കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഞ്ജയ് ദത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, നെഞ്ചുവേദന, കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്!!

Google Oneindia Malayalam News

മുംബൈ: ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് നെഞ്ചുവേദനയുണ്ടായിരുന്നു. തുടര്‍ന്നാണ് മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സഞ്ജയ് ദത്ത് ഐസിയുവിലാണ് ഉള്ളതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അതേസമയം അദ്ദേഹത്തിന്റെ സ്ഥിതി ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. ദിവസങ്ങള്‍ക്ക് മുമ്പാണ് സഞ്ജയ് ദത്ത് തന്റെ 61ാം പിറന്നാള്‍ ആഘോഷിച്ചത്.

1

സഞ്ജയ് ദത്തിന് പെട്ടെന്ന് ശ്വാസ തടസ്സമുണ്ടാവുകയും, നെഞ്ചുവേദന ഉണ്ടാവുകയുമായിരുന്നു. ഇതോടെയാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. ഇവിടെ വെച്ച് റാപ്പിഡ് ആന്റിജെന്‍ ടെസ്റ്റിനും ആര്‍ടി പിസിആര്‍ ടെസ്റ്റിനും ദത്ത് വിധേയനായി. കോവിഡ് പരിശോധനയാണിത്. എന്നാല്‍ സഞ്ജയ് ദത്തിന്റെ പരിശോധനാ ഫലം നെഗറ്റീവാണ്. താരത്തിന് കോവിഡില്ലെന്ന് ഡോക്ടര്‍മാരും സ്ഥിരീകരിച്ചു.

നിലവില്‍ സഞ്ജയ് ദത്തിനെ കോവിഡ് ഇതര വാര്‍ഡിലാണ് അഡ്മിറ്റ് ചെയ്തിരിക്കുന്നത്. ജലീല്‍ പാര്‍ക്കര്‍ എന്ന വിദഗ്ധ ഡോക്ടറാണ് അദ്ദേഹത്തെ പരിശോധിക്കുന്നത്. അതേസമയം പാര്‍ക്കര്‍ കഴിഞ്ഞ മാസമാണ് കോവിഡില്‍ നിന്ന് പൂര്‍ണ മുക്തനായി തിരിച്ചെത്തിയത്. സഞ്ജയ് ദത്തിന് ഇനിയും ടെസ്റ്റുകള്‍ നടത്താനുണ്ടെന്നും, അതിലൂടെ മാത്രമാണ് ശ്വാസ തടസ്സമുണ്ടായതിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ സാധിക്കൂ എന്ന് ജലീല്‍ പാര്‍ക്കര്‍ പറഞ്ഞു. ദത്തിന് ഇപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ആശുപത്രിയുടെ സിഒഒ ഡോ വി രവിശങ്കര്‍ പറഞ്ഞു.

അതേസമയം സഞ്ജയ് ദത്ത് തന്റെ ആരോഗ്യനിലയെ കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. എല്ലാവരോടും പറയാനുള്ളത് എനിക്കിപ്പോള്‍ കുഴപ്പങ്ങളൊന്നുമില്ലെന്നാണ്. നിലവില്‍ ഞാന്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. കോവിഡ് പരിശോധന നെഗറ്റീവാണ്. ലീലാവതി ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും സ്റ്റാഫുകളുടെയും സഹായത്തോടെ അടുത്ത ദിവസം തന്നെ ഞാന്‍ വീട്ടില്‍ തിരിച്ചെത്തും. നിങ്ങളുടെ ക്ഷേമാന്വേഷണത്തിനും പ്രാര്‍ത്ഥനകള്‍ക്കും നന്ദിയെന്നും സഞ്ജയ് ദത്ത് കുറിച്ചു.

English summary
sanjay dutt admitted to lilavati hospital due to breathlessness
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X