Get Updates
Get notified of breaking news, exclusive insights, and must-see stories!

കങ്കണയുടെ സുരക്ഷയുടെ പണം ആര് നല്‍കും? വ്യക്തതയില്ല, നിയമം ഇങ്ങനെ, വൈ കാറ്റഗറിയില്‍ കണ്‍ഫ്യൂഷന്‍!!

മുംബൈ: ബോളിവുഡ് താരം കങ്കണ റനൗത്തിന് വൈ കാറ്റഗറി സുരക്ഷ ഒരുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് എന്നാല്‍ ആരാണ് ഈ സുരക്ഷയ്ക്കുള്ള പണം നല്‍കുക ഈ സംശയമാണ് ഇപ്പോള്‍ എല്ലാവരിലും ഉള്ളത്. സിആര്‍പിഎഫ് സുരക്ഷ ലഭിക്കുന്ന എല്ലാവരും ആ പണം സര്‍ക്കാരിലേക്ക് നല്‍കാറുണ്ട്. എന്നാല്‍ സര്‍ക്കാരിന് കങ്കണ സുരക്ഷയ്ക്കായി പണം നല്‍കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. കങ്കണ അതിന് പണം മുടക്കുന്നില്ലെങ്കില്‍ പൊതുപണം ഉപയോഗിച്ചാവും അവര്‍ സുരക്ഷ നേടിയിട്ടുണ്ടാവുക. അത് വലിയ ചര്‍ച്ചയാവാനുള്ള സാധ്യത കൂടുതലാണ്.

1

സിആര്‍പിഎഫ് 60 വിശിഷ്ട വ്യക്തികള്‍ക്കും ഉന്നത വ്യക്തികള്‍ക്കുമായി സുരക്ഷ ഒരുക്കുന്നുണ്ട്. ആഭ്യന്തര മന്ത്രി അമിത് ഷാ, ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, അവരുടെ മക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കും സുരക്ഷയൊരുക്കുന്നുണ്ട്. ബോളിവുഡില്‍ നിന്ന് സിആര്‍പിഎഫ് കമാന്റോകളുടെ സുരക്ഷ ലഭിക്കുന്ന ആദ്യത്തെ താരമാണ് കങ്കണ. റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി, ഭാര്യ നിത എന്നിവര്‍ക്ക് സിആര്‍പിഎഫ് സുരക്ഷയുണ്ട്. മുകേഷിന് സെഡ് പ്ലസ് സുരക്ഷയും നിതയ്ക്ക് വൈപ്ലസ് സുരക്ഷയുമാണ് ഉള്ളത്.

വൈപ്ലസ് കാറ്റഗറിയില്‍ 11 ആയുധധാരികളായ. കമാന്റോകള്‍ കങ്കണയ്ക്ക് സുരക്ഷയൊരുക്കും. ഇവര്‍ മാറി മാറിയാണ് സുരക്ഷയ്‌ക്കെത്തുക. കങ്കണയുടെ വീട്ടിലെത്തുന്ന എല്ലാ വ്യക്തികളെയും പരിശോധിക്കുന്ന പുറത്തേക്ക് പോകുന്നവരെയും അകത്തേക്ക് വരുന്നവരെയും നിയന്ത്രിക്കുക എന്നിവയും ഇവരുടെ ചുമതലയാണ്. സുരക്ഷാ ടീമിനൊപ്പം അകമ്പടി വാഹനവും കങ്കണയ്ക്ക് ലഭിക്കും. ഇന്റലിജന്‍സ് ഏജന്‍സികള്‍ ഭീഷണിയുണ്ടെന്ന് പറയുന്നവര്‍ക്കാണ് സാധാരണ ഈ സുരക്ഷ നല്‍കാറുള്ളത്. സെഡ് പ്ലസ് കാറ്റഗറിയിലുള്ളവര്‍ക്ക് വിമാനത്തിലുള്ള അകമ്പടിയും പൈലറ്റും ഉണ്ടാവും. ബോളിവുഡ് താരങ്ങള്‍ക്ക് സാധാരണ മഹാരാഷ്ട്ര പോലീസോ അതല്ലെങ്കില്‍ സ്വകാര്യ സുരക്ഷാ ഏജന്‍സികളുടെയോ സേവനമാണ് ലഭിക്കുക.

്അതേസമയം ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരം കങ്കണയ്ക്ക് മയക്കുമരുന്ന് മാഫിയകളില്‍ നിന്നും മറ്റും ഭീഷണിയുണ്ടെന്നാണ് വിലയിരുത്തല്‍. വന്‍ വെളിപ്പെടുത്തല്‍ ഇവര്‍ നേരത്തെ നടത്തിയിരുന്നു. കങ്കണയുടെ സുരക്ഷ പ്രധാനമാണെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂര്‍ പറഞ്ഞു. ഇതിനിടെ കോണ്‍ഗ്രസിന്റെ ദേശീയ ഘടകം പാകധീന പരാമര്‍ശത്തിനെതിരെ രംഗത്തെത്തി. ബിജെപിയുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കുകയാണ് കങ്കണയെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. കങ്കണയുടെ മുംബൈ പാകധീന കശ്മീര്‍ തെറ്റാണെന്നും അംഗീകരിക്കാനാവില്ലെന്നും പറഞ്ഞു. അവര്‍ക്ക് ആവശ്യമെങ്കില്‍ സുരക്ഷ ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. എതിര്‍ക്കുന്നവരെയും കൂടെ നിര്‍ത്തുന്നതാണ് ഞങ്ങളുടെ രീതിയെന്നും സുര്‍ജേവാല പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+