വധഭീഷണി കാര്യമായി എടുത്തോ? പുതിയ ബുള്ളറ്റ് പ്രൂഫ് കാര്‍ സ്വന്തമാക്കി സല്മാന് ഖാന്, വിലയറിയുമോ?
മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം സല്മാന് ഖാന് അടുത്തിടെ ഭീഷണി കത്തുകള്‍ അടക്കം ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പുതിയ കാര്‍ സ്വന്തമാക്കി താരം. കുറ്റവാളികളായ ലോറന്‍സ് ബിഷ്ണോയില്‍ നിന്നും ഗോള്‍ഡി ബ്രാറില്‍ നിന്നുമാണ് സല്മാന് ഖാന് വധഭീഷണി നേരിടുന്നത്. ആഴ്ച്ചകള്‍ക്ക് മുമ്പ് താരത്തിന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു.
സല്മാന് ഖാനെ കൊല്ലുന്നതാണ് തന്റെ ജീവിത ലക്ഷ്യമെന്ന് ലോറന്‍സ് ബിഷ്ണോയ് നേരത്തെ പറഞ്ഞിരുന്നു. താരവുമായി ചര്‍ച്ചകള്‍ നടത്താനും നേരത്തെ ബിഷ്ണോയ് തീരുമാനിച്ചിരുന്നു. സല്മാന് ഖാനെ കൊല്ലാനായി ലോറന്‍സ് ബിഷ്ണോയ് തോക്കുമായി അദ്ദേഹത്തിന്റെ വസതിയിലേക്ക് ആളുകളെ അയച്ചിരുന്നുവെന്നും നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു.

വധഭീഷണികളും, കത്തുകളും വരാന്‍ തുടങ്ങിയതോടെയാണ് സല്മാന് പുതിയ കാര്‍ വാങ്ങാന്‍ തീരുമാനിച്ചത്. ഈ കാര്‍ ബുള്ളറ്റ് പ്രൂഫ് എസ്യുവിയാണ്. സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാണ് ഈ കാറില്‍. സല്‍മാന്റെ കാറിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഈ കാര്‍ സല്മാന് ഖാന് ദുബായില്‍ നിന്ന് ഇറക്കുമതി ചെയ്തതാണ്.
ഇന്ത്യയില്‍ ഇതുവരെ ഈ കാര്‍ എത്തിയിട്ടില്ല. അതേസമയം ഈ കാറിന് എന്ത് വില വരുമെന്ന കാര്യമാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചോദിച്ച് കൊണ്ടിരിക്കുന്നത്. കുറച്ചൊരു ആഢംബര വാങ്ങനമാണിത്. എല്ലാ തരം സുരക്ഷയും ഇതിലുണ്ട്. ഒപ്പം ബുള്ളറ്റ് പ്രൂഫുമാണ്.സല്മാന് ഖാന് ഇപ്പോള്‍ മുംബൈ പോലീസ് കൂടുതല്‍ സുരക്ഷ നല്‍കുന്നുണ്ട്. ഇതിനിടയിലാണ് സല്മാന് പുതിയ വാഹനം വാങ്ങിയത്. നിസാന്‍ പട്രോള്‍ എസ്യുവിയാണ് താരം സ്വന്തമാക്കിയത്.
ഇതൊക്കെ കഴിച്ച് നോക്കൂ, ടേസ്റ്റ് മാത്രമല്ല, വേറെയുമുണ്ട് ഗുണങ്ങള്‍
ഇന്ത്യന്‍ വിപണിയില്‍ ലഭ്യമല്ലാത്തത് കൊണ്ടാണ് ഇവയെ ദുബായില്‍ നിന്ന് ഇറക്കുമതി ചെയ്തത്. സുരക്ഷാ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് തനിക്ക് നേരിട്ട് ഉപയോഗിക്കാനാണ് സല്മാന് ഈ കാര്‍ വാങ്ങിയത്. ഇതില്‍ പ്രത്യേക സൗകര്യങ്ങളൊക്കെയുണ്ട്. ദുബായില്‍ നിസാന്‍ പട്രോളിന്റെ വില 45.59 ലക്ഷത്തിന്റെയും 88 ലക്ഷത്തിന്റെയും ഇടയിലാണ്. ബേസ് മോഡലിനാണ് 45 ലക്ഷം വില വരിക. ടോപ് മോഡലിനാണ് ഉയര്‍ന്ന നിരക്ക്.
അതേസമയം സല്മാന് ഇതില്‍ ഏതെങ്കിലുമൊരു നിരക്കിലുള്ളതായിരിക്കും വാങ്ങിയിട്ടുണ്ടാവും. അതോടൊപ്പം ഇറക്കുമതി നികുതിയും താരം നല്‍കേണ്ടി വരും. കസ്റ്റമൈസേഷന് ചാര്‍ജുകളും ഒപ്പം നല്‍കേണ്ടി വരും. ഏകദേശം ഒരു കോടിയോളം രൂപ സല്മാന് ഖാന് കാറിനായി നല്കിയിട്ടുണ്ടാവും.
ദക്ഷിണേഷ്യന്‍ മാര്‍ക്കറ്റുകളില്‍ ഏറ്റവും പോപ്പുലറായിട്ടുള്ള കാറുകളിലൊന്നാണ് ഈ ഹൈ എന്‍ഡ് കാര്‍. അതുപോലെ ഏറ്റവും ചെലവേറിയ മോഡല്‍ കൂടിയാണിത്. ഏറ്റവും സുരക്ഷ നിസാന്‍ ഈ കാറിന് വാഗ്ദാനം ചെയ്യുന്നുണ്ട്. തനിക്കെതിരെയുള്ള വധഭീഷണി അത്ര ഗൗരവത്തോടെ കാണുന്നില്ലെന്നായിരുന്നു നേരത്തെ സല്മാന് പറഞ്ഞത്. ഇത്തരം ഭീഷണികള്‍ വരാറുണ്ടെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications