സഞ്ജയ് ദത്തിന് ശ്വാസകോശ അര്‍ബുദം, അഭിനയത്തില്‍ നിന്ന് വിട്ടുനിന്നേക്കും, പ്രതികരിച്ച് ബോളിവുഡ്!!
മുംബൈ: ബോളിവുഡ് താരം സഞ്ജയ് ദത്തിന് ശ്വാസകോശ അര്‍ബുദം. സ്റ്റേജ് ത്രീ അര്‍ബുദമാണെന്ന് സൂചനയുണ്ട്. നേരത്തെ സഞ്ജയ് ദത്തിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അദ്ദേഹം ആരോഗ്യവാനായി ആശുപത്രി വിട്ടതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് അര്‍ബുദമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. മുംബൈയിലെ ലീലാവതി ആശുപത്രിയിലായിരുന്നു ദത്തിനെ പ്രവേശിപ്പിച്ചിരുന്നത്. ഫിലിം ഫെയറാണ് സഞ്ജയ് ദത്തിന് അര്‍ബുദമാണെന്ന് റിപ്പോര്‍ട്ട് ചെയ്തത്.

Recommended Video
ട്രേഡ് അനലിസ്റ്റായ കോമള്‍ നഹട്ടയും ഈ വാര്‍ത്ത ട്വീറ്റ് ചെയ്തിട്ടുണ്ട്. നേരത്തെ ശ്വാസ തടസ്സവും നെഞ്ച് വേദനയും കാരണമാണ് സഞ്ജയ് ദത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിന് പിന്നാലെ താന്‍ ചെറിയൊരു ഇടവേള എടുക്കുന്നതായി അദ്ദേഹം പറഞ്ഞിരുന്നു. ചികിത്സയ്ക്ക് വേണ്ടിയിട്ടാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. നേരത്തെ സോഷ്യല്‍ മീഡിയയില്‍ സഞ്ജയ് ദത്തിന് അര്‍ബുദമുണ്ടെന്ന് പ്രചരിച്ചപ്പോള്‍ അദ്ദേഹമത് തള്ളിയിരുന്നു. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
അതേസമയം സഞ്ജയ് ദത്ത് ഉടന്‍ തന്നെ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്. നടന് അധ്യായന്‍ സുമന് സഞ്ജയ് ദത്തിന് രോഗം സ്ഥിരീകരിച്ചത് ട്വീറ്റ് ചെയ്തിട്ടുണ്ട്. അദ്ദേഹം രോഗം ഭേദമായി പെട്ടെന്ന് തിരിച്ചെത്തട്ടെയെന്നും അധ്യയന്‍ സുമന് പറഞ്ഞു. സഞ്ജയ് ദത്തിന്റെ ടീം ഉടന്‍ തന്നെ ആരോഗ്യനില സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ അദ്ദേഹം സിനിമകളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ലെന്നും സൂചനയുണ്ട്.
സഡക്ക് 2, കെജിഎഫ് 2 എന്നീ ചിത്രങ്ങളാണ് സഞ്ജയ് ദത്തിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍. കോവിഡ് ലോക്ഡൗണ്‍ നിലവിലുള്ളതിനാല്‍ ഷൂട്ടിംഗ് ഇപ്പോഴില്ല. അതുകൊണ്ട് ഈ സമയം ചികിത്സയ്ക്കായി മാറ്റിവെക്കാനാണ് സഞ്ജയ് ദത്ത് ശ്രമിക്കുക. അതേസമയം എന്തായാലും ഒരു ബ്രേക്ക് എടുക്കുന്ന കാര്യം അദ്ദേഹം സ്ഥിരീകരിച്ചിട്ടുണ്ട്.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications