കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഷ്ടപരിഹാരം തരാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ഭാര്യ

Google Oneindia Malayalam News

മുംബൈ: നഷ്ടപരിഹാരം തരാമെന്ന് രേഖാമൂലം ഉറപ്പുതന്നാല്‍ മാത്രമേ ഭര്‍ത്താവിന്റെ മൃതദേഹം ഏറ്റെടുക്കൂ എന്ന് മുംബൈയില്‍ തീപ്പിടുത്തത്തില്‍ മരിച്ച നിതിന്‍ യവലേക്കറുടെ ഭാര്യ. അന്ധേരിയിലെ 22 നിലകളുള്ള ലോട്ടസ് ബിസിനസ് പാര്‍ക്ക് കെട്ടിടത്തിനുണ്ടായ തീപിടിത്തം അണക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അഗ്‌നിശമന സേനാംഗമായ നിതിന്‍ യവലേക്കര്‍ പുക ശ്വസിച്ച് മരിച്ചത്.

നഷ്ടപരിഹാരത്തുക തരാമെന്ന് സര്‍ക്കാര്‍ രേഖാമൂലം ഉറപ്പുനല്‍കണം. എന്റെ കുട്ടികളുടെ ജീവിതെ എനിക്ക് നോക്കണം. എന്റെ ഭര്‍ത്താവിനെ തീയിലേക്ക് ഇട്ടുകൊടുക്കുകയായിരുന്നു. - നിതിന്റെ ഭാര്യ ശിവാംഗി യവലേക്കര്‍ പറഞ്ഞു. വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങള്‍ പോലും ഉണ്ടായിരുന്നില്ല. നിതിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

mumbai-fire

രാവിലെ 11 മണിക്കാണ് ലോട്ടസ് ബിസിനസ് പാര്‍ക്ക് കെട്ടിടത്തില്‍ തീപിടിത്തമുണ്ടായത്. അഗ്‌നിശമന സേന സ്ഥലത്തെത്തി താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചിരുന്നു. എന്നാല്‍ ഈ ശ്രമങ്ങള്‍ക്കിടെയാണ് നിതിന്‍ യവലേക്കര്‍ മരിച്ചത്. ആറ് അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നേവിയുടെയും കോസ്റ്റ് ഗാര്‍ഡിന്റെ ചേതക് വിഭാഗത്തില്‍പ്പെട്ട ഹെലികോപ്ടറുകളുടെയും സഹായത്തോടെയാണ് ടെറസില്‍ കുടുങ്ങിയ അഗ്‌നിശമന സേനാംഗങ്ങളെ രക്ഷപ്പെടുത്തിയത്.

കോണിപ്പടികള്‍ കത്തിയമര്‍ന്നതിനെത്തുടര്‍ന്നാണ് അഗ്‌നിശമന സേനാംഗങ്ങള്‍ ടെറസില്‍ കുടുങ്ങിയത്. 33 അഗ്‌നിശമന സേനാംഗങ്ങളാണ് ഓപ്പറേഷനില്‍ ഉണ്ടായിരുന്നത്. കെട്ടിടത്തില്‍ പുക പുറത്തുവരാനുള്ള സംവിധാനങ്ങളോ എമര്‍ജന്‍സി വാതിലുകളോ പോലും ഉണ്ടായിരുന്നില്ല എന്ന് അഗ്‌നിശമന സേന റീജണല്‍ കമാന്‍ഡിംഗ് ഡയറക്ടര്‍ എസ് എച്ച് നെസാരികര്‍ പറഞ്ഞു.

English summary
Won't take his body till government assures compensation, says fireman's wife
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X