കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന്റെ ടീമിലേക്ക് എത്താന്‍ 3 പേര്‍, നിലനില്‍പ്പില്ല, ബിജെപിയിലേക്കുമില്ല, അവസാന തന്ത്രം!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസില്‍ ടീം രാഹുല്‍ പിടിമുറുക്കിയ സാഹചര്യത്തില്‍ തിരിച്ചുവരവിന് മൂന്ന് നേതാക്കള്‍. ഇവര്‍ക്ക് ബിജെപിയിലേക്ക് പോകാനുമാവില്ല. അതുകൊണ്ടാണ് മറ്റൊരു രീതിയില്‍ തിരിച്ചുവരവിന് ഒരുങ്ങുന്നത്. രാഹുലിന്റെ വാക്കുകളുടെ ചൂടറിഞ്ഞ നേതാക്കള്‍ കൂടിയാണ് ഇവര്‍. രണ്ടാമതൊരു അവസരം കൂടി ഇവര്‍ക്ക് കിട്ടുമോ എന്ന് ഉറപ്പില്ല. വലിയ ജനപ്രീതി ഇവര്‍ക്കില്ലെന്നാണ് രാഹുലിന്റെ ടീം കരുതുന്നത്. രാഹുല്‍ അധ്യക്ഷ സ്ഥാനത്തെത്താന്‍ ഇനി നാല് മാസങ്ങള്‍ക്ക് കൂടി ഉള്ളപ്പോള്‍ ഇവരുടെ തിരിച്ചുവരവ് ഉണ്ടാവുമോ എന്നാണ് ഇനി അറിയാനുള്ളത്.

മൂന്ന് നേതാക്കള്‍

മൂന്ന് നേതാക്കള്‍

മിലിന്ദ് ദേവ്‌റ, ജിതിന്‍ പ്രസാദ, കാര്‍ത്തി ചിദംബരം എന്നിവരാണ് രാഹുലുമായി ഇടഞ്ഞ നേതാക്കള്‍. ഇവര്‍ ഇടയ്ക്കിടെ നേതൃത്വത്തെ വിമര്‍ശിക്കുന്നത് പാര്‍ട്ടിക്കുള്ളില്‍ തന്നെ ഇവരെ ഒറ്റപ്പെടുത്തിയിരിക്കുകയാണ്. തന്റെ ടീമിന്റെ മൂന്ന് വിഭാഗങ്ങളുടെ ചുമതല ഇവര്‍ക്ക് നല്‍കാന്‍ വരെ രാഹുല്‍ തീരുമാനിച്ചതായിരുന്നു. എന്നാല്‍ പ്രസാദയും ദേവ്‌റയും കത്തില്‍ ഒപ്പുവെച്ചത് വലിയ പ്രശ്‌നമായി പാര്‍ട്ടിക്കുള്ളില്‍ മാറിയിരിക്കുകയാണ്. കാര്‍ത്തിയെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ രാഹുലിന് താല്‍പര്യമില്ലായിരുന്നു.

രാഹുലിനെ വിശ്വസിക്കുന്നില്ല

രാഹുലിനെ വിശ്വസിക്കുന്നില്ല

രാഹുല്‍ ടീം വികാസനത്തിന് മുന്‍ഗണന നല്‍കി കൊണ്ടിരിക്കുന്ന സമയമാണ്. ഇവര്‍ പ്രശ്‌നം പരിഹരിക്കാന്‍ കെസി വേണുഗോപാലിന്റെ സഹായം തേടുമെന്നാണ് സൂചന. കോണ്‍ഗ്രസിലെ നിലവിലെ ട്രബിള്‍ഷൂട്ടര്‍ കെസിയാണ്. രാഹുലിന്റെ അതൃപ്തിക്ക് കാരണം ജിതിന്‍ പ്രസാദയും ദിയോറയും തന്റെ ടീമിനൊപ്പം നില്‍ക്കാതിരുന്നതാണ്. ഒരിക്കല്‍ പോലും കത്തില്‍ ഒപ്പിടുന്ന കാര്യം ഇവര്‍ രാഹുലിനെ അറിയിച്ചിരുന്നില്ല. ഇവര്‍ രാഹുലിനെ വിശ്വസിക്കുന്നില്ല എന്നതിന്റെ തെളിവാണിത്.

