാന്തിന്റെ പണം റിയയും കുടുംബവും ഒരുപാട് ചെലവാക്കിയിട്ടുണ്ടെന്നും ഇയാള്‍ വ്യക്തമാക്കി. അതേസമയം സുശാന്തിന് കൂടിയ തോതില്‍ ഡിപ്രഷന്‍ ഉണ്ടെന്നാണ് അദ്ദേഹത്തെ ചികിത്സിച്ച തെറാപ്പിസ്റ്റ് പറയുന്നത്. റിയയാണ് അദ്ദേഹത്തെ നന്നായി നോക്കിയിരുന്നതെന്നും തെറാപ്പിസ്റ്റ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+