ആര്യന് മയക്കുമരുന്നെത്തിച്ചത് ശ്രേയസ് നായര്‍, ഡാര്‍ബ് വെബിലൂടെ ഓര്‍ഡര്‍, പണമിടപാട് ബിറ്റ്‌കോയിനില്‍!!
മുംബൈ: ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനുമായി ബന്ധപ്പെട്ട മയക്കുമരുന്ന് ഇടപാടില്‍ മലയാളി സാന്നിധ്യം സ്ഥിരീകരിച്ചു. ശ്രേയസ് നായര്‍ എന്ന മയക്കുമരുന്ന് വിതരണക്കാരന്‍ അറസ്റ്റിലായിരിക്കുകയാണ്. ആര്യനുമായി വളരെ അടുത്ത ബന്ധം ഇയാള്‍ക്കുണ്ടെന്നാണ് കണ്ടെത്തല്‍. എന്‍സിബി ഇയാളെയും ആര്യനെയും ഇരുത്തി ചോദ്യം ചെയ്ത് കേസ് ശക്തമാക്കാനാണ് ഒരുങ്ങുന്നത്.
ബോളിവുഡില്‍ പക്ഷേ ഈ കേസില്‍ രോഷമാണ് ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം തന്നെ പല താരങ്ങളും ഷാരൂഖ് ഖാനെ വിളിച്ച് പിന്തുണയറിയിച്ചത് ഈ രോഷത്തിന്റെ ഭാഗമായിരുന്നു. കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താനും ഇവര്‍ ശ്രമിച്ചേക്കും. എന്നാല്‍ കേസിലെ സാമ്പത്തിക ഇ ടപാടില്‍ അടക്കം നിയമവിരുദ്ധ മാര്‍ഗങ്ങളാണ് ഈ സംഘം സ്വീകരിച്ചിരുന്നതെന്നാണ് കണ്ടെത്തല്‍.

മലയാളിയായ ശ്രേയസ് അയ്യര്‍ കേസിലെ നിര്‍ണായക കണ്ണിയാണ്. ഉന്നത ബന്ധങ്ങളുള്ളയാളാണ് ഇയാള്‍. കഴിഞ്ഞ ദിവസമാണ് എന്‍സിബി ഇയാളെ അറസ്റ്റ് ചെയ്തത്. ശ്രേയസ് മയക്കുമരുന്നിനായുള്ള ഓര്‍ഡറുകള്‍ സ്വീകരിച്ചിരുന്നത് അമ്പരപ്പിക്കുന്ന രീതിയിലാണ്. ഡാര്‍ക് വെബിലൂടെയാണ് ശ്രേയസ് ഓര്‍ഡറുകള്‍ സ്വീകരിച്ചത്. നേരത്തെ തന്നെ നിയമവിരുദ്ധ കാര്യങ്ങളുടെ കൂത്തരങ്ങാണ് ഡാര്‍ക് വെബ് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. അതേസമയം മയക്കുമരുന്നിനുള്ള പണം ബിറ്റ്‌കോയിന്‍ രൂപത്തിലായിരുന്നു ഇയാള്‍ വാങ്ങിയിരുന്നു. അതുകൊണ്ട് ഇടപാടുകള്‍ അതീവ രഹസ്യമായിട്ടായിരുന്നു നടന്നത്. ആര്യന്‍ അറസ്റ്റിലായതോടെ മാത്രമാണ് ഇത് പുറംലോകമറിഞ്ഞത്.
മലയാള സിനിമയിലെ അഴകിന്‍ റാണി; മഡോണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

അതേസമയം ഗോവ ബന്ധമുള്ള മലയാളിയാണ് ശ്രേയസ് എന്നാണ് സൂചന. ഇയാള്‍ ലഹരിക്കടത്ത് രംഗത്തെ സജീവ സാന്നിധ്യമാണെന്ന് എന്‍സിബി പറയുന്നു. ആഢംബര കപ്പലില്‍ യാത്ര ചെയ്ത 25 പേര്‍ക്ക് ശ്രേയസ് ലഹരിമരുന്ന് കൈമാറിയെന്നാണ് വിവരം. ആര്യനും അര്‍ബാസ് മെര്‍ച്ചന്റുമായി വളരെ അടുത്ത ബന്ധം ശ്രേയസ്സിനുണ്ട്. ഇവര്‍ക്കൊപ്പം പാര്‍ട്ടികളില്‍ പങ്കെടുക്കാറുമുണ്ട് ശ്രേയസ്. ഈ ബന്ധത്തിലൂടെയാണ് മയക്കുമരുന്ന് നല്‍കിയിരുന്നത്. ശ്രേയസ് ഒരു ഘട്ടത്തില്‍ പോലും എന്‍സിബിയുടെ നിരീക്ഷണ വലയത്തില്‍ ഇല്ലായിരുന്നു. എന്നാല്‍ ആര്യന്റെ ചാറ്റില്‍ നിന്നുള്ള വിവരങ്ങളില്‍ നിന്നാണ് ശ്രേയസ് കുടുങ്ങിയത്. മൊബൈല്‍ ചാറ്റുകള്‍, ചിത്രങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍ തുടങ്ങിയവയുടെ രേഖകള്‍ കണ്ടെത്തിയെന്ന് എന്‍സിബി കോടതിയില്‍ പറഞ്ഞിട്ടുണ്ട്.