പ്രശ്‌നം പരിഹരിക്കുന്നു

പ്രശ്‌നം പരിഹരിക്കുന്നു

പ്രശ്‌നം പരിഹരിക്കുകയാണെങ്കില്‍ ജിതിന്‍ പ്രസാദയും ദേവ്‌റയും ദേശീയ തലത്തിലെത്തും. കാരണം ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും ഇവരുടെ നേതൃത്വത്തിന്റെ ആവശ്യമില്ല. കാര്‍ത്തി ചിദംബരത്തെ സംസ്ഥാന തലത്തിലെ പ്രവര്‍ത്തനത്തിനാണ് രാഹുല്‍ നിയോഗിക്കുക. തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു നേതാവിനെ ഇപ്പോള്‍ രാഹുലിന് ദേശീയ തലത്തില്‍ ആവശ്യമില്ല. കാര്‍ത്തി് തമിഴ്‌നാട് കോണ്‍ഗ്രസ് നേതൃത്വവുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാണ് രാഹുല്‍ ആവശ്യപ്പെട്ടത്. സംസ്ഥാന തലത്തില്‍ സ്വാധീനമുണ്ടെങ്കിലേ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ പോലും സാധിക്കൂ.

രാഹുലിന്റെ പ്രിയങ്കരന്‍

രാഹുലിന്റെ പ്രിയങ്കരന്‍

ജിതിന്‍ പ്രസാദയ്ക്ക് യൂത്ത് ടീമിന്റെ ചുമതല നല്‍കാനാണ് രാഹുലിന്റെ ശ്രമം. പുതിയ നേതാക്കളെ കണ്ടെത്തി വളര്‍ത്തിയെടുക്കാന്‍ പ്രസാദയ്ക്ക് സാധിക്കും. യുപിയില്‍ കോണ്‍ഗ്രസ് 50 സീറ്റ് നേടിയാല്‍ സമാജ് വാദി പാര്‍ട്ടിയെ പിന്തുണയ്ക്കുമെന്ന് ഉറപ്പാണ്. അങ്ങനെ വന്നാല്‍ പ്രസാദയെ ഉപമുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിക്കാന്‍ രാഹുലിന് നേരത്തെ താല്‍പര്യമുണ്ടായിരുന്നു. ഇക്കാര്യം രാഹുലുമായി അടുപ്പമുള്ളവര്‍ ശരിവെക്കുന്നുണ്ട്. അതാണ് പ്രസാദ രാഹുലുമായി വീണ്ടും അടുക്കാന്‍ കാരണം.

Recommended Video

cmsvideo
Congess won't win anything with Rahul Gandhi as President, says another congress leader
ബിജെപിയിലേക്ക് പോകാനാവില്ല

