Get Updates
Get notified of breaking news, exclusive insights, and must-see stories!

ഊണും ഉറക്കവുമില്ലാതെ ഗൗരി, ജോലിക്കാര്‍ക്ക് നിര്‍ദേശം ഇങ്ങനെ, ആര്യന് ജാമ്യം കിട്ടിയാല്‍ ദീപാവലി ആഘോഷം

മുംബൈ: ആര്യന്‍ ഖാന്റെ മയക്കുമരുന്ന് കേസില്‍ ഷാരൂഖ് ഖാന്റെ കുടുംബത്തിനുള്ള ആശങ്ക വര്‍ധിക്കുന്നു. ഷാരൂഖിന്റെ ഭാര്യ പുതിയ നിയന്ത്രണങ്ങളും വീട്ടില്‍ കൊണ്ടുവന്നിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആര്യന്‍ ജയിലില്‍ നിന്ന് ഇറങ്ങുന്നത് വരെയുള്ള നിയന്ത്രണങ്ങളാണ് ഇത്. ഒപ്പം വ്രതമെടുത്ത് പ്രാര്‍ത്ഥനയും ആരംഭിച്ചിട്ടുണ്ട് ഗൗരി ഖാന്‍. നേരത്തെ തന്നെ ഷാരൂഖ് ഖാനും ഇതേ അവസ്ഥയിലാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

അതേസമയം കേസ് രാഷ്ട്രീയ ചര്‍ച്ചകള്‍ ശക്തമാക്കിയിരിക്കുകയാണ്. ശിവസേന കടുത്ത ആരോപണങ്ങളുമായി രംഗത്ത് വന്നു. എന്‍സിപിയുടെ മന്ത്രി നവാബ് മാലിക് ആര്യന്‍ ഇരുപതിന് പുറത്തിറങ്ങിയിരിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്‍സിബി കേസില്‍ സമ്മര്‍ദത്തിലായിരിക്കുകയാണ്.

1

ആര്യന്റെ ജാമ്യാപേക്ഷ ഇരുപതിന് പരിഗണിക്കുകയാണ്. നാല് ദിവസത്തോളം ജയിലില്‍ വീണ്ടും കിടക്കേണ്ടി വന്നിരുന്നു താരപുത്രന്. അതാണ് ഗൗരിയെ കൂടുതല്‍ അസ്വസ്ഥയാക്കിയത്. ജാമ്യം കിട്ടുമെന്ന പ്രതീക്ഷയിലാണ് ഗൗരിയെന്നാണ് റിപ്പോര്‍ട്ട്. ദീപാവലി-നവരാത്രി ആഘോഷങ്ങളൊക്കെ മന്നത്തിന് പുറത്തും മുംബൈയിലുമൊക്കെ നടക്കുന്നുണ്ട്. എന്നാല്‍ ഷാരൂഖിനും ഗൗരിക്കും ആഘോഷിക്കാനുള്ള മനസ്സില്ല. മകനെ തിരിച്ച് മനത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഇരുവരും. സാധാരണ ഷാരൂഖിന്റെ വീട്ടിലാണ് ഏറ്റവും ആഷോഷങ്ങള്‍ നടക്കാറുള്ളത്. ഹിന്ദു-മുസ്ലീം ആഘോഷങ്ങളെല്ലാം മന്നത്തില്‍ നടക്കാറുണ്ട്. ഇത്തവണ അതൊന്നും ഉണ്ടായിട്ടില്ല.

2

ആര്യന്‍ പുറത്തിറങ്ങിയാല്‍ ചെയ്യേണ്ട കാര്യങ്ങളും മന്നത്തില്‍ തീരുമാനിച്ചിട്ടുണ്ട്. മുഴുവന്‍ ദീപത്താല്‍ അലങ്കരിക്കാനാണ് പ്ലാന്‍. ദീപാവലി ദിനത്തില്‍ ആര്യന്‍ വീട്ടിലെത്തുമെന്നാണ് ഗൗരി പ്രതീക്ഷിക്കുന്നത്. മകന് ജാമ്യം കിട്ടുന്നതിനായി ഉപവാസം അനുഷ്ടിക്കുന്നുണ്ട് ഗൗരി ഖാന്‍. പ്രത്യേക പ്രാര്‍ത്ഥനകളും ഒപ്പം നടത്തുന്നുണ്ട്. നവരാത്രി പൂജയുടെ സമയത്തായിരുന്നു ഇത്. ഈ പ്രാര്‍ത്ഥനകള്‍ക്ക് പുറമേ പുതിയൊരു കല്‍പ്പന കടി വന്നിരിക്കുകയാണ്. മന്നത്തിലെ അടുക്കളയില്‍ മധുരമുള്ളതൊന്നും പാചകം ചെയ്യരുതെന്നാണ് നിര്‍ദേശം. ആര്യന് ജാമ്യം കിട്ടുന്നത് വരെ മധുരം കഴിക്കേണ്ടെന്നാണ് തീരുമാനം. അതേസമയം അത്തരമൊരു സംഭവം നടന്നതാണ് ഗൗരി ഇങ്ങനെയുള്ള കര്‍ശന നിര്‍ദേശം നല്‍കാന്‍ കാരണം.

3

വീട്ടിലെ സ്റ്റാഫുകളിലൊരാള്‍ ഉച്ചഭക്ഷണത്തിന്റെ മെനുവിന്റെ ഭാഗമായി ഖീര്‍ പാചകം ചെയ്യുന്നത് കണ്ടിരുന്നു. പായസം പോലെയുള്ള മധുരമുള്ള ഡെസേര്‍ട്ട് ആണ് ഇത്. ഗൗരി ഇത് ഉടന്‍ തന്നെ നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഇനി മുതല്‍ ആര്യന്‍ വീട്ടിലെത്തുന്നത് വരെ മധുരപലഹാരങ്ങളോ മറ്റ് മധുരമുള്ള കാര്യമോ പാചകം ചെയ്യേണ്ടെന്നാണ് നിര്‍ദേശം. ഗൗരി ആകെ താളം തെറ്റിയ അവസ്ഥയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തന്നെ കൊണ്ട് സാധ്യമായതെല്ലാം അവര്‍ ചെയ്യുന്നുണ്ട്. സുഹൃത്തുക്കളും അഭ്യുദയാകാംക്ഷികളും അവരുടെ സഹായത്തിനുണ്ട്. തന്റെ മകന് വേണ്ടി പ്രാര്‍ത്ഥിക്കാനാണ് എല്ലാവരോടും ഗൗരി ആവശ്യപ്പെട്ടിരിക്കുന്നത്.

4

വലിയ വിശ്വാസിയല്ലെങ്കിലും തുടര്‍ച്ചയായി ഗൗരി പ്രാര്‍ത്ഥനകള്‍ നടത്തുന്നുണ്ട്. അതേസമയം ഷാരൂഖ് ഖാന്‍ സുഹൃത്തുക്കളോട് അടക്കം മന്നത്തിലേക്ക് വരേണ്ടെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. മന്നത്തിലേക്ക് വല്ലാതെ ശ്രദ്ധ കൊണ്ടുവരേണ്ടെന്ന് ഷാരൂഖ് തീരുമാനിച്ചിരിക്കുകയാണ്. സുഹൃത്തുക്കളുമായും സഹതാരങ്ങളുമായും ഫോണിലാണ് ഷാരൂഖ് ഖാന്‍ സംസാരിച്ചത്. നിയമത്തിന്റെ വഴിയേ തന്നെ പോകട്ടെയെന്നാണ് ഷാരൂഖ് സുഹൃത്തുക്കളോടും പറഞ്ഞിരിക്കുന്നത്. അന്വേഷണത്തോട് സഹകരിക്കുമെന്ന് അദ്ദേഹം എന്‍സിബിയെ അറിയിച്ചിട്ടുണ്ട്. ഈ ഘട്ടവും കടന്നുപോകുമെന്ന് വാക്കുകളാണ് അദ്ദേഹം സുഹൃത്തുക്കളോട് പറഞ്ഞിരിക്കുന്നതെന്ന് ഇന്ത്യാ ടുഡേ പറയുന്നു.

5

രാഷ്ട്രീയ വിവാദവും ഇതോടൊപ്പം ശക്തമായിരിക്കുകയാണ്. ആര്യന്‍ ഖാന്‍ ശരിക്കും എന്‍സിബി ഓഫീസറുടെ പകയുടെ ഇരയാണെന്ന് ശിവേസന നേതാവ് പറഞ്ഞു. ആര്യന്റെ മൗലികാവകാശങ്ങളാണ് ഹനിക്കപ്പെട്ടിരിക്കുന്നത്. ഈ പറയുന്ന എന്‍സിബി ഉദ്യോഗസ്ഥന്റെ ഭാര്യ സിനിമാ മേഖലയില്‍ വരാന്‍ പ്രത്യേകിച്ച് ബോളിവുഡിലെത്താന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അത് നടക്കാത്തതിന്റെ പകയാണ് ഇപ്പോള്‍ കാണിക്കുന്നതെന്നും ശിവസേന നേതാവ്് കിഷോര്‍ തിവാരി പറഞ്ഞു. സുപ്രീം കോടതി ഇക്കാര്യങ്ങള്‍ പരിശോധിക്കണമെന്നും തിവാരി ആവശ്യപ്പെട്ടു. എന്‍സിബിയുടെ പ്രവര്‍ത്തനങ്ങളില്‍ ജൂഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഇയാള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.

