കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന് മൂന്ന് പോയിന്റില്‍ കപില്‍ സിബലിന്റെ മറുപടി.... 30 കൊല്ലം ബിജെപിയെ പിന്തുണച്ചിട്ടില്ല!!

Google Oneindia Malayalam News

ദില്ലി: സോണിയാ ഗാന്ധിക്ക് കത്തയച്ച നേതാക്കള്‍ ബിജെപിയുമായി രഹസ്യ ബന്ധമുണ്ടാക്കിയെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസില്‍ പരക്കെ വിമര്‍ശനം. രാഹുലിന് ചുട്ടമറുപടിയുമായി കപില്‍ സിബല്‍ രംഗത്തെത്തി. രാഹുല്‍ പറയുന്നു, ഞങ്ങള്‍ ബിജെപിയുമായി രഹസ്യ ധാരണ ഉണ്ടാക്കിയെന്ന്, കോണ്‍ഗ്രസിനെ രാജസ്ഥാന്‍ ഹൈക്കോടതിയില്‍ വിജയിപ്പിച്ചത്, മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിനെ വീഴ്ത്തുന്നതിനായി പാര്‍ട്ടിക്കൊപ്പം നിന്നത്, കഴിഞ്ഞ 30 വര്‍ഷമായി ബിജെപി അനുകൂല പരാമര്‍ശങ്ങളൊന്നും നടത്തിയില്ല. എന്നിട്ടും ഞങ്ങള്‍ ബിജെപിയുമായി രഹസ്യ ബന്ധം ഉണ്ടാക്കുന്നവര്‍. ഇതായിരുന്നു സിബലിന്റെ ട്വീറ്റ്.

Recommended Video

cmsvideo
Kapil Sibal tweets Rahul Gandhi accused him and others of colluding with BJP, deletes
1

കത്തയച്ച നേതാക്കള്‍ക്കെതിരെ വലിയ തോതിലുള്ള വിമര്‍ശനമാണ് രാഹുല്‍ നടത്തിയത്. കോണ്‍ഗ്രസ് ഏറ്റവും ദുര്‍ബലമായി നില്‍ക്കുമ്പോഴാണ് ഈ കത്ത് നേതാക്കള്‍ അയച്ചത്. മധ്യപ്രദേശിലും രാജസ്ഥാനിലും പാര്‍ട്ടി പോരാടി കൊണ്ടിരിക്കുകയാണ്. സോണിയാ ഗാന്ധി അസുഖബാധിതയാണ്. എന്നിട്ടും അവര്‍ കത്തയച്ചു. തന്റെ അമ്മയെ വളരെ മോശമായി മുറിവേല്‍പ്പിക്കുകയാണ് ആ കത്ത് ചെയ്തതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. കപില്‍ സിബലിന് പിന്നാലെ ഗുലാം നബി ആസാദും വൈകാരികമായിട്ടാണ് പ്രതികരിച്ചത്.

ബിജെപിക്ക് വേണ്ടി രഹസ്യപ്രവര്‍ത്തനം നടത്തുന്നുവെന്ന വാദം തെളിയിക്കപ്പെട്ടാല്‍ താന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുമെന്ന് ആസാദ് പറഞ്ഞു. അതേസമയം സസ്‌പെന്‍ഡ് ചെയ്യപ്പെട്ട നേതാവ് സഞ്ജയ് ജായും രാഹുലിന്റെ പരാമര്‍ശത്തെ ചോദ്യം ചെയ്തു. ഞങ്ങള്‍ ബിജെപിയുമായി രഹസ്യ ബന്ധത്തിലാണെങ്കില്‍, ബോറിസ് ജോണ്‍സന്‍ ഫെയര്‍നെസ് ക്രീമാണെന്നായിരുന്നു ജായുടെ പരിഹാസം. അതേസമയം സോണിയാ ഗാന്ധി ഒഴിയുമെന്ന വാദം ഗൗരവത്തോടെയാണ് പാര്‍ട്ടി പ്രവര്‍ത്തകരും കണ്ടത്. എഐസിസി ആസ്ഥാനത്ത് നിരവധി പ്രവര്‍ത്തകരാണ് ഗാന്ധി കുടുംബത്തിന് പിന്തുണ അറിയിച്ച് എത്തിയത്.

ഗാന്ധി കുടുംബത്തില്‍ നിന്നുള്ള ഒരാളല്ലാതെ മറ്റാരും അധ്യക്ഷ സ്ഥാനത്തേക്ക് സ്വീകാര്യമല്ലെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. അതേസമയം സോണിയ ഒഴിയരുതെന്ന നിര്‍ദേശമാണ് ഭൂരിഭാഗം നേതാക്കളും ഉന്നയിച്ചത്. ഇനി ഒഴിയുകയാണെങ്കില്‍ രാഹുല്‍ തിരിച്ചുവരണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്. എന്നാല്‍ താന്‍ ഒഴിയാന്‍ സന്നദ്ധയാണെന്ന് കെസി വേണുഗോപാലിന് അയച്ച കത്തില്‍ സോണിയ പറഞ്ഞു. എത്രയും പെട്ടെന്ന് പാര്‍ട്ടി പുതിയൊരു അധ്യക്ഷനെ കണ്ടെത്തണമെന്നും സോണിയ ആവശ്യപ്പെട്ടു. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം സോണിയക്ക് തുടരാന്‍ താല്‍പര്യമില്ലെന്നാണ് വ്യക്തമാകുന്നത്.

English summary
kapil sibal angry over rahul gandhi's remark says he never supported bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X