ബിജെപിയിലേക്ക് പോകാനാവില്ല

ഈ മൂന്ന് നേതാക്കള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് രാഹുലിന്റെ കണ്ണും കാതുമായി പ്രവര്‍ത്തിച്ചവരാണ്. അതുകൊണ്ട് ബിജെപിയിലേക്ക് പോകാന്‍ സാധിക്കില്ല. യുപിയില്‍ സമാജ് വാദി പാര്‍ട്ടിയോ ബിഎസ്പിയോ ബിജെപിയോ പ്രസാദയെ പാര്‍ട്ടിയിലെത്തിക്കാനും താല്‍പര്യപ്പെടുന്നില്ല. പ്രസാദയ്ക്ക് ബ്രാഹ്മണ വോട്ടുകളില്‍ നോട്ടമുണ്ട്. ബ്രാഹ്മണ്‍ സമാജ് പരിധാന്‍ എന്ന സംഘടന അദ്ദേഹം രൂപീകരിച്ചിട്ടുണ്ട്. 12 ശതമാനം വരുന്ന ബ്രാഹ്മണ വോട്ടുകള്‍ കോണ്‍ഗ്രസില്‍ ശക്തനാവാന്‍ പ്രസാദയെ സഹായിക്കും. എന്നാല്‍ സംസ്ഥാന തലത്തില്‍ ആരാധനാ മിശ്ര, അജയ് കുമാര്‍ ലല്ലു എന്നിവര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പ്രസാദയ്ക്ക് സാധിക്കുന്നില്ല.

രാഹുലിന് പ്രശ്‌നം

രാഹുലിന് പ്രശ്‌നം

രാഹുലുമായി അഭിപ്രായ വ്യത്യാസമുണ്ടാവുന്നവരോട് അദ്ദേഹത്തിന് പ്രശ്‌നമില്ല. എത്ര വേണമെങ്കിലും പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറാണ്. എന്നാല്‍ ഇത് പരസ്യമായി പറയുന്നതിനോട് രാഹുലിന് താല്‍പര്യമില്ല. അതാണ് കത്തയച്ചവരോട് ക്ഷമിക്കാന്‍ രാഹുല്‍ തയ്യാറാവാതിരുന്നത്. തന്റെ ടീമില്‍ കനിഷ്‌ക സിംഗ്, കെബി ബൈജു, കെ രാജു എന്നിവരോടൊന്നും ഇക്കാര്യം കത്തയച്ചവര്‍ സൂചിപ്പിച്ചിരുന്നില്ല. കെസി വേണുഗോപാല്‍ പോലും അവസാന നിമിഷമാണ് അറിഞ്ഞത്. എന്നാല്‍ കെസി എല്ലാ സംസ്ഥാന ഘടകങ്ങളുടെയും ചില പ്രമുഖ നേതാക്കളുടെയും പിന്തുണ രാഹുലിന് നേടിക്കൊടുത്തു.

ടീം മാറുന്നു

ടീം മാറുന്നു

സീനിയേഴ്‌സ് രാജീവ് ഗാന്ധിയുടെ കാലത്തെ കാര്യങ്ങള്‍ ഓര്‍ക്കണമെന്നാണ് രാഹുലിന്റെ വാദം. അന്ന് ആര്‍എല്‍ ഭാട്ടിയ, നജ്ബ ഹെബത്തുള്ള, നവല്‍ കിഷോര്‍ ശര്‍മ, കെസി പന്ത്, ജെ വെങ്കല റാവു എന്നീ പ്രമുഖ യുവനേതാക്കള്‍ക്ക് വേണ്ടി വഴിമാറിയിരുന്നു. അതാണ് പാര്‍ട്ടിയെ ശക്തിപ്പെടുത്തിയത്. സന്തോഷ് മോഹന്‍ ദേവ്, പി ചിദംബരം, നട്‌വര്‍ സിംഗ് എന്നിവര്‍ അടക്കമുള്ളവര്‍ പാര്‍ട്ടിയില്‍ ശക്തരായത് അങ്ങനെയാണ്. ഗുലാം നബി ആസാദ്, സീതാറാം കേസരി, വാസുദേവ് പണിക്കര്‍ എന്നിവരും ഇതില്‍ ഉള്‍പ്പെടും. ഇതുപോലെ യൂത്ത് കോണ്‍ഗ്രസില്‍ നിന്നും ദേശീയ സ്റ്റുഡന്റ്‌സ് യൂണിയനില്‍ നിന്നും പുതിയ നേതാക്കളെ കണ്ടെത്താനാണ് രാഹുലിന്റെ ശ്രമം.

English summary
3 leaders looking for a comeback to rahul gandhi's young team
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X