ദില്ലി പിന്നില്‍ നിന്ന് കുത്തി.... മന്ത്രിമാരെ റാഞ്ചിയതിന് പിന്നില്‍ ഫട്‌നാവിസ്? സൂചനകളുമായി ഉദ്ധവ്
മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ വീഴാനുള്ള കാരണങ്ങളിലൊന്നായി ബിജെപിയെ ചൂണ്ടിക്കാണിച്ച് മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ദില്ലിയില്‍ വെച്ചാണ് ആ പ്ലാന്‍ നടന്നതെന്നും, ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിന് അതില്‍ വലിയ പങ്കുണ്ടെന്നും ഉദ്ധവ് പറയുന്നു. ഭരണം നഷ്ടമായ ശേഷമുള്ള ഉദ്ധവിന്റെ ആദ്യ മറുപടിയാണിത്.
ദേവേന്ദ്ര ഫട്‌നാവിസ് അടക്കമുള്ളവര്‍ ദില്ലിയില്‍ ഗൂഢാലോചന നടത്തിയാണ് സര്‍ക്കാരിനെ വീഴ്ത്തിയതെന്ന് ഉദ്ധവ് പറയുന്നു. തനിക്ക് സുഖമില്ലാതിരുന്നപ്പോള്‍ പോലും അവര്‍ വിട്ടില്ല. ശിവസേനയെ തന്നെ തകര്‍ക്കുന്നതില്‍ സര്‍ക്കാരിനെ സഹായിച്ച വ്യക്തിയെ ബിജെപി ഇപ്പോള്‍ ഏറ്റെടുത്തിരിക്കുകയാണെന്നും ഉദ്ധവ് പറഞ്ഞു. വിശദമായ വിവരങ്ങളിലേക്ക്...
റിതു... ഇത് മന്ത്രമോ മായമോ; എഴുതാത്ത കഥയിലെ രാജകുമാരിയാണോ? ലേറ്റസ്റ്റ് ചിത്രങ്ങള്‍ വൈറല്‍

ഉദ്ധവ് നല്ല ആത്മവിശ്വാസത്തിലാണ്. ഇപ്പോള്‍ പോയിരിക്കുന്നവരെല്ലാം ഒരു വലിയ മരത്തിലെ കരിഞ്ഞുപോയ ഇലകളാണ്. തിരഞ്ഞെടുപ്പ് വരട്ടെ എന്ന് ഉദ്ധവ് പറയുന്നു. അതിലറിയാം തന്നെയാണോ പിന്നില്‍ നിന്ന് കുത്തി വിമതരെയാണോ ജനങ്ങള്‍ പിന്തുണയ്ക്കുന്നതെന്നും ഉദ്ധവ് പറഞ്ഞു. സര്‍ക്കാര്‍ വീണ് സ്ഥാന ഭ്രഷ്ടനായ ശേഷമുള്ള ഉദ്ധവിന്റെ ആദ്യ അഭിമുഖത്തിലായിരുന്നു അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയത്. എന്റെ ഭാഗത്ത് ചില പിഴുകള്‍ സംഭവിച്ചു. ചില പാര്‍ട്ടി നേതാക്കളെ ഞാന്‍ ഒരുപാട് വിശ്വസിച്ച് പോയെന്ന് ഉദ്ധവ് വ്യക്തമാക്കി.

ബിജെപിയുടെ ദേശീയ തലത്തിലുള്ളവര്‍ക്കും സംസ്ഥാന തലത്തിലുള്ളവര്‍ക്കും ഈ അട്ടിമറിയില്‍ വലിയ പങ്കുണ്ട്. തന്നെ അവര്‍ പിന്നില്‍ നിന്ന് കുത്തി. ഈ അട്ടിമറി അവര്‍ പ്ലാന്‍ ചെയ്തത് താന്‍ ആശുപത്രിയിലായിരുന്നപ്പോഴാണ്. ഒന്ന് അനങ്ങാന്‍ പോലും പറ്റാതിരുന്നപ്പോഴാണ് ഷിന്‍ഡെയും ബിജെപിയും ചേര്‍ന്ന് പാര്‍ട്ടി പിടിക്കാന്‍ തീരുമാനിച്ചത്. എന്റെ ശരീരം ഒന്ന് അനക്കാന്‍ പോലും ആ സമയം സാധിച്ചിരുന്നില്ല. പക്ഷേ ശിവസേനയെ ഇല്ലാതാക്കാന്‍ നോക്കുന്നവരുടെ നീക്കങ്ങള്‍ ആ സമയം ഏറ്റവും ഉച്ഛത്തിലായിരുന്നുവെന്നും ഉദ്ധവ് വ്യക്തമാക്കി.