6

കഴിഞ്ഞ രണ്ട് വര്‍ഷമായി ചില സെലിബ്രിറ്റികളെ തിരഞ്ഞ് പിടിച്ച് വേട്ടയാടുകയാണ് എന്‍സിബി. ഇതില്‍ അന്വേഷണം നടത്തണം. ഇതില്‍ കോടതി തന്നെ അന്വേഷണം നടത്തണം. എന്‍സിബിയുടെ അന്വേഷണം ഒരാളെ സമൂഹത്തില്‍ നാണക്കെടുത്തുക എന്ന ലക്ഷ്യമിട്ടുള്ളതാണ്. എന്‍സിബി ഉദ്യോഗസ്ഥന്റെ ഭാര്യ മുംബൈയില്‍ മോഡലും സെലിബ്രിറ്റിയുമാണ്. ഇവരുടെ ഭര്‍ത്താവ് എടുത്ത കേസുകളെല്ലാം ഭാര്യയ്ക്ക് ഇന്‍ഡ്‌സ്ട്രിയില്‍ മത്സരം നേരിടുന്നവരാണ്. ഈ മോഡലുകളെല്ലാം ഇരയാക്കപ്പെട്ടത് ആ ഉദ്യോഗസ്ഥന്റെ ഭാര്യയുമായിട്ടാണ് ഇവരുടെ മത്സരം എന്നുള്ളത് കൊണ്ടാണെന്നും കിഷോര്‍ തിവാരി ആരോപിച്ചു. കേസിലെ നിയപ്പോരാട്ടം ഇതോടെ ഉറപ്പായിരിക്കുകയാണ്.

7

മന്ത്രി നവാബ് മാലിക് വീണ്ടും എന്‍സിബിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. ചിലര്‍ പറയുന്നു ആര്യന്‍ കുറ്റസമ്മതം നടത്തിയെന്ന്. എല്ലാം ഏറ്റുപറഞ്ഞ് കുറ്റസമ്മതം നടത്തിയെന്നും എന്‍സിബിയുമായി ബന്ധപ്പെട്ട് ചിലര്‍ പറയുന്നു. എന്നാല്‍ ഈ വാദങ്ങള്‍ തെളിയിക്കാന്‍ അവരെ ഞാന്‍ വെല്ലുവിളിക്കുകയാണെന്നും നവാബ് മാലിക് പറഞ്ഞു. ആര്യന് ഉറപ്പായും ഇരുപതിന് ജാമ്യം ലഭിക്കും. എന്‍സിബിക്കെതിരെ വിമര്‍ശനം കടുക്കുകയാണ്. അവര്‍ക്ക് നാല് വശത്തും നിന്നും കുറ്റപ്പെടുത്തലുകളാണ് ലഭിക്കുന്നത്. കാരണം വിലകുറഞ്ഞ പബ്ലിസിറ്റിക്കായി അവര്‍ വ്യാജ കേസുകളാണ് ചമയ്ക്കുന്നതെന്നും മാലിക് പറഞ്ഞു. അതേസമയം കൊല്‍ക്കത്തയിലെയും കേരളത്തിലെയും ഫാന്‍സ് ഗ്രൂപ്പുകളും ഷാരൂഖിന് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്.

8

അതേസമയം പാന്‍ മസാലയുടെ പരസ്യത്തില്‍ ഷാരൂഖ് ഖാനുമൊത്ത് അഭിനയിക്കേണ്ടിയിരുന്ന അജയ് ദേവ്ഗണ്‍ ഷൂട്ടിംഗ് മാറ്റാനാവില്ലെന്ന് അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഷാരൂഖിന്റേത് വ്യക്തിപരമായ കാര്യമാണ്. ആര്യന്റെ കേസ് അദ്ദേഹം നടത്തേണ്ടതാണ്. അതിന്റെ പേരില്‍ തനിക്ക് വീണ്ടും ഡേറ്റ് നല്‍കാനാവില്ലെന്നും അജയ് അറിയിച്ചുവെന്നാണ് കെആര്‍കെ ട്വീറ്റ് ചെയ്തത്. ഇതിനിടെ സംവിധായകന്‍ പ്രകാശ് ജായും പ്രതികരണവുമായി എത്തി. ഷാരൂഖ് ഖാന്റെ മകന്‍ ശരിക്കും പാവമാണ്. കുട്ടിയായ അവന്‍ ശരിക്കുമൊരു കുഴിയില്‍ ചാടിയെന്നാണ് തനിക്ക് മനസ്സിലാവുന്നതെന്നും പ്രകാശ് ജാ പറഞ്ഞു. നേരത്തെ ഹൃത്വിക് റോഷനടക്കമുള്ളവര്‍ ഷാരൂഖിനും ആര്യനും പിന്തുണയറിയിച്ചു രംഗത്ത് വന്നിരുന്നു.

റിമി ചേച്ചി ഫോട്ടോഷൂട്ട് ഒരു രക്ഷയുമില്ല; പൊളിച്ചെന്ന് ആരാധകര്‍, വൈറല്‍ ഫോട്ടോഷൂട്ട് കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+