കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസും ബിജെപിയും ഒന്നിച്ചു.... മഹാരാഷ്ട്രയില്‍ ശിവസേനയെ പൂട്ടാന്‍ കൈകൊടുത്ത് ഫട്‌നാവിസ്

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയുടെ തീരുമാനത്തിനെതിരെ ഒറ്റക്കെട്ടായി കോണ്‍ഗ്രസും ശിവസേനയും. അമ്പരപ്പിച്ച നീക്കമാണ് സംസ്ഥാനത്ത് നടക്കുന്നത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദേവ്‌റ ഉന്നയിച്ച വിഷയത്തിനാണ് ബിജെപിയുടെ പിന്തുണ ലഭിച്ചിരിക്കുന്നത്. ബിഎംസിയിലെ വാര്‍ഡ് വിഭജിക്കാനായിരുന്നു ശിവസേന തീരുമാനിച്ചത്.

പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ ദൃശ്യങ്ങള്‍ പരിശോധിച്ചത് 3 മണിക്ക്; 12.19ന് കണ്ടതാര്?

വാര്‍ഡുകളുടെ എണ്ണം കൂടുമെങ്കിലും ഇതെല്ലാം കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് കാരണമാകുന്നവയായിരുന്നു. കോണ്‍ഗ്രസ് കോട്ടകളായിരുന്ന വാര്‍ഡുകളെല്ലാം ശിവസേനയ്ക്ക് വിജയിക്കാനാവുന്ന തരത്തില്‍ മാറിയിരിക്കുകയാണ്. ഏഴോളം വാര്‍ഡുകള്‍ ഇത്തരത്തില്‍ കോണ്‍ഗ്രസിന് നഷ്ടമാകും. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

1

മഹാവികാസ് അഗാഡിക്കുള്ളിലെ അതൃപ്തി പരസ്യമായിരിക്കുകയാണ്. അധിക കാലം സഖ്യം ഉണ്ടാവില്ലെന്ന സൂചനകളാണ് ലഭിക്കുന്നത്. മിലിന്ദ് ദേവ്‌റ ശിവസേനയുടെ ശത്രു കൂടിയായ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് കത്തയച്ചിരിക്കുകയാണ്. വാര്‍ഡ് വിഭജനം തന്നെ റദ്ദാക്കണമെന്നാണ് ആവശ്യം. ശിവസേനയ്ക്ക് മാത്രം നേട്ടം കിട്ടുന്ന കാര്യമാണ് ഇതെന്ന് ദേവ്‌റ പറയുന്നു. മുംബൈ കോണ്‍ഗ്രസില്‍ നിന്ന് മറ്റ് പ്രതികരണമൊന്നും വന്നില്ലെന്നും, വലിയ രോഷം ഇക്കാര്യത്തിലുണ്ട്. ശിവസേനയുടെ നീക്കം ഏകാധിപത്യപരമാണെന്ന് കോണ്‍ഗ്രസിലെ നല്ലൊരു ശതമാനം വിശ്വസിക്കുന്നുണ്ട്.

2

അതേസമയം കോണ്‍ഗ്രസ് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരിടത്ത് നിന്ന് ഈ വിഷയത്തില്‍ പിന്തുണ ലഭിച്ചിരിക്കുകയാണ്. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസാണ് ഈ കത്തിന് പിന്തുണയറിയിച്ചത്. മുംബൈ ജനതയ്ക്ക് വേണ്ടി ഇക്കാര്യം പരിഗണിക്കും. നിങ്ങളുടെ പരാതി അവര്‍ക്ക് വേണ്ടിയുള്ളതാണ്. സുതാര്യമായ തിരഞ്ഞെടുപ്പ് എല്ലാവര്‍ക്കും വേണ്ടിയുള്ളതാണെന്നും ഫട്‌നാവിസ് പറഞ്ഞു. ഇതോടെ ശിവസേന വാര്‍ഡ് വിഭജിച്ചതില്‍ കോണ്‍ഗ്രസിന് മാത്രമല്ല ശിവസേനയ്ക്കും അതൃപ്തിയുണ്ടെന്ന് വ്യക്തമായിരിക്കുകയാണ്. ശിവസേന വാര്‍ഡ് വിഭജിച്ച രീതിയാണ് ഇരുപാര്‍ട്ടികളെയും പ്രകോപിപ്പിച്ചിരിക്കുന്നത്.

