സെയ്ഫ് അലി ഖാന്റെ മകളും രാകുല്‍ പ്രീതും മയക്കുമരുന്ന് കേസില്‍, ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തും!!
മുംബൈ: ബോളിവുഡിലെ മയക്കുമരുന്ന് കേസിലെ വമ്പന്‍ താരങ്ങളും കുരുക്കിലേക്ക്. പ്രമുഖ താരം സെയ്ഫ് അലി ഖാന്റെ മകള്‍ സാറാ അലി ഖാന്റെയും നടി രാകുല്‍ പ്രീത് സിംഗിന്റെയും പേരാണ് ഇപ്പോള്‍ നാര്‍ക്കോട്ടിക്സ് ബ്യൂറോയക്ക്് ലഭിച്ചിരിക്കുന്നത്. ഇവര്‍ രണ്ട് പേരും ബോളിവുഡിലെ പ്രമുഖ നടിമാരാണ്. റിയ ചക്രവര്‍ത്തി 15 ബോളിവുഡ് താരങ്ങളുടെ പേര് വെളിപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടായിരുന്നുവെന്നാണ് നടി പറഞ്ഞിരിക്കുന്നത്. ഇവരില്‍ ചിലര്‍ മയക്കുമരുന്ന് വാങ്ങുന്നവരും ചിലര്‍ വാങ്ങി നല്കുന്നവരുമാണ്. പ്രമുഖ താരങ്ങളിലേക്ക് ഇവ എത്തിച്ച് കൊടുക്കുന്നതിലും ഇവര്‍ക്ക് പങ്കുണ്ട്.

ഡിസൈനര്‍ സിമോണ്‍ കമ്പട്ട, സുശാന്തിന്റെ സുഹൃത്തും മുന്‍ മാനേജറുമായ രോഹിണി അയ്യര്‍, സിനിമാ സംവിധായകന് മുകേഷ് ചബ്ര എന്നിവരുടെ പേരുകളും ഇതിലുണ്ട്. സുശാന്തിന്റെ അവസാന ചിത്രം ദില്‍ ബേച്ഛാര സംവിധാനം ചെയ്തത് മുകേഷ് ചബ്രയാണ്. ഇവരെല്ലാം മയക്കുമരുന്ന് ഉപയോഗിച്ചെന്നാണ് കണ്ടെത്തല്‍. ബോളിവുഡിലെ എ ലിസ്റ്ററാണ് സാറാ അലി ഖാന്. യുവനടിമാരില്‍ വലിയ മാര്‍ക്കറ്റുണ്ട് ഇവര്‍ക്ക്. ബോളിവുഡിലെ വമ്പന്മാരിലേക്ക് കേസ് എത്തുന്നുവെന്നാണ് വ്യക്തമാകുന്നത്. രാകുല്‍ പ്രീത് സിംഗ് ദക്ഷിണേന്ത്യയിലും അറിയപ്പെടുന്ന നടിയാണ്.
ഷൗവിക് ചക്രവര്‍ത്തിയും ദീപേഷ് സാവന്തും കൊറിയര്‍ സര്‍വീസ് വഴി സുശാന്തിന്റെ വീട്ടില്‍ നിന്ന് റിയയുടെ വീട്ടിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്നു. ഇത് ലോക്ഡൗണ്‍ കാലത്തായിരുന്നു. ദീപേഷ് സാവന്തില്‍ നിന്ന് കൊറിയര്‍ സ്വീകരിച്ച് ഷൗവിക്കിന് ഡെലിവര്‍ ചെയ്തതായി ഡെലിവെറി ബോയ് വ്യക്തമാക്കിയിട്ടുണ്ട്. അരകിലോയോളം മയക്കുമരുന്ന് ഉണ്ടായിരുന്നു. കൊറിയര്‍ ബോയുടെ മൊബൈലില്‍ ഇവര്‍ രണ്ടുപേരുടെയും പേരുകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ കേസില്‍ റിയ ചക്രവര്‍ത്തിയുടെ ജാമ്യം കോടതി തള്ളിയിരുന്നു. ബോളിവുഡില്‍ നടക്കുന്ന പാര്‍ട്ടികളും ഇതോടെ നാര്‍ക്കോടിക്സ് ബ്യൂറോയുടെ നിരീക്ഷണത്തിലാണ്. പല പ്രമുഖ താരങ്ങളും ഈ പാര്‍ട്ടികളില്‍ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നാണ് വെളിപ്പെടുത്തല്‍.
Recommended Video
അതേസമയം സാറാം അലിഖാനെയും രാകുല്‍ പ്രീതിനെയും ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തുമെന്നാണ് സൂചന. 25 പ്രമുഖ ബോളിവുഡ് താരങ്ങളെയും മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി വിളിപ്പിക്കും. ബോളിവുഡിലെ 80 ശതമാനം താരങ്ങളും മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്ന് റിയ വെളിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. 15 ബോളിവുഡ് താരങ്ങള്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. ഇവര്‍ ബി കാറ്റഗറി താരങ്ങളാണ്. സാറാ അലി ഖാന്റെ ആദ്യ ചിത്രം കേദാര്‍നാഥ് സുശാന്തിനൊപ്പമായിരുന്നു. ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് വരെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ ചിത്രത്തിന് ശേഷം സാറയും സുശാന്തും സുഹൃത്തുക്കള്‍ക്കൊപ്പം വിദേശത്ത് യാത്രയ്ക്കായി പോയെന്നും റിയ വെളിപ്പെടുത്തിയിരുന്നു.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications