ദില്ലിയെ ഞെട്ടിച്ച് കത്തിക്കുത്ത്, പത്താം ക്ലാസ് വിദ്യാർത്ഥികളെ മറ്റൊരു സംഘം കുട്ടികൾ ഓടിച്ചിട്ട് കുത്തി
ദില്ലി: രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് കിഴക്കന്‍ ദില്ലിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കത്തിക്കുത്ത്. കിഴക്കന്‍ ദില്ലിയിലെ സ്‌കൂളിന് മുന്നില്‍ വെച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെ മറ്റൊരു സ്‌കൂളില്‍ നിന്നുളള ആണ്‍കുട്ടികളാണ് ഓടിച്ചിട്ട് കുത്തിയത്. നാല് വിദ്യാര്‍ത്ഥികളാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. മയൂര്‍ വിഹാര്‍ മേഖലയിലെ സര്‍വോദയ ബാല്‍ വിദ്യാലയം സ്‌കൂളിന് മുന്നില്‍ വെച്ചായിരുന്നു സംഭവം. പത്താം ക്ലാസ് പരീക്ഷ എഴുതിക്കഴിഞ്ഞ് സ്‌കൂളിന് പുറത്ത് എത്തിയപ്പോഴാണ് ഇവരെ മറ്റൊരു സംഘം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആക്രമിച്ചത്.
നാല് വിദ്യാര്‍ത്ഥികള്‍ക്കും ഗുരുതരമായി പരിക്കേറ്റിരിക്കുന്നതായി പോലീസ് പറയുന്നു. പരീക്ഷ കഴിഞ്ഞതിന് ശേഷം വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ വിട്ട് പോവുകയായിരുന്നുവെന്ന് സഹപാഠികള്‍ പറയുന്നു. അപ്പോഴാണ് കത്തികളുമായി ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ എത്തി ഇവരെ ഓടിച്ചിട്ട് കുത്തിയത്. ആക്രമിച്ചവരില്‍ നിന്നും രക്ഷപ്പെടാന്‍ വിദ്യാര്‍ത്ഥികള്‍ തൊട്ടടുത്തുളള പാര്‍ക്കിലേക്ക് ഓടിക്കയറിയെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. എന്നാല്‍ കത്തികളുമായി അക്രമി സംഘം ഇവരെ പിടികൂടുകയും കുത്തുകയുമായിരുന്നു. പരീക്ഷ കഴിഞ്ഞ് മിക്ക കുട്ടികളും സ്‌കൂളിന് പുറത്തേക്ക് എത്തിയിരുന്നതിനാല്‍ എല്ലാവരും തന്നെ ഈ ആക്രമണത്തിന് സാക്ഷികളായിരുന്നു.

ഗൗതം, റെഹാന്‍, ഫൈസാന്‍, ആയുഷ് എന്നിവരാണ് കത്തിക്കുത്തേറ്റ പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍. ഇവര്‍ നാല് പേരും ത്രിലോക്പൂരി ബോയ്‌സ് സീനിയര്‍ സെക്കന്‍ഡറി സര്‍ക്കാര്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. പത്താം ക്ലാസ് പരീക്ഷ എഴുതുന്നതിന് വേണ്ടിയാണ് ഇവര്‍ നാല് പേരും മയൂര്‍ വിഹാറിലെ സര്‍വോദയ ബാല്‍ വിദ്യാലയ പരീക്ഷാ സെന്ററില്‍ എത്തിയത്. ആക്രമിക്കപ്പെട്ട കുട്ടികള്‍ പതിനഞ്ചിനും പതിനാറിനും ഇടയില്‍ പ്രായമുളളവരാണ്.
ദിലീപിന്റെ നായികയാവുന്നുണ്ടോ? ദിലീപിനൊപ്പം ബിഗ് ബോസ് താരം സൂര്യ ജെ മേനോൻ, ചിത്രങ്ങൾ
ആക്രമിക്കപ്പെട്ട കുട്ടികളെ സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന മറ്റ് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് ഉടനെ തന്നെ സമീപത്തുളള ലാല്‍ ബഹദൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനകം തന്നെ കുട്ടികള്‍ക്ക് നല്ലൊരു അളവില്‍ രക്തം നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പാര്‍ക്കില്‍ പലയിടത്തായി രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. മൂന്ന് കുട്ടികളെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രിയില്‍ നിന്ന് വിട്ടയച്ചു. ഒരാള്‍ ദില്ലി എയിംസില്‍ ചികിത്സയില്‍ തുടരുകയാണ്. ഇവരെ ആക്രമിച്ചത് ആര്‍എസ് ബാല്‍ വിദ്യാലയത്തില്‍ നിന്നുളള വിദ്യാര്‍ത്ഥികളാണ് എന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുകയാണ്.












Click it and Unblock the Notifications