കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിനെ പിന്തുണച്ച് പടോലെ; സവര്‍ക്കര്‍ ബ്രിട്ടീഷുകാരില്‍ നിന്ന് പെന്‍ഷന്‍ വാങ്ങി

Google Oneindia Malayalam News

മുംബൈ: വീര സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ. ബ്രിട്ടീഷുകാരില്‍ നിന്ന് പെന്‍ഷന്‍ വാങ്ങിയിരുന്നു വീര സവര്‍ക്കറെന്നും പടോലെ പറഞ്ഞു. ബ്രിട്ടീഷുകാരില്‍ നിന്ന് അറുപത് രൂപയാണ് പെന്‍ഷനായി സവര്‍ക്കര്‍ വാങ്ങിയിരുന്നത്.

ഇതില്‍ നിന്ന് തന്നെ രാഹുല്‍ ഗാന്ധി പറഞ്ഞ കാര്യങ്ങളിലെ വാസ്തവം മനസ്സിലാകുന്നുണ്ടെന്നും പടോലെ പറഞ്ഞു. ബിജെപിയുടെയും ആര്‍എസ്എസിന്റെയും ചിഹ്നമാണ് സവര്‍ക്കര്‍. സെല്ലുല്ലാര്‍ ജയിലില്‍ കിടക്കുമ്പോള്‍ സവര്‍ക്കര്‍ മാപ്പെഴുതി കൊടുത്തിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു.

1

സവര്‍ക്കര്‍ സ്വന്തം ധീരതയെ കുറിച്ച് മറ്റൊരു പേരില്‍ പുസ്തകമെഴുതിയെന്നും രാഹുല്‍ ആരോപിച്ചിരുന്നു. ശിവസേനയും ബിജെപിയും രൂക്ഷമായി രാഹുലിനെ വിമര്‍ശിച്ചിരുന്നു. രാഹുലിന്റെ പരാമര്‍ശങ്ങള്‍ സഖ്യത്തെ ബാധിക്കുമെന്ന് ഉദ്ധവ് പക്ഷം നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു.

ആറ് കോടിയുടെ ബംപര്‍ ജേതാവായി കനേഡിയന്‍ ഇന്ത്യക്കാരന്‍; 27 സഹപ്രവര്‍ത്തകര്‍ക്കായി വീതിക്കും, വൈറല്‍ആറ് കോടിയുടെ ബംപര്‍ ജേതാവായി കനേഡിയന്‍ ഇന്ത്യക്കാരന്‍; 27 സഹപ്രവര്‍ത്തകര്‍ക്കായി വീതിക്കും, വൈറല്‍

അതേസമയം രാഹുലിനെ വിമര്‍ശിക്കുന്നവര്‍ സവര്‍ക്കര്‍ എന്തിനായിരുന്നു ബ്രിട്ടീഷുകാരില്‍ നിന്ന് അറുപതി രൂപ പെന്‍ഷന്‍ വാങ്ങിയതെന്ന് പറയാന്‍ തയ്യാറാവണമെന്നും പടോലെ പറഞ്ഞു. അതേസമയം രാഹുല്‍ ഗാന്ധിയോട് വിയോജിക്കുന്നതായി നേരത്തെ ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു.

SKIN: ചര്‍മകാന്തിക്ക് ബെസ്റ്റാണ് റോസ് വാട്ടര്‍, ഈ രീതിയില്‍ ഉപയോഗിക്കാന്‍ മിന്നിത്തിളങ്ങും

മഹാരാഷ്ട്രയില്‍ വലിയ വിവാദങ്ങള്‍ക്കാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം വഴിമരുന്നിട്ടത്. രാഹുലിന്റെ ഭാരത് ജോഡോ യാത്രയെ തന്നെ നിര്‍ത്തണമെന്ന് ഷിന്‍ഡെ പക്ഷം ആവശ്യപ്പെട്ടിരുന്നു. ഇന്ദിരാ ഗാന്ധി അടക്കമുള്ളവര്‍ ഭാരതത്തിന്റെ വീരപുത്രനെന്നാണ് സവര്‍ക്കറെ വിശേഷിപ്പിച്ചിരുന്നതെന്ന് കഴിഞ്ഞ ദിവസം ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞിരുന്നു.

മഹാത്മാ ഗാന്ധിയെ പോലുള്ളവര്‍ ധീര ദേശാഭിമാനായിട്ടാണ് സവര്‍ക്കറെ കണ്ടിരുന്നതെന്നും ഫട്‌നാവിസ് പറഞ്ഞിരുന്നു. എന്നാല്‍ പ്രസ്താവന തിരുത്താന്‍ രാഹുല്‍ തയ്യാറായിരുന്നില്ല. രാഹുല്‍ പറഞ്ഞത് ചരിത്ര സത്യം മാത്രമാണെന്ന് ജയറാം രമേശും പറഞ്ഞിരുന്നു.

ആദ്യം അടിച്ചത് 8 ലക്ഷം, രണ്ടാം ജാക്‌പോട്ടില്‍ 6 കോടി; കനേഡിയക്കാരനെ ഭാഗ്യം തുണച്ചത് 59ാം വയസ്സില്‍ആദ്യം അടിച്ചത് 8 ലക്ഷം, രണ്ടാം ജാക്‌പോട്ടില്‍ 6 കോടി; കനേഡിയക്കാരനെ ഭാഗ്യം തുണച്ചത് 59ാം വയസ്സില്‍

അതേസമയം ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും സവര്‍ക്കറുടെയും പ്രതിച്ഛായ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. സ്വാതന്ത്ര്യ സമര സേനാനികള്‍ നമ്മുടെ രാജ്യത്തിന് വേണ്ടി ഒരുപാട് ത്യാഗം സഹിച്ചവരാണ്. ഈ നാടിന് വേണ്ടി സ്വാതന്ത്ര്യം നേടി തന്നവരാണ്.

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പ്രത്യയശാസ്ത്രത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരല്ല ഇവര്‍. സവര്‍ക്കര്‍ അടക്കമുള്ള സ്വാതന്ത്ര്യ സമര സേനാനികള്‍ ഞങ്ങള്‍ ബഹുമാനിക്കുന്നവരാണ്. ഇവരാരും ജീവനോടെയില്ല. അതുകൊണ്ട് ആരോപണങ്ങളില്‍ പ്രതികരിക്കാനാവില്ലെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

English summary
savarkar used to take pension from british, nana patole supports rahul gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X