കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോസാവിക്കൊപ്പം സമീര്‍ വാങ്കഡെ, ആര്യന്‍ ഖാന്‍ കേസില്‍ നിന്ന് മാറ്റും, നിയമപോരാട്ടത്തിന് ഷാരൂഖ് ഖാന്‍

Google Oneindia Malayalam News

മുംബൈ: ആര്യന്‍ ഖാന്‍ കേസില്‍ സമീര്‍ വാങ്കഡെയ്ക്ക് കുരുക്ക് മുറുകുന്നു. റെയ്ഡ് നടക്കുമ്പോള്‍ അദ്ദേഹത്തിനൊപ്പം സാക്ഷികള്‍ ഉണ്ടായിരുന്നുവെന്ന് ഉറപ്പാക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. വാങ്കഡെയെ ആര്യന്‍ കേസില്‍ നിന്ന് മാറ്റുമെന്നാണ് സൂചന. എന്‍സിബി കടുത്ത സമ്മര്‍ദ്ദത്തിലാണ്.

80000 രൂപയുടെ മയക്കുമരുന്ന്, ഗ്രൂപ്പ് ചാറ്റില്‍ ആര്യന്‍ ആവശ്യപ്പെട്ടത് ഇക്കാര്യങ്ങള്‍, അനന്യ പങ്കാളി80000 രൂപയുടെ മയക്കുമരുന്ന്, ഗ്രൂപ്പ് ചാറ്റില്‍ ആര്യന്‍ ആവശ്യപ്പെട്ടത് ഇക്കാര്യങ്ങള്‍, അനന്യ പങ്കാളി

മകനെതിരെ കൂടുതല്‍ തെളിവ് പുറത്തേക്ക് വരുന്ന സാഹചര്യത്തില്‍ ദീര്‍ഘമായ നിയമപോരാട്ടത്തിനാണ് ഷാരൂഖ് ഖാന്‍ ഒരുങ്ങുന്നത്. ഏഴംഗ ലീഗല്‍ ടീമിനെ അണിനിരത്തിയാണ് ഷാരൂഖിന്റെ പോരാട്ടം. കേസ് വാങ്കഡെ മാറുന്നതോടെ ദുര്‍ബലമാകുമോ എന്ന ആശങ്കയും എന്‍സിബി ഓഫീസര്‍മാര്‍ക്കിടയിലുണ്ട്.

1

എന്‍സിബിയുടെ സിവിഒ ജ്ഞാനേശ്വര്‍ സിംഗ് മുംബൈയില്‍ സന്ദര്‍ശനത്തിനായി എത്തുന്നുണ്ട്. അതിന് ശേഷം എന്‍സിബിയില്‍ മാറ്റം വരുമെന്നാണ് സൂചന. സമീര്‍ വാങ്കഡെയെ ആര്യന്‍ കേസില്‍ നിന്ന് മാറ്റുമെന്നാണ് സൂൂചന. തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുന്ന വിവരങ്ങള്‍ വാങ്കഡെയ്ക്ക് ഗുണകരമല്ല. കഴിഞ്ഞ ദിവസം വിജിലന്‍ അന്വേഷണം സമീറിനെതിരെ പ്രഖ്യാപിച്ചിരുന്നു എന്‍സിബി. വാങ്കഡെയ്‌ക്കെതിരെ ഉയര്‍ന്ന എല്ലാ ആരോപണങ്ങളും പരിശോധിക്കാനാണ് എന്‍സിബിയുടെ തീരുമാനം. പുതിയ ആരോപണങ്ങള്‍ എന്‍സിബിയുടെ പ്രതിച്ഛായക്ക് കളങ്കമേല്‍പ്പിച്ചുവെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇതുവരെ സമീറിനെ എന്‍സിബി തള്ളിപ്പറഞ്ഞിട്ടില്ല.

