• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളച്ചാട്ടം തിരിച്ചൊഴുക്കുന്നത് കണ്ടിട്ടുണ്ടോ? റിവേഴ്‌സ് വാട്ടര്‍ഫാളില്‍ അമ്പരന്ന് സന്ദര്‍ശകര്‍!!

Google Oneindia Malayalam News

മുംബൈ: വെള്ളച്ചാട്ടം റിവേഴ്‌സ് വരുന്നത് ചിന്തിച്ചിട്ടുണ്ടോ? കേട്ടിട്ട് വിശ്വാസമാകുന്നില്ലേ, എങ്കില്‍ അങ്ങനെയൊന്നുണ്ട്. അധികമാരും കേള്‍ക്കാനിടയില്ലാത്ത കാര്യമാണിത്. ഈ വെള്ളച്ചാട്ടമുള്ളതും അധികമാരും കേള്‍ക്കാന്‍ ഇടയില്ലാത്ത സ്ഥലത്താണ്. പക്ഷേ ഇപ്പോള്‍ സഞ്ചാരികള്‍ ഇവിടെ എത്തി തുടങ്ങിയിട്ടുണ്ട്. ഈ റിവേഴ്‌സ് വെള്ളച്ചാട്ടമെന്നത് ഒരു ഒപ്ടിക്കല്‍ ഇല്യൂഷന്‍ കൂടിയാണ്.

സജീവമായി ഇരിക്കുന്ന ഒപ്ടിക്കല്‍ ഇല്യൂഷന്‍ കേള്‍ക്കുന്നത് തന്നെ ആദ്യമായിട്ടായിരിക്കും. മഹാരാഷ്ട്രയിലെ വെള്ളച്ചാട്ടമാണിത്. സോഷ്യല്‍ മീഡിയയിലാകെ ഈ തിരിച്ചൊഴുകുന്ന വെള്ളച്ചാട്ടം വൈറലായി മാറിയിരിക്കുകയാണ്. വിശദമായി ഒന്ന് പരിശോധിക്കാം.

1

മഹാരാഷ്ട്രയിലെ അംബോലി താഴ്‌വരയിലാണ് ഈ വെള്ളച്ചാട്ടം. സഹ്യാദ്രി മലനിരകളും നിരവധി വെള്ളച്ചാട്ടങ്ങളും അംബോലിയിലുണ്ട്. അത്രയ്ക്കും പ്രകൃതിയാല്‍ ചുറ്റപ്പെട്ട സ്ഥലമാണിത്. സിന്ധുദുര്‍ഗ് ജില്ലയിലെ ഈ ടൂറിസ്റ്റ് കേന്ദ്രത്തില്‍ അദ്ഭുതങ്ങള്‍ ധാരാളമാണ്. പക്ഷേ ഈ ടൂറിസ്റ്റ് കേന്ദ്രത്തില്‍ മണ്‍സൂണ്‍ വരുന്നതോടെയാണ് ഒന്ന് സജീവമാകുക. കാഴ്ച്ചകളുടെ സമ്മേളനമായിരിക്കും ഇക്കാലയളവില്‍. എത്രത്തോളം മഴ ലഭിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് എല്ലാ കാര്യങ്ങളുടെയും കിടപ്പ്.

2

മഴ എത്രത്തോളം ശക്തമാകുന്നുവോ അത്രത്തോളം വെള്ളച്ചാട്ടങ്ങള്‍ പലയിടത്തായി ഈ മലനിലരകളില്‍ പ്രത്യക്ഷപ്പെടും. കേട്ടിട്ട് ആശങ്കയൊന്നും വേണ്ട. മഴ ഇന്നേവരെ ഇവിടെ ചതിച്ചിട്ടില്ല. ഇവിടെ ലഭിക്കുന്ന മഴ കേട്ടാല്‍ തന്നെ ഞെട്ടും. പ്രതിവര്‍ഷം 750 സെന്റി മീറ്ററോളം മഴയാണ് ശരാശരി അംബോലിയില്‍ ലഭിക്കാറുള്ളത്. പറഞ്ഞ് വരുന്നത് ഇവിടെയുള്ള പ്രശസ്തായ ഹില്‍ സ്റ്റേഷന്‍ കവല്‍ഷെട്ടിനെ കുറിച്ചാണ്. കവല്‍ഷെട്ട് പോയിന്റ് എന്നറിയപ്പെടുന്ന പ്രമുഖ കേന്ദ്രവും ഇവിടെയുണ്ട്.

3

തേച്ചിട്ട് പോയ കാമുകന് എട്ടിന്റെ പണി കൊടുത്ത് മുന്‍ കാമുകി; നാട്ടിലാകെ പാട്ടായി; വൈറല്‍!!തേച്ചിട്ട് പോയ കാമുകന് എട്ടിന്റെ പണി കൊടുത്ത് മുന്‍ കാമുകി; നാട്ടിലാകെ പാട്ടായി; വൈറല്‍!!

