ടെലിവിഷന്‍ താരം തുനീഷ ശര്‍മ ആത്മഹത്യ ചെയ്തു; അന്ത്യം ടിവി ഷോയുടെ സെറ്റില്‍
മുംബൈ: ടെലിവിഷന്‍ മേഖലയെ പിടിച്ചുലച്ച് വീണ്ടുമൊരു ആത്മഹത്യ. പ്രമുഖ നടി തുനീഷ ശര്‍മ ആത്മഹത്യ ചെയ്തു. അലി ബാബഛ ദാസ്താന്‍ ഇ കാബൂള്‍ എന്ന ടിവി പരിപാടിയില്‍ അഭിനയിച്ച് വരികയായിരുന്നു ഇവര്‍. മുംബൈയില്‍ ഇവരുടെ ടിവി ഷോയുടെ സെറ്റില്‍ വെച്ചാണ് ഇവര്‍ ആത്മഹത്യ ചെയ്തത്.
വെറും ഇരുപത് വയസ്സ് മാത്രമായിരുന്നു നടിയുടെ പ്രായം. അടുത്ത വര്‍ഷം ജനുവരിയില്‍ അവര്‍ക്ക് 21 വയസ്സ് തികയേണ്ടതായിരുന്നു. മഹാരാഷ്ട്രയിലെ നായ്ഗാവിലായിരുന്നു നടിയുടെ മേക്കപ്പ് റൂം. ഇവിടെ വെച്ചാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്.

ഉടനടി ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേസമയം കൂടുതല്‍ അന്വേഷണത്തിനായി പോലീസ് ഇവരുടെ ഷോയുടെ സെറ്റിലെത്തിയിട്ടുണ്ട്. ഇവരുടെ സഹപ്രവര്‍ത്തകന്‍ ഷീസാന്‍ മുഹമ്മദ് ഖാന്റെ മേക്കപ്പ് റൂമിലായിരുന്നു നടിയെന്നാണ് സൂചന. ഷീസാന്‍ ഷോട്ടിന് ശേഷം മടങ്ങി വരുമ്പോള്‍ ഇയാളുടെ മുറി ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു.
തുടര്‍ന്ന് വാതില്‍ തുറക്കാന്‍ നടിയോട് ഷീസാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവര്‍ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്നു, നടന്‍ ബലം പ്രയോഗിച്ച് വാതില്‍ തുറക്കുകയായിരുന്നു. അപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഇവരെ വേഗത്തില്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Hair Growth: മുടി പനങ്കുല പോലെ വളരണോ; അധികമൊന്നും മെനക്കെടേണ്ട, സ്ഥിരമായി ഇതൊക്കെ ഒന്ന് കഴിക്കൂ!!
തുനീഷ ബാല താരമായിട്ടാണ് ഉയര്‍ന്ന് വന്നത്. കത്രീന കൈഫ്, വിദ്യാ ബാലന്‍ എന്നിവര്‍ക്കൊപ്പം തുനീഷ സ്‌ക്രീന്‍ പങ്കിട്ടിട്ടുണ്ട്. ഫിത്തൂര്‍ എന്ന ബോളിവുഡ് ചിത്രത്തിലൂടെയായിരുന്നു തുനീഷയുടെ അരങ്ങേറ്റം. കത്രീനാ കൈഫിന്റെ ചെറുപ്പക്കാലമായിരുന്നു നടി അവതരിപ്പിച്ചത്. ബാര്‍ ബാര്‍ ദേക്കോ എന്ന ചിത്രത്തിലും കത്രീനയുടെ ബാല്യം അവതരിപ്പിച്ചത് തുനീഷയായിരുന്നു.
കഹാനി ടുവില്‍ വിദ്യാ ബാലനൊപ്പം വേദി പങ്കിട്ടിരുന്നു തുനീഷ്യ. ടിവിയിലായിരുന്നു നടി കൂടുതല്‍ പ്രശസ്തയായിരുന്നത്. ഇന്റര്‍നെറ്റ് വാല ലവ്, ഇഷ്ഖ് സുബാനല്ല, ഗായബ്, ഷെര ഇ പഞ്ചാബ്, മഹാരാജ രഞ്ജിത്ത് സിംഗ് എന്നീ ടിവി പരമ്പരകളുടെ ഭാഗമായിരുന്നു തുനീഷ.












Click it and Unblock the Notifications