കരിയിലകള്‍ പോകുന്നത് ഒരു മരത്തിന് വളരെ നല്ല കാര്യമാണ്. കാരണം പുതിയ ഇലകള്‍ തളിര്‍ത്ത് വരും. അവരാണ് യഥാര്‍ത്ഥ ശിവസേനയെന്ന് അവകാശപ്പെടുന്നു. ആദ്യം തിരഞ്ഞെടുപ്പ് നടക്കട്ടെ. അതിന് ശേഷം ജനങ്ങള്‍ തന്നെ തീരുമാനിക്കട്ടെ, ആരുടേതാണ് യഥാര്‍ത്ഥ ശിവസേനയെന്ന്. ജനങ്ങള്‍ ഒന്നുകില്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്യും. അല്ലെങ്കില്‍ അവര്‍ക്ക് വോട്ട് ചെയ്യും. അതില്‍ നിന്ന് എല്ലാവര്‍ക്കും അറിയാമല്ലോ ആരാണ് യഥാര്‍ത്ഥ ശിവസേനയെന്ന്. ചില ശിവസേന പ്രവര്‍ത്തകരെയും നേതാക്കളെയും ഒരുപാട് വിശ്വസിച്ച് പോയി. ഇത്രയും കാലം അവരെ വിശ്വസിച്ചതില്‍ തനിക്ക് വന്ന പിഴവാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ഉദ്ധവ് പറഞ്ഞു.

ബിജെപിക്ക് ഗൂഢമായ ലക്ഷ്യങ്ങളുണ്ട്. അവര്‍ ശിവസേനയെ തകര്‍ക്കാനാണ് നോക്കുന്നത്. അത് മാത്രമല്ല, മറ്റ് പാര്‍ട്ടികളിലെ വന്‍ നേതാക്കളെയും അവര്‍ ലക്ഷ്യമിടുന്നുണ്ട്. നേരത്തെ കോണ്‍ഗ്രസില്‍ നിന്ന് സര്‍ദാര്‍ പട്ടേലിനെ തട്ടിയെടുക്കാനാണ് അവര്‍ ശ്രമിച്ചത്. പട്ടേലിന്റെ പാരമ്പര്യം ബിജെപി സ്വന്തം രാഷ്ട്രീയത്തിനായി ഉപയോഗിച്ചു. ഇപ്പോഴവര്‍ ശ്രമിക്കുന്നത്, തന്റെ പിതാവ് ബാല്‍ താക്കറെയുടെ പാരമ്പര്യത്തെയാണ്. ഇവരെ ശരിക്കും വിശ്വസിക്കാന്‍ കൊള്ളില്ല. ശിവസേന പ്രവര്‍ത്തകര്‍ക്കിടയില്‍ വിഭാഗീയത പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് തന്നെ ഇവരാണെന്നും ഉദ്ധവ് കുറ്റപ്പെടുത്തി.

മഹാവികാസ് അഗാഡി എന്ന സഖ്യം രാഷ്ട്രീയത്തിലെ നല്ലൊരു പരീക്ഷണമായിരുന്നു. അതൊരു തെറ്റാണെന്ന് തോന്നിയിരുന്നെങ്കില്‍ ജനങ്ങള്‍ ഞങ്ങള്‍ക്കെതിരെ നീങ്ങുമായിരുന്നു. മഹാവികാസ് അഗാഡിയില്‍ പരസ്പര വിശ്വാസമുണ്ടായിരുന്നുവെന്നും ഉദ്ധവ് പറഞ്ഞു. ഏക്‌നാഥ് ഷിന്‍ഡെയെ താന്‍ മുഖ്യമന്ത്രിയാക്കിയാലും കാര്യമില്ലായിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹങ്ങള്‍ വഴിതെറ്റിയവയായിരുന്നു. ഷിന്‍ഡെയെ താന്‍ വിശ്വസിച്ചു എന്നതാണ് ഏറ്റവും വലിയ തെറ്റ്. തന്റെ പിതാവിന്റെ പേരില്‍ വോട്ട് വാങ്ങരുതെന്നാണ് അവരോട് പറഞ്ഞിരിക്കുന്നത്. ഒരു മരത്തില്‍ നിന്ന് കിട്ടാവുന്നതെല്ലാം ലഭിച്ചിട്ട് ഇപ്പോള്‍ ആ മരത്തെ തന്നെ കൈയ്യൊഴിയുന്ന ഇലകളാണ് വിമതരെന്ന് ഉദ്ധവ് പറഞ്ഞു.

ബിജെപി 2019ല്‍ ഞങ്ങളുടെ ഡിമാന്‍ഡുകള്‍ അംഗീകരിച്ചിരുന്നെങ്കില്‍ അവര്‍ക്ക് ഒരുപാട് ബഹുമാനം ലഭിക്കുമായിരുന്നു. ഇന്ന് ചെയ്തതിനേക്കാള്‍ എത്രയോ ഫലമുണ്ടാകുമായിരുന്നു. കോടികളാണ് അവര്‍ ചെലവിട്ടത്. അതെല്ലാം ലാഭിക്കാമായിരുന്നു. മഹാരാഷ്ട്രയെ പിന്നില്‍ നിന്ന് കുത്തുകയാണ് ദില്ലി ചെയ്തതെന്നും ഉദ്ധവ് കുറ്റപ്പെടുത്തി. അവര്‍ക്കൊപ്പം നിന്നവരെ ഇല്ലാതാക്കാനാണ് ശ്രമം. ഹിന്ദുക്കള്‍ക്കിടയിലെ ഐക്യം തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. കാരണം ഹിന്ദുത്വത്തിലെ മറ്റൊരു പങ്കാളിയായി അവര്‍ക്ക് ശിവസേനയെ ആവശ്യമില്ല. താക്കറെ കുടുംബത്തെ ശിവസേനയില്‍ നിന്ന് അടര്‍ത്തി മാറ്റാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഉദ്ധവ് തുറന്നടിച്ചു.












Click it and Unblock the Notifications