ആര്യനായി വരുന്നത് മുകുള്‍ റോത്തഗി, മൂന്നാമത്തെ അഭിഭാഷകനെ ഇറക്കി ഷാരൂഖ്, ഹൈക്കോടതിയില്‍ പ്രതീക്ഷ
മുംബെെ: ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍. ഷാരൂഖ് ഖാന്റെ കുടുംബം വളരെ പ്രതീക്ഷയോടെയാണ് ഹൈക്കോടതിയുടെ തീരുമാനത്തെ നോക്കികാണുന്നത്. അതേസമയം ഹൈക്കോടതിയില്‍ സുപ്രീം കോടതി അഭിഭാഷകന്‍ കൂടിയായ മുകുള്‍ റോത്തഗിയാണ് ആര്യന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരാവുന്നത്. രണ്ട് തവണ ജാമ്യം നിരസിച്ചതിനെ തുടര്‍ന്ന് ഇത്തവണ ആര്യനെ പുറത്തിറക്കണമെന്ന നിര്‍ബന്ധത്തിലാണ് ഷാരൂഖ് ഖാന്‍. ഷാരൂഖില്‍ നിന്ന് 18 കോടി തട്ടിയെടുക്കാന്‍ നോക്കിയെന്ന ആരോപണം അന്വേഷണ ഉദ്യോഗസ്ഥനായ സമീര്‍ വാംഖഡെ നേരിടുന്ന സമയത്താണ് ജാമ്യം ഹൈക്കോടതി പരിഗണിക്കുന്നത്.

കഴിഞ്ഞ ആര്യന്‍ ഖാന് ഷാരൂഖിന്റെയും ഗൗരിയുടെയും വിവാഹ വാര്‍ഷിക ദിനാഘോഷങ്ങള്‍ നഷ്ടമായിരുന്നു. ജയിലില്‍ ഇരുന്ന് ആര്യന്‍ വീഡിയോ കോളിനായി അധികൃതരോട് ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പിന്നാലെ ഗൗരി ഖാന്‍ ആര്യനെ കാണാനായി ജയിലില്‍ എത്തുമെന്നും അറിയിച്ചിരുന്നു. ആര്യന്‍ ജയിലിന് പുറത്തിറങ്ങാനാവാത്തതില്‍ ഏറ്റവും വിഷമിച്ച ദിവസമായിരുന്നു കടന്നുപോയതെന്ന് ജയില്‍ അധികൃതരും പറയുന്നു. അതേസമയം കേസില്‍ അനന്യ പാണ്ഡെയും കൂടി വന്ന സാഹചര്യത്തില്‍ എന്‍സിബി ശക്തമായി തന്നെ ആര്യന്റെ ജാമ്യാപേക്ഷയെ ഹൈക്കോടതിയില്‍ എതിര്‍ക്കാനാണ് സാധ്യത. ജാമ്യം ലഭിച്ചാല്‍ തെളിവ് നശിപ്പിക്കാന്‍ വരെ സാധ്യതയുണ്ടെന്നാണ് എന്‍സിബി നേരത്തെ ഉന്നയിച്ചിരുന്നത്.
അതേസമയം ബോളിവുഡിലും ആര്യന് ജാമ്യം കിട്ടാത്തത് കൂടുതല്‍ ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് പല സംവിധായകരും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഷാരൂഖിന് രാഷ്ട്രീയ പിന്തുണയാണ് ശക്തമായി ലഭിച്ചിരിക്കുന്നത്. ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും രാഷ്ട്രീയ പോരാട്ടം ബിജെപിക്കെതിരെ തിരിച്ചിരിക്കുകയാണ്. സമീര്‍ വാംഖഡെയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ എന്‍സിബിയുടെ അന്വേഷണത്തിന്റെ പകിട്ടും കുറച്ചു. സമീറിനെതിരെ എന്‍സിബി അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഷാരൂഖില്‍ നിന്ന് പണം വാങ്ങി എന്നാണ് ആരോപണം. കേസിലെ സ്വതന്ത്ര സാക്ഷി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ധാവണി അഴകില്‍ റിതു മന്ത്ര; ഏറ്റവും പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
എന്‍സിബി അടിമുടി അഴിമതിയില്‍ മുങ്ങി കുളിച്ചുവെന്ന് നവാബ് മാലിക്ക് പറയുന്നു. തന്റെ മരുമകനെ അറസ്റ്റ് ചെയ്തത് കൊണ്ടാണ് വ്യക്തി വിദ്വേഷം എന്നൊക്കെ പറഞ്ഞ് അവര്‍ ഉന്നയിക്കുന്നു. ആ ആരോപണത്തിന് പിന്നിലര്‍ ഒളിച്ചിരിക്കുകയാണ് അവര്‍. ഒമ്പത് മാസം മുമ്പ് നടന്ന കേസാണിത്. നിയമത്തില്‍ വിശ്വസിക്കുന്നുണ്ടെന്ന് ഞാന്‍ പറഞ്ഞതാണ്. എന്റെ മരുമകന് ഈ കേസില്‍ ജാമ്യം ലഭിച്ചതാണ്. ഇത് തെറ്റ് ചെയ്യുന്നതിനെതിരെയുള്ള പോരാട്ടമാണ്. എന്‍സിബിയുടെ ചുമതല സമീര്‍ വാംഖഡെ ഏറ്റെടുത്തത് തന്നെ പണം തട്ടിയെടുക്കാനാണെന്ന് നവാബ് മാലിക് ആരോപിച്ചു. മുംബൈ നഗരത്തില്‍ നിന്ന് ആയിരം കോടിയിലേറെയാണ് ഇവര്‍ തട്ടിയെടുത്തത്. തീര്‍ച്ചയായും വലിയ തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നും മാലിക് പറഞ്ഞു.












Click it and Unblock the Notifications