3

ഇവിടെ എന്‍സിപി നിശബ്ദമായി നില്‍ക്കുന്നതിന് കാരണമുണ്ട്. മുംബൈയില്‍ അവര്‍ക്ക് വലിയ പിന്തുണയില്ല. മഹാരാഷ്ട്രയിലെ വലിയ പാര്‍ട്ടികളില്‍ ഏറ്റവും കുറഞ്ഞ സാന്നിധ്യം ബിഎംസിയിലുള്ളത് എന്‍സിപിക്കാണ്. അതുകൊണ്ട് വാര്‍ഡ് വിഭജനം എന്‍സിപിയെ ഒരിക്കലും ബാധിക്കില്ല. അതുകൊണ്ട് വിവാദപരമായ കാര്യങ്ങളൊന്നും അവര്‍ ഉന്നയിക്കില്ല. പക്ഷേ ബിജെപിയും കോണ്‍ഗ്രസും അങ്ങനെയല്ല. ശിവസേനയുടെ ബിഎംസിയിലെ എതിരാളികളാണ് ഇവര്‍. ശിവസേനയില്‍ നിന്ന് ബിഎംസി പിടിക്കാന്‍ സാധിക്കുമെന്ന വിലയിരുത്തലിലാണ് ബിജെപി. വാര്‍ഡ് വിഭജനം നടന്നാല്‍ അതിന് സാധിച്ചെന്ന് വരില്ല.

4

കോണ്‍ഗ്രസും ബിഎംസിയില്‍ വലിയ ശക്തി തന്നെയാണ്. ശിവസേന നിലവില്‍ ദുര്‍ബലമാണ്. എന്നാല്‍ ബിഎംസിയില്‍ കരുത്ത് തുടരുന്നുവെന്നാണ് വിലയിരുത്തല്‍. പക്ഷേ ബിജെപിക്ക് അക്കാര്യത്തില്‍ ഷിന്‍ഡെ ഗ്രൂപ്പിനെ വലിയ വിശ്വാസമില്ല. ഇവര്‍ക്ക് മുംബൈയില്‍ ഉദ്ധവ് താക്കറെയോളം കരുത്തുണ്ടെന്ന് കരുതുന്നില്ല. ഇതിനിടെയാണ് വാര്‍ഡ് വിഭജനം നടക്കുന്നത്. അത് ബിജെപിയുടെ കരുത്ത് കുറയ്ക്കുന്നതാണ്. അതാണ് കോണ്‍ഗ്രസ് ഉന്നയിച്ച ഉടനെ ദേവേന്ദ്ര ഫട്‌നാവിസ് ഇതിനെ പിന്തുണയ്ക്കാന്‍ കാരണം. എന്നാല്‍ ഇതുവരെ അതിനെ ഏക്‌നാഥ് ഷിന്‍ഡെ പിന്തുണച്ചിട്ടില്ല. ശിവസേന വിമതരില്‍ ഇക്കാര്യത്തില്‍ കണ്‍ഫ്യൂഷനുണ്ട്.

5

നേരത്തെ ബിഎംസിയിലെ വാര്‍ഡുകളുടെ എണ്ണം 227ല്‍ നിന്ന് 226 ആയി മഹാരാഷ്ട്ര സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. ആ സമയം ഉദ്ധവായിരുന്നു മുഖ്യമന്ത്രി. ജനസംഖ്യാ മാറ്റത്തിനനുസരിച്ചാണ് വിഭജനം എന്നായിരുന്നു ശിവസേന പറഞ്ഞത്. എന്നാല്‍ അതിര്‍ത്തി നിര്‍ണയം അടക്കം ഗൂഢമായ ലക്ഷ്യത്തോടെ മാറ്റി മറിച്ചുവെന്നാണ് ശിവസേനയ്‌ക്കെതിരെയുള്ള മിലിന്ദ് ദേവ്‌റയുടെ ആരോപണം. നേരത്തെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നാനാ പടോലെയും ഈ തീരുമാനത്തിനെതിരെ രംഗത്ത് വന്നിരുന്നു. കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം തുറന്നടിച്ചിരുന്നു. പ്രാദേശിക നേതാക്കള്‍ക്കിടയില്‍ സഖ്യത്തിന്റെ കാര്യത്തില്‍ വലിയ അതൃപ്തി പുകയുന്നുണ്ട്.

നടിയുമായി സംസാരിച്ചു, അവള്‍ ഷൂട്ടിലായിരുന്നു.... നിയമപരമായി മുന്നോട്ട് പോകുമെന്ന് ഭാഗ്യലക്ഷ്മിനടിയുമായി സംസാരിച്ചു, അവള്‍ ഷൂട്ടിലായിരുന്നു.... നിയമപരമായി മുന്നോട്ട് പോകുമെന്ന് ഭാഗ്യലക്ഷ്മി

Recommended Video

cmsvideo
ആരാണീ കൂടെ നിന്ന് കുതികാല്‍ വെട്ടിയ ഷിന്‍ഡെ

English summary
congress gets support from devendra fadnavis on bmc ward delimitation, trouble for shiv sena
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X