Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയില്‍ 8 ലക്ഷം വ്യാജ വോട്ടര്‍മാര്‍

ദില്ലി: നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ദില്ലിയില്‍ 8 ലക്ഷം വ്യാജ വോട്ടര്‍മാരുണ്ടെന്ന് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍. തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ദില്ലി വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ തിരഞ്ഞെടുപ്പിന് മുമ്പായി പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 3,96,914 വോട്ടര്‍മാര്‍ക്ക് ദില്ലിയില്‍ 11,50,509 വോട്ടര്‍ ഐ ഡി കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ടെന്നാണ് ആപ്പിന്റെ ആരോപണം.

പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍, മുതിര്‍ന്ന നേതാക്കളായ മനീഷ് സിസോദിയ, അശുതോഷ് എന്നിവര്‍ ചേര്‍ന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി എസ് സമ്പത്തിനെ ഇക്കാര്യം അറിയിച്ചത്. തെറ്റായ വിവരങ്ങളും ഡൂപ്ലിക്കേറ്റ് പേരുകളും വോട്ടര്‍ പട്ടികയിലുണ്ട്. വി എസ് സമ്പത്തുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വിളിച്ച പത്രസമ്മേളനത്തിലും കെജ്രിവാള്‍ ഈ ആരോപണങ്ങള്‍ ആവര്‍ത്തിച്ചു.

delhi-map

ദില്ലിയിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആം ആദ്മി പാര്‍ട്ടിയുടെ പരാതി പരിഗണിക്കും എന്നാണ് അറിയുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി വരെയും കമ്മീഷന് വോട്ടര്‍ പട്ടികയില്‍ മാറ്റങ്ങള്‍ വരുത്താം. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതും വോട്ടര്‍പട്ടികയും തമ്മില്‍ ബന്ധമില്ല. വ്യാജ പേരുകള്‍ നീക്കം ചെയ്യാനും കമ്മീഷന് മറ്റ് നിയമങ്ങള്‍ നോക്കേണ്ടതില്ല.

പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിച്ച വാരാണസി മണ്ഡലത്തില്‍ മൂന്ന് ലക്ഷം വ്യാജ വോട്ടര്‍മാരുണ്ടായിരുന്നതായി ആം ആദ്മി പാര്‍ട്ടി നേരത്തെ ആരോപിച്ചിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിനെ മോദി മൂന്ന് ലക്ഷത്തില്‍പ്പരം വോട്ടുകള്‍ക്കാണ് തോല്‍പിച്ചത്. ദില്ലി നിയമസഭയിലേക്ക് ബി ജെ പിയും ആം ആദ്മി പാര്‍ട്ടിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+