തുനിഷ കോടികളുടെ വീട് തന്നിട്ടില്ല, വാടക വീട്ടിലാണ് താമസം; വെളിപ്പെടുത്തി നടിയുടെ അമ്മ
മുംബൈ: തനിക്കായി കോടികളുടെ സ്വത്ത് ബാക്കി വെച്ചിട്ടല്ല മകള്‍ തുനിഷ ശര്‍മ ആത്മഹത്യ ചെയ്തതെന്ന് നടിയുടെ അമ്മ വനിത. അങ്ങനെയുള്ള വിവരങ്ങളെല്ലാം അവര്‍ തള്ളി. ഇപ്പോഴും തന്റെ മകളുടെ മരണത്തോട് പൊരുത്തപ്പെടാനായിട്ടില്ലെന്ന് വനിത പറയുന്നു. ജനുവരി നാലിന് മകളുടെ പിറന്നാളാണ്. അവള്‍ ഉണ്ടായിരുന്നെങ്കില്‍ 21 വയസ്സാകുമായിരുന്നു.
നേരത്തെ തന്നെ പിറന്നാള്‍ ആഘോഷം തുടങ്ങാനായിരുന്നു പ്ലാന്‍ ചെയ്തത്. അതിന്റെ ഭാഗമായി അവള്‍ക്കൊരു സര്‍പ്രൈസ് നല്‍കണമെന്ന് കരുതിയിരുന്നു. എന്നാല്‍ എല്ലാ പ്രയത്‌നവും ഇപ്പോള്‍ വെറുതെയായിരിക്കുകയാണ് വനിത പറഞ്ഞു. തന്റെ മകള്‍ക്കെതിരെ നടക്കുന്ന പ്രചാരണത്തില്‍ വലിയ നിരാശയുണ്ടെന്നും തുനിഷയുടെ അമ്മ പറഞ്ഞു.

തുനിഷ ഗര്‍ഭിണിയായിരുന്നുവെന്നും, എനിക്കായി വലിയ വീടും സ്വത്തുക്കളും നല്‍കിയിരുന്നുവെന്നുമുള്ള വാദങ്ങള്‍ തീര്‍ത്തും തെറ്റാണ്. ഇത്തരം അവകാശവാദങ്ങള്‍ തീര്‍ത്തും നിരാശപ്പെടുത്തുന്നു. തുനിഷയ്ക്ക് ഷോപ്പിങ് ഇഷ്ടമായിരുന്നില്ല. എന്നാല്‍ വില കൂടിയ ഉല്‍പ്പന്നങ്ങള്‍ അവള്‍ക്ക് ഇഷ്ടമായിരുന്നു.
അവളുടെ പതിനെട്ടാം പിറന്നാളിന്റെ സമയത്ത് താനൊരു രത്‌ന മോതിരം അവള്‍ക്ക് വാങ്ങി നല്‍കിയിരുന്നു. അവള്‍ വലിയൊരു കാര്‍ സ്വന്തമായി ഉണ്ടായിരുന്നു. അതവള്‍ തന്നെ വാങ്ങിയതാണ്. ഞങ്ങള്‍ക്ക് ചെറിയൊരു കാര്‍ ഉണ്ടായിട്ട് പോലും അവള്‍ അത് വാങ്ങുകയായിരുന്നുവെന്ന് അമ്മ പറയുന്നു.
Hair Growth: മുടി തഴച്ച് വളരും, ഡയറ്റില്‍ ഇതൊന്ന് ഉള്‍പ്പെടുത്തി നോക്കൂ; ഫലം അത്ഭുപ്പെടുത്തും!!
സ്വന്തമായി ഒരു ഓഡി കാര്‍ വാങ്ങണമെന്ന് അവള്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. തനിക്കായി മകള്‍ ഒരു വലിയ വീട് നല്‍കിയിരുന്നുവെന്ന വാദങ്ങള്‍ എല്ലാം തെറ്റാണ്. ഞാനും മകളും താമസിക്കുന്നത് വാടകയ്‌ക്കെടുത്ത വീട്ടിലാണെന്നും തുനിഷയുടെ അമ്മ ഫറഞ്ഞു. താനും മകളും ചേര്‍ന്ന് അടുത്ത വര്‍ഷം ഒരു പുതിയ വീട് വാങ്ങാന്‍ പ്ലാന്‍ ചെയ്തിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തി.
തുനിഷയുടെ കാര്‍ മുതല്‍ ലാപ്‌ടോപ്പ് വരെയുള്ള കാര്യങ്ങള്‍ ഇഎംഐയിലാണ് എടുത്തത്. അതിന് മാസത്തില്‍ അടവുകള്‍ അടയ്‌ക്കേണ്ടതായി ഉണ്ടായിരുന്നു. അവളുടെ കുട്ടിക്കാലം തൊട്ട് ഒരു നിഴല്‍ പോലെ താന്‍ എപ്പോഴും കൂടെയുണ്ടാവുമായിരുന്നുവെന്ന് വനിത പറഞ്ഞു.
തുനിഷയക്ക് പതിനെട്ട് വയസ്സ് പൂര്‍ത്തിയായ ശേഷമാണ് അവളെ സെറ്റിലേക്ക് ഒറ്റയ്ക്ക് പോകാന്‍ അനുവദിച്ചത്. അവള്‍ എപ്പോഴും സ്വതന്ത്രമായി ഇരിക്കുന്ന ഒരു സ്ത്രീയായിരിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. എനിക്ക് എന്തെങ്കിലും പറ്റിയാല്‍ അവള്‍ എങ്ങനെ ജീവിക്കുമെന്ന കാര്യത്തില്‍ എനിക്ക് ആശങ്കകളുണ്ടായിരുന്നു. അവള്‍ ആഗ്രഹിച്ചത് കൊണ്ടാണ് പിറന്നാളിന് രത്‌ന മോതിരം സമ്മാനമായി നല്‍കിയത്.
വീടും, കാറുമെല്ലാം തനിക്കായി തുനിഷ മാറ്റിവെച്ചിരുന്നുവെന്ന വാര്‍ത്തകള്‍ ഞാന്‍ കണ്ടു. ശരിക്കും തകര്‍ന്ന് പോയി ആ വാര്‍ത്ത കണ്ടപ്പോള്‍. അതെല്ലാം തെറ്റായ കാര്യങ്ങളാണ്. തുനിഷയുടെ പിറന്നാളിന് തീം കേക്കുണ്ടാക്കി, സുഹൃത്തുക്കളെ വിളിച്ച് ആഘോഷിക്കണമെന്നായിരുന്നു ആഗ്രഹിച്ചതെന്നും അമ്മ വനിത പറഞ്ഞു.












Click it and Unblock the Notifications