രസ്‌ന ചേച്ചി, നിങ്ങള്‍ ഞെട്ടിച്ചു; ഗ്ലാമറസ് ലുക്കിലാണെന്ന് ആരാധകര്‍, വൈറല്‍ ഫോട്ടോഷൂട്ട് കാണാം

2

പ്രഭാകര്‍ സെയില്‍ ആരോപണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്. കിരണ്‍ ഗോസാവിക്കെതിരെ ശക്തമായ തെളിവ് തന്റെ കൈവശമുണ്ടെന്ന് പ്രഭാകര്‍ പറയുന്നു. ആര്യന്‍ ഖാനെ കേസില്‍ നിന്ന് രക്ഷിക്കാന്‍ 25 കോടിയാണ് ഗോസാവിയും സാം ഡീസൂസയും കൂടി ആവശ്യപ്പെട്ടത്. എട്ട് കോടി സമീര്‍ വാങ്കഡെയ്ക്കും നല്‍കാമെന്ന് തീരുമാനിച്ചു. പണത്തിനോ സമ്മര്‍ദത്തിനോ വഴങ്ങിയല്ല ഇക്കാര്യങ്ങള്‍ തുറന്ന് പറയുന്നത്. തനിക്ക് മന്ത്രിമാരുമായി യാതൊരു ബന്ധവുമില്ല. സ്‌പെ്റ്റംബര്‍ ആറിന് എന്റെ മകളുടെ ജന്മദിനമായിരുന്നു. അന്ന് ഗോസാവിയില്‍ നിന്ന് തനിക്ക് അയ്യായിരം രൂപ ശമ്പളമായി ലഭിച്ചിരുന്നു. പിന്നീട് പതിനയ്യായിരവും മൂവായിരവും ലഭിച്ചു. ഇതെല്ലാം ശമ്പളമായിട്ടാണ് ലഭിച്ചതെന്നും പ്രഭാകര്‍ പറഞ്ഞു.

3

ഇതല്ലാതെ എനിക്ക് മറ്റ് തുകയൊന്നും ലഭിച്ചിട്ടില്ല. സത്യം പുറത്തുകൊണ്ടുവരാന്‍ മാത്രമാണ് എന്റെ ശ്രമം. സഹാര്‍ പോലീസ് സ്‌റ്റേഷനില്‍ ഞാനൊരു പരാതി നല്‍കിയിട്ടുണ്ട്. ഗോസാവി ആദ്യം കീഴടങ്ങട്ടെ, എന്നിട്ട് സംസാരിക്കാമെന്നും പ്രഭാകര്‍ പറഞ്ഞു. ക്രൂയിസ് ഷിപ്പിലെ റെയ്ഡിന്റെ സമയത്ത് പത്തോളം വെള്ളക്കടലാസിലാണ് ഞാന്‍ ഒപ്പിട്ടത്. സമീര്‍ വാങ്കഡെയുടെ സാന്നിധ്യത്തിലായിരുന്നു ഇത്. എന്തിനാണെന്ന് പോലും അറിയില്ലായിരുന്നു. തനിക്ക് സമീറില്‍ നിന്ന് ഭീഷണിയുണ്ട്. അദ്ദേഹം എന്നെ കൊല്ലുമെന്ന് ഭയക്കുന്നുണ്ട്. ഗോസാവിയെ ദുരൂഹ സാഹചര്യത്തിലാണ് കാണാതായതെന്നും, അതുപോലെ തന്റെ കാര്യത്തിലും സംഭവിക്കുമെന്ന് ഭയമുണ്ടെന്നും പ്രഭാകര്‍ നേരത്തെ പറഞ്ഞിരുന്നു.

4

ആര്യന്‍ കേസില്‍ സമീര്‍ വാങ്കഡെയ്ക്ക് കൂടുതല്‍ കുരുക്കാണ് വരുന്നത്. വാങ്കഡെയും ഗോസായിയും ഒരുമിച്ച് ഇരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഒരു മുറിയില്‍ ഇരുവരും ഇരിക്കുന്നതും ഒപ്പം കസ്റ്റഡിയിലെടുത്തവരും ഉണ്ട്. മറ്റൊരു ചിത്രത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ മനീഷ് ബനുശാലിയുമുണ്ട്. ഇവരാണ് വിവരങ്ങള്‍ നല്‍കിയതെന്നാണ് എന്‍സിബി പറഞ്ഞിരുന്നത്. ഇവര്‍ക്ക് എങ്ങനെയാണ് റെയ്ഡ് നടക്കുന്ന സ്ഥലത്ത് ഇത്രയും സ്വതന്ത്രമായി ഇടപെടാന്‍ സാധിച്ചതെന്ന ചോദ്യം ശക്തമായിരിക്കുകയാണ്. ബനുശാലി എന്ന നേതാവ് അര്‍ബാസ് മെര്‍ച്ചെന്റിനെ ക്രൂയിസ് ഷിപ്പില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവരുന്നതെല്ലാം ചിത്രത്തിലുണ്ട്.

5

ബോളിവുഡ് സെലിബ്രിറ്റുകളുടെ ഫോണ്‍ ചോര്‍ത്തുന്നുണ്ട് സമീര്‍ വാങ്കഡെയെന്ന് നവാബ് മാലിക് പറഞ്ഞു. തന്റെ മകളുടെ ഫോണ്‍ വിവരങ്ങള്‍ വരെ സമീര്‍ ചോദിച്ചറിഞ്ഞുവെന്ന് മാലിക് ആരോപിച്ചു. തന്റെ മകള്‍ നിലോഫറിന്റെ വിവരങ്ങളാണ് സമീര്‍ തേടിയെടുത്തത്. എന്നാല്‍ മുംബൈ പോലീസ് ഇത് നല്‍കാന്‍ വിസമ്മതിച്ചു. രണ്ട് സ്വകാര്യ വ്യക്തികള്‍ വഴി സമീര്‍ വാങ്കഡെ ഫോണ്‍ വിളികള്‍ ചോര്‍ത്തുന്നുണ്ട്. എന്റെ ഫോണുകളും ചോര്‍ത്തുന്നുണ്ട്. ബോളിവുഡ് സെലിബ്രിറ്റികളുടെ അടക്കമുള്ള ഫോണ്‍ സമീര്‍ ചോര്‍ത്തുന്നുണ്ട്. വന്‍കിടക്കാരുടെ ഫോണ്‍ മുഴുവന്‍ ചോര്‍ത്തുന്നുണ്ടെന്നും മാലിക് ആരോപിച്ചു.

6

എന്‍സിബി അധികൃതരില്‍ നിന്ന് തനിക്കൊരു കത്ത് ലഭിച്ചിരുന്നു. 36 കേസുകളെ കുറിച്ചാണ് ഇതില്‍ പറയുന്നത്. ഇതില്‍ ചിലത് ബോളിവുഡ് താരങ്ങള്‍ക്കെതിരെയുള്ളതാണ്. ഈ കത്ത് ഞാന്‍ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. ഈ കേസുകളില്‍ അട്ടിമറി നടന്നിട്ടുണ്ട്. അത് പോലീസ് അന്വേഷിക്കേണ്ടതാണ്. മുംബൈ ക്രൈംബ്രാഞ്ച് ഇക്കാര്യം അന്വേഷിക്കണം. സമീര്‍ വാങ്കഡെ എന്‍സിബിയെ ഉപയോഗിച്ച് ആയിരം കോടിയാണ് സമ്പാദിച്ചതെന്നും നവാബ് മാലിക് പറഞ്ഞു. എന്‍സിബിയുടെ ഉള്ളിലെ കാര്യങ്ങളാണ് ഈ കത്തില്‍ പറയുന്നു. ഇത് യഥാര്‍ത്ഥമാണെന്ന് വിശ്വസിക്കാന്‍ കാരണമാണ്. അവരെ ഉടനെ കൂട്ടിലടയ്ക്കണമെന്ന് ഞാന്‍ പറയുന്നില്ല. അന്വേഷണം നടക്കട്ടെയെന്നും മാലിക് പറഞ്ഞു.

