കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താഴ്ന്ന ജാതിക്കാരിയെ വിവാഹം ചെയ്ത ടെക്കിക്ക് ഊരുവിലക്ക്

Google Oneindia Malayalam News

മുംബൈ: താഴ്ന്ന ജാതിക്കാരിയെ പ്രണയിച്ച് വിവാഹം ചെയ്ത സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ക്ക് ഊരുവിലക്ക്. ഡൊമ്പിവിലിയിലെ സഞ്ജയ് കാദം എന്ന യുവാവിനാണ് ഈ അനുഭവം. നവി മുംബൈയിലെ ശ്വേത ഗഡ്കരി എന്ന യുവതിയെ വീട്ടുകാരുടെ സമ്മതത്തോടെ 2011 ലാണ് സഞ്ജയ് വിവാഹം ചെയ്തത്. വീട്ടുകാര്‍ക്കൊപ്പം നവി മുംബൈയിലാണ് ഇവര്‍ താമസം.

കോളേജില്‍ വെച്ച് പരിചയപ്പെട്ട ഇരുവരും പ്രണയത്തിലാകുകയും പിന്നീട് വിവാഹം ചെയ്യുകയുമായിരുന്നു. രണ്ട് വീട്ടുകാരും സഹകരിച്ചാണ് വിവാഹം നടത്തിയതും. എന്നാല്‍ അടുത്തിടെ സ്വദേശമായ രത്‌നഗിരി ജില്ലയിലെ വാഖിവേര്‍ ഗ്രാമത്തിലെത്തിയപ്പോഴാണ് സഞ്ജയ് കാദമിന്റെ കുടുംബത്തെ ഊര് വിലക്കിയ വിവരം അറിഞ്ഞത്.

wedding

വിഗ്നേശ്വര്‍ സേവാ ഗണേഷ് മണ്ഡല്‍ എന്ന സമിതിയാണ് ഇവരുടെ കുടുംബത്തെ ഊരുവിലക്കിയത്. ഒരു ലക്ഷം രൂപ തന്നാല്‍ കുടുംബത്തെ സമുദായത്തില്‍ തിരിച്ചെടുക്കാമെന്നാണ് നേതാക്കള്‍ ഇപ്പോള്‍ പറയുന്നത്. സഞ്ജയ് കാദമിന്റെ വീട്ടുകാര്‍ ആദ്യം ഇതിന് സമ്മതിച്ചു. എന്നാല്‍ സമുദായ നേതാക്കള്‍ ഈ ഉറപ്പ് എഴുതിത്തരാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഇതിന് വിസമ്മതിച്ചിരിക്കുകയാണ്.

സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെയും പോലീസിനെയും സമീപിച്ചിരിക്കുകയാണ് ഇപ്പോള്‍ ഈ വീട്ടുകാര്‍. എന്നാല്‍ സമുദായ നേതാക്കള്‍ പറയുന്നത് തങ്ങള്‍ ആരെയും വിലക്കിയിട്ടില്ല എന്നും ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ് എന്നുമാണ്. തങ്ങള്‍ക്കെതിരായ ആ ആരോപണങ്ങള്‍ കേട്ടപ്പോള്‍ ഞെട്ടിപ്പോയി എന്നും മണ്ഡല്‍ പ്രസിഡണ്ട് ദിലീപ് കാദം പറഞ്ഞു.

English summary
Villagers ban techie and his family for marrying lower caste girl in Mumbai.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X