കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബേദിക്ക് വോട്ട് ചെയ്താല്‍ ബോംബ് വെക്കുമെന്ന് ആപ്പ് ഭീഷണി

Google Oneindia Malayalam News

ദില്ലി: ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദിക്ക് വോട്ട് ചെയ്താല്‍ ചേരികളില്‍ ബോംബ് വെക്കുമെന്ന് ആം ആദ്മി പാര്‍ട്ടിയുടെ ഭീഷണി. താന്‍ മത്സരിക്കുന്ന കൃഷ്ണ നഗര്‍ മണ്ഡലത്തിലെ വോട്ടര്‍മാരെയാണ് ആം ആദ്മി പാര്‍ട്ടി വോളന്റിയര്‍മാര്‍ ഭീഷണിപ്പെടുത്തിയത് എന്നാണ് കിരണ്‍ ബേദി ആരോപിക്കുന്നത്. പ്രദേശവാസികളെ വോട്ട് ചെയ്യുന്നതില്‍ നിന്നും തടഞ്ഞതായും ബേദി പറഞ്ഞു.

കിരണ്‍ ബേദിക്ക് അനുകൂലമായി വോട്ട് ചെയ്താല്‍ നിങ്ങളുടെ കുടിലുകള്‍ക്ക് തീവെക്കുമെന്ന് ആളുകളെ ഭീഷണിപ്പെടുത്തിയതായും ബേദി പറഞ്ഞു. കിരണ്‍ ബേദിയുടെ ആരോപണം പ്രദേശവാസികളും ശരിവെച്ചു. ബേദിയെ ജയിപ്പിച്ചാല്‍ നിങ്ങളുടെ വീടുകള്‍ ബോംബ് വെച്ച് കത്തിക്കും എന്ന് ആം ആദ്മി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായി വോട്ട് ചെയ്യാനെത്തിയ ഒരാള്‍ പറഞ്ഞു.

aap-logo

ആം ആദ്മി പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ വേണ്ടി അവര്‍ 300 രൂപ വീതം വിതരണം ചെയ്തതായും വോട്ടര്‍മാര്‍ പറഞ്ഞു. ബി ജെ പിയുടെ കുത്തക മണ്ഡലമാണ് ദില്ലിയിലെ കൃഷ്ണ നഗര്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ ഡോ. ഹര്‍ഷവര്‍ദ്ധനന്‍ ഇവിടെ നിന്നും ജയിച്ചു. ആം ആദ്മി പാര്‍ട്ടിയിലെ എസ് കെ നഗ്ഗയാണ് ഇവിടെ ബേദിക്ക് പ്രധാന വെല്ലുവിളി.

kiranbedi

രാവിലെ വോട്ടിംഗ് തുടങ്ങുന്നതിന് നിമഷങ്ങള്‍ മാത്രം മുന്‍പ് ബി ജെ പി സ്ഥാനാര്‍ഥി രാജേഷ് ഗെഹ്ലോട്ടിനെതിരെ ആക്രമണം ഉണ്ടായി. 12.30 വരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ദില്ലിയില്‍ 19 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. 10 നാണ് വോട്ടെണ്ണല്‍.

English summary
Delhi polls: AAP workers threaten to bomb Krishna Nagar jhuggis if they vote Bedi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X