കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാരൂഖ് ഖാനെ വീണ്ടും ഞെട്ടിച്ച് എന്‍സിബി, ആര്യന്‍ ഖാനെ ചോദ്യം ചെയ്തത് രഹസ്യ കേന്ദ്രത്തില്‍

Google Oneindia Malayalam News

മുംബൈ: ആര്യന്‍ ഖാന്‍ കേസുകളില്‍ ട്വിസ്റ്റ് അവസാനിക്കുന്നില്ല. എന്‍സിബിയുടെ പുതിയ അന്വേഷണ സംഘം നടപടികളുമായി മുന്നോട്ട് പോവുകയാണ്. ആര്യനെ വീണ്ടും ചോദ്യം ചെയ്തിരിക്കുകയാണ് എന്‍സിബിയുടെ പ്രത്യേക അന്വേഷണ സംഘം. ആര്യന് നേരത്തെ കൊവിഡിന് സമാനമായ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

മണിപ്പൂരില്‍ കട്ടയ്ക്ക് പോരാട്ടം, കോണ്‍ഗ്രസ് ഒപ്പത്തിനൊപ്പം, ഗോവയില്‍ പോരാട്ടം ഇങ്ങനെ, സര്‍വേ ഫലംമണിപ്പൂരില്‍ കട്ടയ്ക്ക് പോരാട്ടം, കോണ്‍ഗ്രസ് ഒപ്പത്തിനൊപ്പം, ഗോവയില്‍ പോരാട്ടം ഇങ്ങനെ, സര്‍വേ ഫലം

അതുകൊണ്ട് ചോദ്യം ചെയ്യലിനായി ഹാജരാവുന്നത് വൈകുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ വെള്ളിയാഴ്ച്ച ആര്യന്‍ ചോദ്യം ചെയ്യലിനായി എത്തകയായിരുന്നു. അതേസമയം രഹസ്യ കേന്ദ്രത്തില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. ഷാരൂഖ് ഖാന് പോലും രഹസ്യ കേന്ദ്രത്തിലാണ് കാര്യങ്ങള്‍ നടക്കുകയെന്ന് അറിയില്ലായിരുന്നു.

1

വെള്ളിയാഴ്ച്ച രാവിലെ തന്നെ പ്രത്യേക അന്വേഷണ സംഘത്തെ നയിക്കുന്ന സഞ്ജയ് സിംഗ് മുംബൈയിലെത്തിയിരുന്നു. രഹസ്യ കേന്ദ്രം ഏതാണെന്നും പുറത്തുവന്നിട്ടുണ്ട്. നവി മുംബൈയിലെ ആര്‍എഎഫ് ഓഫീസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യലെന്നാണ് റിപ്പോര്‍ട്ട്. ക്രൂയിസ് ഷിപ്പില്‍ ആര്യന്‍ എത്താന്‍ ഇടയായ സാഹചര്യത്തെ കുറിച്ചാണ് എന്‍സിബി ചോദിച്ചറിഞ്ഞത്. കൂടെയുള്ളവര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനെ കുറിച്ചും മയക്കുമരുന്ന് വിതരണക്കാരെ കുറിച്ചുമാണ് എന്‍സിബി സംഘം ചോദിച്ചറിഞ്ഞത്.

2

മുമ്പുണ്ടായിരുന്ന അന്വേഷണ സംഘം അന്വേഷിച്ച കാര്യങ്ങളും എന്‍സിബിയുടെ പുതിയ ടീം പരിശോധിക്കും. കസ്റ്റഡിയില്‍ ആര്യന് നേരിട്ട കാര്യങ്ങളും ഇവര്‍ മനസ്സിലാക്കുന്നുണ്ട്. ആര്യനെ രക്ഷപ്പെടുത്താന്‍ ഷാരൂഖ് ഖാന്റെ മാനേജര്‍ പൂജ ദദ്‌ലാനി പണം നല്‍കിയെന്ന കാര്യങ്ങളും ചോദ്യം ചെയ്യലിന്റെ ഭാഗമായിട്ടുണ്ട്. അതേസമയം സമീര്‍ വാങ്കഡെ അന്വേഷണ സംഘത്തിന്റെ ഭാഗമായിരുന്നില്ല. മണിക്കൂറുകളോളമാണ് ആര്യനെ ചോദ്യം ചെയ്തത്. അര്‍ധ രാത്രി വരെ ഇത് നീണ്ടുവെന്നാണ് റിപ്പോര്‍ട്ട്. എല്ലാ വെള്ളിയാഴ്ച്ചയും എന്‍സിബി ഓഫീസില്‍ ഹാജരാവണമെന്ന് ആര്യനോട് കോടതി നിര്‍ദേശിച്ചതാണ്. അതിന് ശേഷമാണ് ജാമ്യം ലഭിച്ചത്.

