ബിന്നിക്ക് ബിജെപിയുടെ ഭാഷ: ആം ആദ്മി പാര്‍ട്ടി
ദില്ലി: പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിനെയും സര്‍ക്കാരിനെയും വിമര്‍ശിച്ച എം എല്‍ എ വിനോദ് കുമാര്‍ ബിന്നിയോട് ആം ആദ്മി പാര്‍ട്ടി വിശദീകരണം ചോദിക്കും. ആം ആദ്മി പാര്‍ട്ടി വക്താവ് യോഗേന്ദ്ര യാദവാണ് ഇക്കാര്യം അറിയിച്ചത്. വിനോദ് കുമാര്‍ ബിന്നി ഇപ്പോള്‍ സംസാരിക്കുന്നത് ബി ജെ പിയുടെ ഭാഷയിലാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സര്‍ക്കാരിന്റെ ഭാഗമായി നിന്ന് സര്‍ക്കാരിനെതിരെ സംസാരിക്കുകയാണ് വിനോദ് കുമാര്‍ ബിന്നി. മറ്റാരുടെയോ കത്ത് വായിക്കുന്നത് പോലെയാണ് ബിന്നിയുടെ ഇപ്പോഴത്തെ പെരുമാറ്റം. ബി ജെ പി എഴുതിയ സ്‌ക്രിപ്റ്റാണ് ഇത്. സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതിനുള്ള കമ്മിറ്റിയില്‍ ബിന്നിയും ഉണ്ടായിരുന്നു. എന്നിട്ടും പാര്‍ട്ടിക്കുള്ളില്‍ അദ്ദേഹം ഒരു പരാതിയും ഉന്നയിച്ചിട്ടില്ല.

കെജ്രിവാള്‍ ഏകാധിപതിയെപ്പോലെയാണ് പാര്‍ട്ടിക്കുള്ളില്‍ പെരുമാറുന്നത് എന്ന സ്വന്തം എം എല്‍ എയുടെ ആക്ഷേപമാണ് ആം ആദ്മി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നത്. ഇക്കാര്യങ്ങള്‍ പുറത്തുപറയുന്നത് കൊണ്ട് തന്നെ സ്ഥാനമോഹി എന്ന് മുദ്രകുത്തുകയാണ് എന്നും ബിന്നി ആരോപിക്കുന്നു. എന്നാല്‍ പരാതികള്‍ ബിന്നി പാര്‍ട്ടിക്കുള്ളിലാണ് പറയേണ്ടത് എന്നും ഇപ്പോഴത്തെ നടപടി നിരാശാജനകമാണെന്നും യാദവ് പറഞ്ഞു.
ബിന്നിക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് കൊടുക്കും. ഇതിനുശേഷം എന്താണ് ചെയ്യേണ്ടതെന്ന് പാര്‍ട്ടി രാഷ്ട്രീയകാര്യ കമ്മിറ്റി കൂടി തീരുമാനിക്കും. അച്ചടക്കം പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. ഇത് പാര്‍ട്ടിയുടെ നയമാണ്. അച്ചടക്കമില്ലാത്ത പെരുമാറ്റങ്ങള്‍ക്ക് ആം ആദ്മി പാര്‍ട്ടിയില്‍ ഇടമില്ല.












Click it and Unblock the Notifications