7

വാങ്കഡെ ഉറപ്പായും ജോലി ലഭിക്കേണ്ട ഒരു ദളിതന്റെ ജോലിയാണ് തട്ടിയെടുത്തത്. അതിനായി വ്യാജമായ വിദ്യാഭ്യാസ രേഖകളാണ് ഹാജരാക്കിയത്. ജനന സര്‍ട്ടിഫിക്കറ്റ് ഞാന്‍ പങ്കുവെച്ചത് സത്യമാണ്. സമീറിന്റെ പിതാവ് ധ്യാന്‍ദേവ് ഇസ്ലാമിലേക്ക് മതംമാറിയത്. സമീറിന് അതിന് ശേഷമാണ് മനസ്സ് മാറിയത്. ദളിത് സര്‍ട്ടിഫിക്കറ്റ് സമ്പാദിച്ച് അര്‍ഹതപ്പെട്ട ഒരു ദളിതന്റെ ജോലിയാണ് തട്ടിയെടുത്തതെന്നും നവാബ് മാലിക് ആരോപിച്ചു. അതേസമയം ഹൈക്കോടതി അതിശക്തമായ വാദമാണ് ആര്യന്റെ ജാമ്യാപേക്ഷയില്‍ നടക്കുന്നത്. ആര്യന്‍ കൈയ്യില്‍ നിന്ന് മയക്കുമരുന്നൊന്നും കണ്ടെടുത്തിട്ടില്ല. പിന്നെങ്ങനെയാണ് തെളിവ് നശിപ്പിക്കുമെന്ന വാദം ഉയര്‍ത്തുകയെന്നും ആര്യന്റെ അഭിഭാഷകന്‍ മുകുള്‍ റോത്തഗി ചോദിച്ചു.

8

ആര്യന് ജാമ്യം കിട്ടില്ലെന്നാണ് ഷാരൂഖ് ഖാന്‍ കരുതുന്നത്. ദീര്‍ഘകാലം കേസ് നടത്തേണ്ടി വരുമെന്നാണ് ഷാരൂഖ് കരുതുന്നതെന്ന് മന്നത്തില്‍ നിന്നുള്ള കുടുംബാംഗങ്ങള്‍ പറയുന്നു. ഹൈക്കോടതിയിലും ഷാരൂഖിന് വലിയ പ്രതീക്ഷയില്ല. ഗൗരി മനസ്സ് പതറാതിരിക്കാനുള്ള ശ്രമത്തിലാണ്. ദീര്‍ഘകാലം ആര്യന് ജയിലില്‍ കഴിയേണ്ടി വരുമെന്നാണ് സൂചന. ദീപാവലിക്ക് മുമ്പ് മകന്‍ പുറത്തിറങ്ങുമെന്ന പ്രതീക്ഷ ഷാരൂഖിനില്ല. കഴിഞ്ഞ ദിവസമായിരുന്നു ഷാരൂഖിന്റെയും ഗൗരിയുടെയും വിവാഹ വാര്‍ഷികം. മുപ്പതാം വിവാഹ വാര്‍ഷികമായിട്ടും ഇരുവരും ആഘോഷങ്ങളൊന്നും നടത്തിയില്ല. എല്ലാ വര്‍ഷവും പൂജകള്‍ ഉണ്ടാവാറുണ്ട്. അത് ഇത്തവണ നടത്തിയിട്ടില്ല. ഗൗരിക്കായി പുതിയ സമ്മാനങ്ങളും വാങ്ങാറുണ്ടായിരുന്നു. ആദ്യമായിട്ടാണ് അത് മുടങ്ങിയത്.

Recommended Video

cmsvideo
Ananya pandey's chat reveals she agreed to arrange stuff for Aryan khan

മോഹന്‍ലാല്‍ വെറും ബിസിനസുകാരന്‍, നടനേയല്ല, തുറന്നടിച്ച് ഫിയോക്, മരയ്ക്കാറില്‍ വിവാദംമോഹന്‍ലാല്‍ വെറും ബിസിനസുകാരന്‍, നടനേയല്ല, തുറന്നടിച്ച് ഫിയോക്, മരയ്ക്കാറില്‍ വിവാദം

English summary
shah rukh khan feels aryan may not get bail soon no celebration for anniversary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X