കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞങ്ങളാരും വിമതരല്ല, പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നരാണ്, കത്തയച്ചവരുടെ മറുപടി!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് നേതൃമാറ്റത്തിനായി കത്തയച്ചതിന് പിന്നാലെ പാര്‍ട്ടിയില്‍ വിശദീകരണവുമായി നേതാക്കള്‍. കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപി വിവേക് തന്‍ക കത്തിനെ ന്യായീകരിച്ചു. സോണിയാ ഗാന്ധിക്ക് അയച്ച കത്തില്‍ ഒപ്പിട്ടവര്‍ വിമതരല്ലെന്നും, പാര്‍ട്ടിയുടെ മാറ്റത്തിന് സഹായിക്കുന്നവരാണെന്ന് തന്‍ക പറഞ്ഞു. സോണിയക്കുള്ള കത്ത് ഒരിക്കലും നേതൃത്വത്തെ വെല്ലുവിളിക്കുന്നതല്ല. അത് പാര്‍ട്ടിയെ ശക്തിപ്പെടുത്താനായി ആവശ്യപ്പെടുന്നതാണ്. കോടതിയിലായാലും പൊതുകാര്യങ്ങളിലായാലും സത്യം പറയുക എന്നതാണ് തത്വം. ചരിത്രം എപ്പോഴും ധീരന്‍മാരെയാണ് അടയാളപ്പെടുത്തുക. അല്ലാതെ ഭീരുക്കളെയല്ലെന്നും തന്‍ക പറഞ്ഞു.

1

ഇതിന് പിന്നാലെ കപില്‍ സിബലും തന്റെ നിലപാട് വ്യക്തമാക്കി ട്വീറ്റ് ചെയ്തു. ഇതൊരു പദവിയുടെ കാര്യമല്ല, മറിച്ച് രാജ്യത്തിന് തന്നെ ആവശ്യകമായ ഒരു കാര്യമാണെന്നും കപില്‍ സിബല്‍. പാര്‍ട്ടിക്കുള്ളില്‍ വലിയ പ്രശ്‌നങ്ങള്‍ കഴിഞ്ഞ ദിവസം തന്നെ കപില്‍ സിബല്‍ ഉണ്ടാക്കിയിരുന്നു. രാഹുല്‍ ഗാന്ധിയുമായി അദ്ദേഹം അകന്നെന്നാണ് സൂചന. കഴിഞ്ഞ ദിവസം രാഹുലിന്റെ പരാമര്‍ശത്തിനെതിരെ പരസ്യമായി ട്വീറ്റ് ചെയ്തിരുന്നു സിബല്‍. രാജസ്ഥാനിലും മണിപ്പൂരിലും കോണ്‍ഗ്രസിനെ സഹായിച്ചതാണോ ഞങ്ങള്‍ ബിജെപിയുമായി സഹകരിക്കുന്നതെന്നായിരുന്നു സിബല്‍ ചോദിച്ചു. ഇതിന് പിന്നാലെ അദ്ദേഹം പറഞ്ഞത് പിന്‍വലിച്ചിരുന്നു.

Recommended Video

cmsvideo
Rahul Gandhi never made bjp collusion satement against leaders | Oneindia Malayalam

അതേസമയം വിമത നേതാക്കളെ എതിര്‍ത്ത് കോണ്‍ഗ്രസ് സഖ്യകക്ഷിയായ ശിവസേനയും രംഗത്തെത്തി. മഹാരാഷ്ട്ര സഖ്യത്തില്‍ കലാപം പ്രഖ്യാപിച്ച 11 എംഎല്‍എമാരുടെ കാര്യം ചൂണ്ടിക്കാണിച്ചായിരുന്നു വിമര്‍ശനം. രാഹുല്‍ ഗാന്ധിയുടെയും സോണിയയുടെയും നേതൃത്വത്തെ ചോദ്യം ചെയ്ത് കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധങ്ങള്‍ക്ക് സമാനമാണ് ഇതെന്നായിരുന്നു ശിവസേന തുറന്നടിച്ചത്. കോണ്‍ഗ്രസില്‍ അനിശ്ചിതത്വും പ്രശ്‌നങ്ങളുമുണ്ട്. എന്നാലും സജീവ പ്രതിപക്ഷ പാര്‍ട്ടിയുടെ റോള്‍ കോണ്‍ഗ്രസ് വഹിക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു.

ഉദ്ധവ് സര്‍ക്കാരിനെതിരെ നിരാഹാര സമരം നടത്തുമെന്ന് കോണ്‍ഗ്രസ് എംഎല്‍എ കൈലാഷ് ഗോരാന്ത്യാല്‍ ആയിരുന്നു ഭീഷണിപ്പെടുത്തത്. പത്ത് എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നും പറഞ്ഞിരുന്നു. കോണ്‍ഗ്രസ് നിയോജക മണ്ഡലങ്ങളോട് ചിറ്റമ്മ നയമാണ് ഫണ്ടുകളുടെ കാര്യത്തില്‍ ഉദ്ധവ് സര്‍ക്കാരിനുള്ളതെന്ന് ഗോരാന്ത്യാല്‍പറഞ്ഞു. ശിവസേനയുടെ അര്‍ജുന്‍ ഖോട്കറിനെ പരാജയപ്പെടുത്തിയ എംഎല്‍എയായ നേതാവാണ് കൈലാഷ് ഗോറാന്ത്യാല്‍. മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ആവശ്യപ്പെട്ട രാഹുലിന്റെയും സോണിയയുടെയും വാക്കുകളെ തെറ്റിക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്ന് ശിവസേന ആരോപിച്ചു.

English summary
congress leaders who sent letter to sonia gandhi says they are not dissenters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X