Get Updates
Get notified of breaking news, exclusive insights, and must-see stories!

സമീര്‍ വാങ്കഡെയുടെ ചൂട് ഷാരൂഖ് ഖാനും അറിഞ്ഞു.... ആര്യന് മുമ്പ്, നഷ്ടം വന്നത് ലക്ഷങ്ങള്‍

മുംബൈ: ആര്യന്‍ ഖാന്റെ കേസില്‍ മനസ്സ് തളര്‍ന്ന് നില്‍ക്കുകയാണ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍. മകന്‍ എന്ന് പുറത്ത് വരുമെന്ന് പോലും അദ്ദേഹത്തിനറിയില്ല. അതിന് കാരണവുമുണ്ട്. സമീര്‍ വാങ്കഡെയെ ഷാരൂഖിന് ശരിക്കും അറിയാം. എന്‍സിബിയുടെ സോണല്‍ ഡയറക്ടറായ സമീര്‍ ഒരു കേസില്‍ അന്വേഷണത്തിനിറങ്ങിയാല്‍ അതില്‍ പിടിമുറുക്കുന്ന ശീലമാണ് ഉള്ളത്. ആ കേസില്‍ എന്ത് വന്നാലും പിന്നോട്ടില്ലെന്ന നിലപാടുള്ളയാളാണ് സമീര്‍. അതുകൊണ്ട് ആര്യന്റെ കേസ് ഉടനൊന്നും വിട്ടുപോവില്ലെന്ന് ഷാരൂഖിന് അറിയാം. കാരണം ആര്യന്‍ അറസ്റ്റിലാവുന്നതിന് മുമ്പ് വാങ്കഡെയുടെ നിലപാടിന്റെയും നടപടിയുടെയും ചൂടറിഞ്ഞതാണ് ഷാരൂഖ്.

1

2008 ബാച്ചിലെ ഐആര്‍എസ് ഓഫീസറാണ് സമീര്‍ വാങ്കഡെ. നേരത്തെ കസ്റ്റംസ് ആന്‍ഡ് സര്‍വീസ് ടാക്‌സ് വിഭാഗത്തില്‍ അദ്ദേഹം ജോലി ചെയ്തിരുന്നു. 2011ല്‍ മുംബൈ വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗത്തിന്റെ ചുമതല സമീര്‍ വാങ്കഡെയ്ക്കായിരുന്നു. ഒരുപാട് സെലിബ്രിറ്റികളെ ഈ സമയം അദ്ദേഹം ചോദ്യം ചെയ്ത് വെള്ളം കുടിപ്പിച്ചിട്ടുണ്ട്. സമീറിനെ ഷാരൂഖിന് പരിചയവും അങ്ങനെയാണ്. 2011ല്‍ രേഖപ്പെടുത്തിയതിലും അധികം ലഗേജ് ഷാരൂഖിനൊപ്പം വിമാനത്താവളത്തിലുണ്ടായിരുന്നു. അനധികൃതമായി കൊണ്ടുവന്ന ഈ ലഗേജിനാണ് ഷാരൂഖിനെ വാങ്കഡെ ബുദ്ധിമുട്ടിച്ചത്. ഒന്നരലക്ഷം രൂപയാണ് ഇതിന്റെ പേരില്‍ ഷാരൂഖ് ഖാന്‍ അടയ്‌ക്കേണ്ടി വന്നത്.

2011 ജൂലായ് മാസത്തിലായിരുന്നു മുംബൈ വിമാനത്താവളത്തെ ആകെ ഞെട്ടിച്ച സംഭവമുണ്ടായത്. ഷാരൂഖ് ഖാന്‍ സമീര്‍ വാങ്കഡെ തടയുകയായിരുന്നു. പുറത്തേക്ക് പോകണമെങ്കില്‍ കൃത്യമായ വിവരങ്ങള്‍ ലഭിക്കണമെന്നും ആവശ്യപ്പെട്ടു. മണിക്കൂറുകളോളം അദ്ദേഹം വിമാനത്താവളത്തില്‍ വെച്ച് ചോദ്യം ചെയ്യുകയും ചെയ്തു. ഒന്നര ലക്ഷം രൂപ പിഴ അടച്ചിട്ട് മാത്രമേ അദ്ദേഹത്തെ പുറത്തുപോകാന്‍ അനുവദിച്ചുള്ളൂ. ഹോളണ്ടിലും ലണ്ടനിലുമായി കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിച്ച് മുംബൈ വിമാനത്താവളത്തില്‍ എത്തിയ സമയത്തായിരുന്നു അപ്രതീക്ഷിതമായ കാര്യങ്ങള്‍ സംഭവിച്ചത്. ആ സമയം വിമാനത്താവളത്തിലെ അസിസ്റ്റന്റ് കമ്മീഷണറായിരുന്നു.

അന്നത്തെ കാര്യങ്ങള്‍ ഷാരൂഖ് ഒരിക്കലും മറക്കില്ല. സമീര്‍ വാങ്കഡെ എങ്ങനെയുള്ള ഓഫീസറാണെന്നും ഷാരൂഖിന് നന്നായിട്ടറിയാം. ഈ സാചര്യത്തില്‍ ആര്യനെ പുറത്തിറക്കണമെങ്കില്‍ ഏറ്റവും ബെസ്റ്റായിട്ടുള്ള ലീഗല്‍ ടീമിനെ വേണമെന്നും അദ്ദേഹത്തിനറിയാം. അതേസമയം ആര്യന്റെ അറസ്റ്റ് സുഹൃത്തുക്കളെയും തളര്‍ത്തിയിരിക്കുകയാണ്. ബ്രിട്ടനിലും ലണ്ടനിലുമുള്ള സുഹൃത്തുക്കള്‍ കാര്യങ്ങള്‍ അന്വേഷിച്ചറിയുന്നുണ്ട്. കാലിഫോര്‍ണിയയില്‍ ഫിലിംമേക്കിംഗാണ് ആര്യന്‍ പഠിക്കുന്നത്. ആര്യന് വേണ്ടി നിക്കിറെന്‍ ബുദ്ധിസ്റ്റ് മന്ത്രം ചൊല്ലിയാണ് ഇവര്‍ പ്രാര്‍ത്ഥിക്കുന്നത്. ആര്യന്റെ സുഹൃത്തുക്കളില്‍ കുറച്ച് പേര്‍ ആത്മീയതയില്‍ വിശ്വസിക്കുന്നവരാണ്. പ്രത്യേക പ്രാര്‍ത്ഥനയാണ് ആര്യന് വേണ്ടി നടത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+