കെജ്രിവാളും മോദിയും ഇനി ഭായി ഭായി?
ദില്ലി: തങ്ങളെ നാമാവശേഷമാക്കിയാണ് ചരിത്രവിജയം നേടിയതെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി അരവിന്ദ് കെജ്രിവാളിനെ വിളിച്ച് അഭിനന്ദിക്കുന്നു. ട്വിറ്ററില്‍ സന്ദേശം പോസ്റ്റ് ചെയ്യുന്നു. വൈകുന്നേരം ചായ കുടിക്കാന്‍ വിളിക്കുന്നു. കെജ്രിവാളാകട്ടെ ക്ഷണം സ്വീകരിച്ച് മോദിയെ കാണാന്‍ പോകുന്നു. ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി കെജ്രിവാളും ഭായി ഭായി ആകുന്ന കാഴ്ചയാണോ കാണുന്നത്.

ഫെബ്രുവരി 14 ന് രാംലീല മൈതാനിയില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിക്കാനും കെജ്രിവാള്‍ തയ്യാറായിട്ടുണ്ട്. നേരിട്ട് ക്ഷണിക്കാനായി വ്യാഴാഴ്ച പതിനൊന്നരയ്ക്ക് കെജ്രിവാള്‍ മോദിയെ കാണാനെത്തും. നരേന്ദ്ര മോദിയെ മാത്രമല്ല, കന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു, രാജ്‌നാഥ് സിംഗ് തുടങ്ങിയവരെയും കെജ്രിവാള്‍ കാണുന്നുണ്ട്.

ദില്ലിയില്‍ മത്സരം ആം ആദ്മി പാര്‍ട്ടിയും ബി ജെ പിയും തമ്മിലാണെങ്കിലും മോദിയും കെജ്രിവാളും തങ്ങളുടെ റാലികളില്‍ ഒരിക്കല്‍ പോലും പരസ്പരം പേരെടുത്ത് പറഞ്ഞ് ആക്രമിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. മോദി ഫോര്‍ പി എം, കെജ്രിവാള്‍ ഫോര്‍ സി എം എന്നായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ മുദ്രാവാക്യം പോലും. ലോക്‌സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം മോദി പറഞ്ഞത് ഇത് വരെ നമ്മള്‍ രാഷ്ട്രീയക്കാരായിരുന്നു, ഇന്ന് മുതല്‍ രാജ്യസേവകരാണ് എന്നാണ്.
എതിരാളികള്‍ എന്ത് പറഞ്ഞാലും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രാജ്യം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ പ്രതിഭാസങ്ങളാണ് നരേന്ദ്ര മോദിയും അരവിന്ദ് കെജ്രിവാളും. മോദിയുടെ വികസന മുദ്രാവാക്യങ്ങള്‍ പോലെ തന്നെ കെജ്രിവാളിന്റെ അഴിമതി വിരുദ്ധ നിലപാടും ആളുകളെ ആകര്‍ഷിച്ചു. തലസ്ഥാനം ഭരിക്കുന്ന കെജ്രിവാളും കേന്ദ്രം ഭരിക്കുന്ന മോദിയും ഒത്തുപോകുന്നതാണ് രാജ്യത്തിനും നല്ലത്.












Click it and Unblock the Notifications