150 രൂപയ്ക്ക് വേണ്ടി യുവാവ് സുഹൃത്തിനെ കൊന്നു

ജൂലൈ 27 നാണ് സംഭവം നടക്കുന്നതെങ്കിലും കഴിഞ്ഞ ദിവസമാണ് ഫൂല്‍ പ്രസാദപ്രസാദ് അറസ്റ്റിലാകുന്നത്. ശാന്താറാമും ഫൂല്‍ പ്രസാദും വാടക പങ്കിട്ടാണ് നല്‍കിയിരുന്നത്. ഇതില്‍ ശാന്താറാം 150 രൂപയാണ് നല്‍കേണ്ടിയിരുന്നത്, എന്നാല്‍ ഈ തുക നല്‍കാന്‍ ഇയാള്‍ തയ്യാറായിരുന്നില്ല.
തനിയ്ക്ക് ശന്ബളവും മറ്റും കിട്ടുന്നില്ലെന്നും പണം കിട്ടിയ ശേഷം നല്‍കാമെന്നുമായിരുന്നു ഇയാള്‍ പറഞ്ഞത്. ഇതാണ് ഫൂല്‍പ്രസാദിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. വാടകയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് പ്ളാസ്റ്റിക്ക് കയറുകൊണ്ട് ശാന്താറാമിനെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം വാതില്‍ പുറത്ത് നിന്ന് പൂട്ടി പ്രതി രക്ഷപ്പെട്ടു.
വീട്ടുടമ സ്ഥലത്തെത്തുമ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. തുറന്ന് പൊലീസില്‍ വിവരമറിയ്ക്കുകയായിരുന്നു. ശാന്താറാമിന്റെ കൊലപാതകത്തിന് ശേഷം നേപ്പാളിലേയ്ക്ക് കടക്കാനായിരുന്നു ഫൂല്‍ പ്രസാദിന്റെ നീക്കം.












Click it and Unblock the Notifications