ടൂറിസ്റ്റുകള്‍ക്കായിട്ടുള്ള വ്യൂ പോയിന്റാണിത്. കുറച്ച് ദൂരം നടന്നാല്‍ ഇവിടെ മനസ്സിനെ തന്നെ മദിക്കുന്ന അതിസുന്ദരമായ കാഴ്ച്ചകള്‍ ഏറെ കാണാം. കോടമഞ്ഞും, കാറ്റും വെള്ളച്ചാട്ടങ്ങളുമൊക്കെ നിറഞ്ഞതാണ് ഈ ഭാഗം. സോഷ്യല്‍ മീഡിയില്‍ എറിക് സോള്‍ഹെയിം എന്നയാള്‍ പങ്കുവെച്ച വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഒരിക്കല്‍ കൂടി ഈ സ്ഥലം പ്രശസ്തമായിരിക്കുകയാണ്. വെള്ളച്ചാട്ടങ്ങളില്‍ ഏതാനും എണ്ണം താഴേക്ക് പോകുന്നതിന് പകരം മുകളിലേക്ക് പറക്കുന്ന കാഴ്ച്ചയാണിത്. വെള്ളച്ചാട്ടം തിരിച്ചവന്ന് സന്ദര്‍ശകരുടെ ദേഹത്തെ പതിക്കുന്നുണ്ട്.

4

ഇങ്ങനുണ്ടോ ഒരു ലവ്, നയന്‍സിനെ ചുംബിച്ച് വിക്കി, ക്യൂട്ട് ലുക്കില്‍ ബാഴ്‌സലോണയിലേക്ക്; ചിത്രങ്ങള്‍ വൈറല്‍

ശക്തമായ രീതിയില്‍ അല്ല ഇത് പതിക്കുന്നത്. പൈപ്പില്‍ നിന്ന് വെള്ളം തെറിക്കുന്നത് പോലെയാണിത്. കവല്‍ഷെട്ടിലേത് 400 അടിയോളം ഉയരമുള്ള വെള്ളച്ചാട്ടമാണ്. സമീപത്ത് തന്നെ ചെറുതും വലുതുമായ മറ്റ് വെള്ളച്ചാട്ടങ്ങള്‍ ധാരാളമുണ്ട്. ഇതിന് നേരെ അഭിമുഖമായും ശക്തമായ മഴയുള്ളപ്പോള്‍ വെള്ളച്ചാട്ടങ്ങള്‍ ഉണ്ടാവാറുണ്ട്. കോടമഞ്ഞ് മാറുമ്പോള്‍ കവല്‍ഷെട്ടില്‍ കാറ്റും സ്ഥിരമായി വീശാറുണ്ട്. വെള്ളച്ചാട്ടത്തിന്റെ വേലിക്കെട്ടിനപ്പുറത്തേക്ക് ആ സമയം വസ്ത്രങ്ങളോ കുടയോ എറിഞ്ഞാല്‍ അത് തിരികെയെത്തും. കാറ്റിന്റെ ശക്തി അത്രത്തോളമുണ്ട്.

5

ഇനി വെള്ളച്ചാട്ടം തിരികെ വരാനുള്ള കാരണം പറയാം. ശക്തമായ കാറ്റിനോട് ഏറ്റുമുട്ടി വെള്ളച്ചാട്ടം തോറ്റിരിക്കുകയാണ്. കാറ്റിന്റെ ശക്തി താങ്ങാനാവാതെ താഴേക്ക് അതിവേഗത്തില്‍ വീണിരുന്ന വെള്ളച്ചാട്ടം തിരിച്ചടിക്കുകയായിരുന്നു. അതായത് പോയതിലും വേഗത്തില്‍ ഈ കാറ്റ് വെള്ളത്തിന്റെ കൈപിടിച്ച് മുകളിലേക്ക് പോരുകയായിരുന്നു. ഇതോടെ കാണുന്നവര്‍ വെള്ളച്ചാട്ടം റിവേഴ്‌സായി വരുന്നതാണ് കാണുക. ഈ അദ്ഭുത കാഴ്ച്ച കാണാനായി നിരവധി പേര്‍ ഓടിവരുന്നത് കാണാം. എന്തായാലും ഇതിനെ ലോകാദ്ഭുതമെന്ന് വിളിക്കാം.

പണം തിരിച്ചുകിട്ടാന്‍ തോക്കുചൂണ്ടി ബാങ്കിലെത്തി യുവാവ്: സോഷ്യല്‍ മീഡിയയില്‍ ഹീറോ, സംഭവിച്ചത് ഇങ്ങനെപണം തിരിച്ചുകിട്ടാന്‍ തോക്കുചൂണ്ടി ബാങ്കിലെത്തി യുവാവ്: സോഷ്യല്‍ മീഡിയയില്‍ ഹീറോ, സംഭവിച്ചത് ഇങ്ങനെ

English summary
upside down waterfall in maharashtra goes viral, people says its the eight wonde
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X