കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാരിന് പിബിയുടെ പിന്തുണ, സ്വര്‍ണക്കടത്ത് വിവാദത്തില്‍ ഒപ്പം, ക്ലീന്‍ ചിറ്റില്ലെന്ന് യെച്ചൂരി!!

Google Oneindia Malayalam News

ദില്ലി: വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിരോധത്തില്‍ നില്‍ക്കുന്നതിനിടെ പിന്തുണയുമായി സിപിഎം പൊളിറ്റ് ബ്യൂറോ. സര്‍ക്കാരിനൊപ്പമാണ് പിബി അറിയിച്ചു. കേസിന്റെ പേരില്‍ കേരളത്തിലെ സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അസ്ഥിരപ്പെടുത്താന്‍ ശ്രമം നടക്കുകയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഇതിനുള്ള കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ശ്രമത്തെ ജനങ്ങള്‍ പരാജയപ്പെടുത്തുമെന്നും യെച്ചൂരി വ്യക്തമാക്കി.

1

കോവിഡ് ഭീഷണി രാജ്യത്താകെ തുടരുകയാണ്. എന്നാല്‍ ഇതിനിടയിലും ഈ കേസ് ഉപയോഗിച്ച് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. അന്വേഷണത്തില്‍ എല്ലാം തെളിയട്ടെ. കുറ്റക്കാരെയെല്ലാം നിയമത്തിന് മുമ്പില്‍ കൊണ്ടുവരണം. പാര്‍ട്ടി ആര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കാന്‍ ഉദ്ദേശിക്കുന്നില്ല. എന്‍ഐഎയ്ക്ക് ആരെ കുറിച്ചും അന്വേഷിക്കാമെന്നും യെച്ചൂരി പറഞ്ഞു. ഓഹരി കുംഭകോണം പോലെയല്ല സ്വര്‍ണക്കടത്തെന്നും, അന്ന് അന്വേഷണത്തെ എതിര്‍ത്ത് കൊണ്ടാണ് പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെടതെന്നും യെച്ചൂരി പറഞ്ഞു.

അതേസമയം നേരത്തെ ഇതേ കേസില്‍ സംസ്ഥാനത്ത് മുന്നണിയില്‍ വലിയ വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. സിപിഐ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഗത്ത് നിന്ന് വലിയ വീഴ്ച്ച സംഭവിച്ചതായി കുറ്റപ്പെടുത്തിയിരുന്നു. പ്രതിപക്ഷ നേതാക്കള്‍ തുടര്‍ച്ചയായി പിണറായിയെ കടന്നാക്രമിക്കുന്നതിനിടെയാണ് പിബിയുടെ പിന്തുണയെത്തിയത്. നേരത്തെ പിണറായിക്കെതിരെ നടപടി ആവശ്യപ്പെട്ട് യെച്ചൂരിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കത്തയച്ചിരുന്നു. എന്നാല്‍ ഇതിനെയൊക്കെ തള്ളിയിരിക്കുകയാണ് യെച്ചൂരി.

ഇതിനിടെ ശിവശങ്കറിനെ തള്ളി വീണ്ടും മുഖ്യമന്ത്രി രംഗത്തെത്തി. കേസില്‍ ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നത് കൊണ്ട് സംസ്ഥാന സര്‍ക്കാരിന് ആശങ്കപ്പെടാനൊന്നുമില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. എന്‍ഐയെുടെ അന്വേഷണം കൃത്യമായി നടക്കുകയാണ്. എത്ര സമയം അന്വേഷണം നടത്തണം, ചോദ്യം ചെയ്യണം എന്നതെല്ലാം അന്വേഷണ സംഘമാണ് തീരുമാനിക്കേണ്ടത്. അതില്‍ സര്‍ക്കാരിനൊരു കാര്യവുമില്ലെന്നും, ഇക്കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

English summary
cpm polit bureau supports cm pinarayi vijayan on gold smuggling case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X