വളരെ മോശം കാര്യങ്ങളാണ് കപ്പലില്‍ നടന്നതെന്ന് എന്‍സിബി പറയുന്നത്. കപ്പലില്‍ ഉണ്ടായിരുന്ന യാത്രക്കാരില്‍ ചിലര്‍ മയക്കുമരുന്ന് ഉപയോഗിച്ച് ശേഷം വലിയ ബഹളമുണ്ടാക്കി. കപ്പലില്‍ ആകെ പ്രശ്‌നങ്ങളായിരുന്നു. ഇവര്‍ ക്രൂയിസ് ഷിപ്പിന്റെ ജനാലകളുടെ ചില്ലുകളും അടിച്ചുതകര്‍ത്തു. കപ്പലിലെ ചില വസ്തുവകകളും ഇവര്‍ നശിപ്പിച്ചു. ഇവരും കസ്റ്റഡിയിലാണ്. കഴിഞ്ഞ ദിവസം എന്‍സിബി ഈ കപ്പലില്‍ വീണ്ടും പരിശോധന നടത്തിയിരുന്നു. സംഘാടകരെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കും. ഇവര്‍ റെയ്ഡ് നടന്ന് കൊണ്ടിരിക്കുമ്പോള്‍ നടക്കുടലിലേക്ക് കപ്പില്‍ ഓടിക്കുകയാണ് ചെയ്തത്. ഫാഷന്‍ ടിവിയാണ് ഇതിലെ ചടങ്ങ് സംഘടിപ്പിച്ചത്.

അതേസമയം എന്‍സിബിയുടെ വെളിപ്പെടുത്തലാണ് കോടതിയില്‍ അമ്പരിപ്പിച്ചിരിക്കുന്നത്. ആര്യന്‍ ഖാനില്‍ നിന്ന് മയക്കുമരുന്നുകള്‍ ഒന്നും പിടിച്ചെടുത്തിട്ടില്ലെന്നാണ് എന്‍സിബി പറഞ്ഞത്. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥനും സ്ഥിരീകരിച്ചു. ആര്യന്റെ അഭിഭാഷകന്‍ സതീഷ് മാനെഷിന്‍ഡെ വാദിച്ചതും ഈ പോയിന്റ് വെച്ചാണ്. കപ്പലില്‍ പ്രത്യേക ക്ഷണിതാവായിട്ടാണ് ആര്യന്‍ എത്തിയത്. ആര്യന്‍ ക്ഷണിച്ചിട്ടാണ് എത്തിയത് എന്നതിന് തെളിവെവിടെ എന്നായിരുന്നു എന്‍സിബിക്ക് വേണ്ടി ഹാജരായ എജി അനില്‍ സിംഗിന്റെ ചോദ്യം. നിങ്ങള്‍ ആ ഷിപ്പില്‍ പോയി. അയാളുടെ സുഹൃത്തുക്കളില്‍ നിന്നടക്കം മയക്കുമരുന്ന് പിടിച്ചെന്നും അനില്‍ സിംഗ് ആരോപിച്ചു.

ആര്യന്റെ ചില സുഹൃത്തുക്കളെ എന്‍സിബി വിട്ടയച്ചു. മയക്കുമരുന്നുകള്‍ ഒന്നും കണ്ടെത്താത്തത് കൊണ്ടാണ്. ആര്യന്റെ ഫോണ്‍ പിടിച്ചെടുത്താണ് അദ്ദേഹത്തെ മുംബൈയിലേക്ക് കൊണ്ടുവന്നതെന്നും സതീഷ് മാനെഷിന്‍ഡെ പറഞ്ഞു. അതേസമയം എന്‍സിബിയുടെ വെളിപ്പെടുത്തലോടെ കേസില്‍ ശക്തമായ തെളിവുകള്‍ ആര്യനെതിരെ ഇല്ലെന്ന് വ്യക്തമാണ്. ബോളിവുഡിലെ ഐക്യദാര്‍ഢ്യം ഇതോടെ കൂടുതല്‍ കരുത്താര്‍ജിക്കാനാണ് സാധ്യത. നേരത്തെ സുനില്‍ ഷെട്ടിയും ആര്യനില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയിട്ടില്ലെന്നായിരുന്നു പറഞ്ഞത്. ഷാരൂഖിന് വളരെ പ്രിയപ്പെട്ടവനാണ് മകനെന്ന് അടുത്ത സുഹൃത്തുക്കളും പറയുന്നു. കേസിന് ഇതോടെ കുറച്ച് കൂടി ശക്തമായ മാനങ്ങള്‍ വന്നിരിക്കുകയാണ്.












Click it and Unblock the Notifications