കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറിയന്‍ യുട്യൂബര്‍ക്ക് നേരെ പീഡന ശ്രമം; ഇന്ത്യന്‍ യുവാക്കളില്‍ നിന്ന് യുവതി രക്ഷപ്പെട്ടത് ഇങ്ങനെ

Google Oneindia Malayalam News

മുംബൈ: കൊറിയയില്‍ നിന്നുള്ള യുട്യൂബര്‍ക്കെതിരെ പീഡനശ്രമം. മുംബൈയിലെ തെരുവില്‍ വെച്ച് പരസ്യമായി പീഡിപ്പിക്കാനാണ് ശ്രമിച്ചത്. ചൊവ്വാഴ്ച്ചയായിരുന്നു സംഭവം. യുവതി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. താന്‍ വളരെ കഷ്ടിച്ചാണ് ഈ യുവാക്കളില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് യുവതി പറഞ്ഞു.

ലൈവ് സ്ട്രീമിംഗിനിടെയായിരുന്നു യുവതിക്കെതിരെ പീഡന ശ്രമമുണ്ടായത്. തന്നെ പ്രതികള്‍ ഹോട്ടല്‍ വരെ പിന്തുടര്‍ന്നുവെന്ന് യുവതി പറയുന്നു. എന്റെ മൊബൈല്‍ നമ്പര്‍ അവര്‍ വരെ അവര്‍ ചോദിച്ചു. ഒരു വ്യാജ നമ്പര്‍ അവര്‍ക്ക് നല്‍കിയാണ് അവിടെ നിന്നും താന്‍ രക്ഷപ്പെട്ടതെന്നും യുവതി പറഞ്ഞു.

1

ചൊവ്വാഴ്ച്ച രാത്രി 11.50നാണ് സംഭവം നടന്നതെന്ന് യുവതി പറഞ്ഞു. മുംബൈയിലെ ഖാര്‍ മേഖലയിലുള്ള ഇവരുടെ ഹോട്ടലിലേക്ക് പോകുന്നതിനിടെയാണ് പ്രശ്‌നങ്ങളുണ്ടായത്. തന്നോട് ഐ ലവ് യൂ എന്ന് വിളിച്ച് പറഞ്ഞ് കൊണ്ട് വന്ന യുവാവ് കൈയ്യില്‍ പിടിച്ച് വലിക്കുകയായിരുന്നു. ആദ്യം അവരെ അവഗണിക്കാനാണ് നോക്കിയത്.

ഇങ്ങനെയുണ്ടോ ഒരു ഭാഗ്യം; ട്രക്കില്‍ ഇന്ധനം അടിക്കാന്‍ എത്തിയ യുവതി ലോട്ടറിയെടുത്തു; അടിച്ചത് 8 കോടിഇങ്ങനെയുണ്ടോ ഒരു ഭാഗ്യം; ട്രക്കില്‍ ഇന്ധനം അടിക്കാന്‍ എത്തിയ യുവതി ലോട്ടറിയെടുത്തു; അടിച്ചത് 8 കോടി

അതിലൊരാള്‍ തന്റെ അടുത്തേക്ക് വന്നതും എന്റെ കൈപിടിച്ച് വലിക്കുകയായിരുന്നു. അവന്റെ ബൈക്കിനടുത്തേക്കാണ് കൊണ്ടുപോയത്. അതില്‍ കയറാനായിരുന്നു ആവശ്യപ്പെട്ടത്. എന്നാല്‍ ബൈക്കില്‍ കയറാനില്ലെന്ന് ഞാന്‍ പറഞ്ഞതോടെ, എന്റെ കഴുത്തിന് ചുറ്റും പിടിച്ച് ഉമ്മ വെക്കാനായിരുന്നു ശ്രമമെന്നും യുവതി വ്യക്തമാക്കി.

പേഴ്‌സില്‍ മാസങ്ങളോളം കിടന്ന് ബംബര്‍ ലോട്ടറി, വൃത്തിയാക്കുന്നതിനിടെ കണ്ടെത്തി, യുവതി ലക്ഷാധിപതിപേഴ്‌സില്‍ മാസങ്ങളോളം കിടന്ന് ബംബര്‍ ലോട്ടറി, വൃത്തിയാക്കുന്നതിനിടെ കണ്ടെത്തി, യുവതി ലക്ഷാധിപതി

ഞാനാകെ ഞെട്ടിപ്പോയി. പ്രശ്‌നം വഷളാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അവിടെ നിന്ന് പോകാനായിരുന്നു ശ്രമം. എന്റെ കൈയ്യില്‍ പിടിച്ച് അവന്‍ ബൈക്കിനടുത്തേ് വലിച്ച് കൊണ്ടിരിക്കുകയായിരുന്നു. താന്‍ അവിടെ നിന്ന് രക്ഷപ്പെടാനാണ് ശ്രമിച്ചത്. എന്നാല്‍ ആ രണ്ട് യുവാക്കളും എന്നെ പിന്തുടര്‍ന്നു.

എന്റെ മൊബൈല്‍ നമ്പറുകള്‍ അവര്‍ ചോദിച്ച് കൊണ്ടിരുന്നു. അതേസമയം എന്റെ ലൈവ് സ്ട്രീമിംഗ് കണ്ടുകൊണ്ടിരുന്ന ഒരാള്‍ ആ സമയം വന്നത് കൊണ്ടാണ് രക്ഷപ്പെട്ടതെന്നും യുവതി പഞ്ഞു. ദില്ലി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ടിരിക്കുകയാണ്.

ചര്‍മത്തിന്റെ പ്രശ്‌നങ്ങള്‍ ഇനി മറന്നേക്കൂ; ഇക്കാര്യങ്ങള്‍ ശീലമാക്കിയാല്‍ നക്ഷത്രം പോലെ തിളങ്ങും

അതേസമയം ഇന്ത്യയെ കുറിച്ചുള്ള കാഴ്ച്ചപ്പാട് മാറാന്‍ ഇത് കാരണമായിട്ടുണ്ടോ എന്ന കാര്യത്തിലും യുവതി മറുപടി പറഞ്ഞു. ഇന്ത്യയിലും മുംബൈയിലും ഇത് ആദ്യമായിട്ടാണ് ഞാന്‍ എത്തുന്നത്. ഇന്ത്യയെ കുറിച്ച് തന്റെ അഭിപ്രായം മാറിയിട്ടില്ല. പലരും എന്നോട് പറഞ്ഞു, ഇന്ത്യയില്‍ ഇതെല്ലാം നടക്കുമെന്ന്. വനിതാ യാത്രികര്‍ക്ക് സുരക്ഷയില്ലാത്ത സ്ഥലമാണ് ഇന്ത്യയെന്ന് സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ അതിനോട് എനിക്ക് യോജിപ്പില്ല.

ലോകത്ത് എവിടെ വേണമെങ്കിലും ഇത്തരം കാര്യങ്ങള്‍ പ്രതീക്ഷിക്കാമെന്നും കൊറിയന്‍ യുവതി പറഞ്ഞു. ഈ യാത്രയില്‍ ഒരുപാട് പേര്‍ എന്നെ സഹായിച്ചിട്ടുണ്ട്. ഇത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും യുവതി പറഞ്ഞു.

English summary
youth try to harrass korean women, she gave them fake number and escape
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X