3

ഏറ്റവും മികച്ച രീതിയില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് പ്ലാനെന്ന് എന്‍സിബി ഡിഡിജി ഗ്യാനേശ്വര്‍ സിംഗ് പറഞ്ഞു. ക്രൂയിസ് ഷിപ്പിലെ പാര്‍ട്ടിയെ കുറിച്ച് എങ്ങനെ അറിഞ്ഞുവെന്ന് ആര്യന്‍ വിശദീകരിക്കേണ്ടി വരും. അതേസമയം ആര്യനില്‍ നിന്ന് മയക്കുമരുന്ന് പിടിച്ചിട്ടില്ലെന്ന് തന്നെയാണ് റെക്കോര്‍ഡിലുള്ളത്. അതേസമയം വാട്‌സ്ആപ്പ് ചാറ്റുകളെ കുറിച്ചും എന്‍സിബി അന്വേഷിക്കുന്നുണ്ട്. പുതിയ അന്വേഷണ സംഘം സമീര്‍ വാങ്കഡെയ്‌ക്കെതിരെ ആരോപണങ്ങള്‍ തുടരെ വന്നതോടെയാണ് നിലവില്‍ വന്നത്. സമീര്‍ കേസിന്റെ മേല്‍നോട്ടത്തില്‍ വീഴ്ച്ച വരുത്തിയെന്നാണ് എന്‍സിബി സംഘം കരുതുന്നത്. എന്നാല്‍ ഇല്ലെന്ന വാദമാണ് വാങ്കഡെ ഉയര്‍ത്തിയത്.

4

അതേസമയം നവംബര്‍ അവസാനത്തോടെ ഷാരൂഖ് ഖാന്‍ ഷൂട്ടിംഗ് തിരക്കുകളിലേക്ക് മാറുകയാണ്. ആര്യനൊപ്പം ഇനിയും സമയം ചെലവിടാന്‍ ഷാരൂഖിന് സാധിക്കില്ല. ദീപാവലിയും ഷാരൂഖിന്റെ പിറന്നാളും നല്ല രീതിയില്‍ തന്നെ അദ്ദേഹം ആര്യനൊപ്പം ആഘോഷിച്ചു. പഠാന്‍, ലയണ്‍ തുടങ്ങിയ ചിത്രങ്ങളുടെ ഷൂട്ടിംഗാണ് ഷാരൂഖിന് പൂര്‍ത്തിയാക്കാനുള്ളത്. പഠാന്റെ ഗാനചിത്രീകരണമാണ് പൂര്‍ത്തിയാക്കാനുള്ളത്. അതിനായി സ്‌പെയിനിലേക്ക് പോകേണ്ടതുണ്ട്. എന്നാല്‍ ഷാരൂഖ് ഇത്തവണ ബോഡി ഗാര്‍ഡിനെ കൊണ്ടുപോകുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. പുതിയൊരു ബോഡി ഗാര്‍ഡിനെ വെക്കാണ് ഷാരൂഖിന്റെ പ്ലാന്‍.

5

ഷാരൂഖിന്റെ വിശ്വസ്തനായ രവി സിംഗാണ് അദ്ദേഹത്തിന്റെ ബോഡിഗാര്‍ഡ്. രവി സിംഗിനെ ആര്യന്റെ ബോഡിഗാര്‍ഡായി നിയമിക്കാനാണ് ഷാരൂഖ് തീരുമാനിച്ചിരിക്കുന്നത്. പകംര ഷാരൂഖ് പുതിയൊരു ബോഡിഗാര്‍ഡിനെ വെക്കും. ആര്യന് പുതിയ ബോഡിഗാര്‍ഡിനെ വെക്കാനായിരുന്നു പ്ലാന്‍. എന്നാല്‍ പുതിയൊരു വ്യക്തിയുമായി അടുത്തിടപഴകാന്‍ ആര്യന് വലിയ ബുദ്ധിമുട്ടാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് തീരെ നടക്കില്ല. ആര്യന് വര്‍ഷങ്ങളായി രവി സിംഗിനെ അറിയാം. നല്ല ബന്ധവുമുണ്ട്. അതുകൊണ്ട് കാര്യങ്ങള്‍ എളുപ്പമാണ്. എല്ലാ വെള്ളിയാഴ്ച്ചയും ആര്യനൊപ്പം രവിയും ഇനിയുണ്ടാവും. ആ സമയം രവിയാണ് ഏറ്റവും നല്ലതെന്നാണ് ഷാരൂഖ് കരുതുന്നത്. ഇതുവരെയുള്ള എല്ലാ സമയവും ആര്യനൊപ്പം രവി സിംഗുമുണ്ട്.

യുപിയില്‍ എസ്പിക്ക് കുതിപ്പ്, ബിജെപിയുടെ സീറ്റ് കുറയും, കോണ്‍ഗ്രസ് നേട്ടം ഇങ്ങനെ, എബിപി സര്‍വേയുപിയില്‍ എസ്പിക്ക് കുതിപ്പ്, ബിജെപിയുടെ സീറ്റ് കുറയും, കോണ്‍ഗ്രസ് നേട്ടം ഇങ്ങനെ, എബിപി സര്‍വേ

Recommended Video

cmsvideo
SRK will let his trusted body guard ravi singh be with aryan khan

English summary
shah rukh khan's son aryan khan questioned in a secret place, ncb asks these details till midnight
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X