കൊവിഡ് വാക്‌സിന്‍ അടിച്ചതാണോ? ഇല്ലെങ്കില്‍ ശമ്പളമില്ല, താനെ കോര്‍പ്പറേഷനില്‍ അമ്പരപ്പിച്ച തീരുമാനം
മുംബൈ: വാക്‌സിന്‍ അടിച്ചിട്ടില്ലെങ്കില്‍ ശമ്പളമില്ല. പ്രഖ്യാപനം കേട്ട് ഞെട്ടിയിരിക്കുകയാണ് ജീവനക്കാര്‍. താനെ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ജീവനക്കാരാണ് ഇത്തരമൊരു തീരുമാനം കേട്ട് ഞെട്ടിയത്. ഒരു ഡോസ് വാക്‌സിനെങ്കിലും എടുക്കാത്തവര്‍ക്ക് ശമ്പളം തരില്ലെന്നാണ് താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. കോര്‍പ്പറേഷന്‍ കമ്മീഷണര്‍ വിപിന്‍ ശര്‍മയും മേയര്‍ നരേഷ് മസ്‌കെയും അടക്കമുള്ള സീനിയര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ചടങ്ങിലാണ് ഇക്കാര്യം തീരുമാനിച്ചത്. വാക്‌സിനേഷന്‍ വേഗം വര്‍ധിപ്പിക്കാനാണ് മഹാരാഷ്ട്രയില്‍ തീരുമാനം. കോര്‍പ്പറേഷന്‍ പരിധികളില്‍ ഇതിന്റെ തുടക്കം തദ്ദേശസ്ഥാപനങ്ങള്‍ക്കാണ്.ആന്റണി വാക്കുപാലിക്കുന്നു,

അതേസമയം രണ്ടാം ഡോസ് സമയം കഴിഞ്ഞിട്ടും അടിക്കാത്തവരുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയുണ്ടാവും. ഇവര്‍ക്കും ശമ്പളം നല്‍കില്ല. എല്ലാ ഉദ്യോഗസ്ഥരും വാക്‌സിനേഷന്‍ വേഗത്തില്‍ എടുക്കണമെന്ന നിര്‍ദേശമാണ് താനെ കോര്‍പ്പറേഷന്‍ അധികൃതര്‍ നല്‍കുന്നത്. എല്ലാ ജീവനക്കാരോടും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓഫീസുകളില്‍ ഹാജരാക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. നൂറ് ശതമാനം വാക്‌സിനേഷന്‍ എന്ന ടാര്‍ഗറ്റാണ് താനെ നഗരത്തിനുള്ളത്. നവംബര്‍ മാസം അവസാനത്തോടെ തന്നെ സമ്പൂര്‍ണ വാക്‌സിനേഷന്‍ നഗരമായി താനെയെ മാറ്റാനാണ് കോര്‍പ്പറേഷന്‍ ഭരണ നേതൃത്വത്തിന്റെ ശ്രമം. മഹാരാഷ്ട്രയില്‍ പുതിയൊരു തരംഗം വരുന്നത് തടയുക കൂടിയാണ് ലക്ഷ്യം.
ചൊവ്വാഴ്ച്ചയാണ് വലിയ തോതിലുള്ള വാക്‌സിനേഷന്‍ ക്യാമ്പയിന് താനെ നഗരം തുടക്കമിട്ടത്. മേയര്‍ നരേഷ് മസ്‌കെ ജനങ്ങൡ നിന്നുള്ള സഹകരണം ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാവരും വാക്‌സിന്‍ എടുക്കണമെന്നാണ് അഭ്യര്‍ത്ഥന. രണ്ടാം ഡോസും എടുക്കാന്‍ ആളുകള്‍ ശ്രമിക്കണമെന്ന് മേയര്‍ പറയുന്നു. വാക്‌സിനേഷന്‍ സെന്ററുകള്‍ എല്ലാ മേഖലയിലും തുറന്നിരിക്കുകയാണ് കോര്‍പ്പറേഷന്‍. ജംബോ വാക്‌സിനേഷന്‍ സെന്ററുകള്‍ വരെയുണ്ട്. നിരവധി ക്യാമ്പുകളാണ് നഗരത്തിലാകെ ഉള്ളത്. പരമാവധി പേരിലേക്ക് വാക്‌സിന്‍ എത്തിക്കുകയാണ് എന്നതാണ് ലക്ഷ്യമിടുന്നത്. എല്ലാ വീട്ടിലും വാക്‌സിന്‍ പദ്ധതിയും നഗരത്തിലുണ്ട്.
പദ്ധതി വഴി ആരോഗ്യ മേഖലയിലെ ജീവനക്കാര്‍, ആശാ വര്‍ക്കര്‍മാര്‍, നഴ്‌സുമാര്‍ എന്നിവര്‍ ചേര്‍ന്ന് വീടുവീടാന്തരം കയറി ഇറങ്ങി വാക്‌സിന്‍ എടുക്കാത്തവരുടെ വിവരങ്ങള്‍ ശേഖരിക്കും. ഇവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതില്‍ മുന്‍ഗണനയുണ്ടാവും. 167 ടീമുകളെയാണ് ഇതിനായി ടിഎംസി രംഗത്തിറക്കിയത്. കോര്‍പ്പറേഷന്‍ നിയന്ത്രണത്തിലുള്ള ഛത്രപതി ശിവാജി മഹാരാജ് ജനറല്‍ ആശുപത്രിയില്‍ രോഗികളുമായി വരുന്ന എല്ലാവര്‍ക്കും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. സ്‌കൂളുകളിലും കോളേജുകളിലും വാക്‌സിനേഷന്‍ അവബോധം ഉണ്ടാക്കുന്നുണ്ട്. നഗരത്തില്‍ മാലിന്യം കൊണ്ടുപോകുന്നവര്‍ അടക്കം വാക്‌സിനേഷനെ കുറിച്ചുള്ള സന്ദേശം പരത്തുമെന്ന് മേയര്‍ പറഞ്ഞു. കൊവിഡ് കേസുകളും താനെയില്‍ കുറഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications